Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup: കഴിഞ്ഞ ടി20 ലോകകപ്പില്‍ ഇന്ത്യ അവനെ മിസ്സ് ചെയ്തു! അടുത്തു പോലും ആരുമെത്തില്ല

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ഈയാഴ്ച ആരംഭിക്കാനിരിക്കെ ഇന്ത്യന്‍ ടീമിന്റെ സാധ്യതകളെക്കുറിച്ച് അഭിപ്രായ പ്രകടനം നടത്തിയിരിക്കുകയാണ് മുന്‍ കോച്ച് രവി ശാസ്ത്രി. ടി20 ലോകകപ്പില്‍ ഇന്ത്യ ഏറ്റവുമധികം മിസ് ചെയ്ത താരത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞു. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സംസാരിക്കുകയായിരുന്നു ശാസ്ത്രി.

1

കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നടന്ന ഐസിസിയുടെ ടി20 ലോകകപ്പിനു ശേഷമാണ് കാലാവധി അവസാനിച്ചതോടെ ശാസ്ത്രി പരിശീലകസ്ഥാനത്തു നിന്നും പടിയിറങ്ങിയത്. പകരം രാഹുല്‍ ദ്രാവിഡ് ചുമതലയേറ്റെടുക്കുകയുമായിരുന്നു. എട്ടാം കിരീടമെന്ന സ്വപ്‌നവുമായിട്ടാണ് രോഹിത് ശര്‍മയ്ക്കു കീഴില്‍ ഇന്ത്യന്‍ ടീം ദുബായിലെത്തുന്നത്. 28നു ഞായറാഴ്ച ചിരവൈരികളായ പാകിസ്താനുമായിട്ടാണ് ഇന്ത്യയുടെ ആദ്യ പോരാട്ടം.

2

സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെയാണ് കഴിഞ്ഞ ടി20 ലോകകപ്പില്‍ ഇന്ത്യ ഏറ്റവുമധികം മിസ്സ് ചെയ്തതെന്നു രവി ശാസ്ത്രി ചൂണ്ടിക്കാട്ടി. 28 കാരനായ ഹാര്‍ദിക് ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നെങ്കിലും പൂര്‍ണ ഫിറ്റല്ലാതെയാണ് ടൂര്‍ണമെന്റില്‍ കളിച്ചത്.
ഇന്ത്യന്‍ പ്ലെയിങ് ഇലവനിലെ വളരെയധികം പ്രധാനപ്പെട്ട താരമാണ് ഹാര്‍ദിക്. അദ്ദേഹത്തെ ടീമില്‍ നിന്നൊഴിവാക്കുകയാണെങ്കില്‍ അതോടെ ടീമിന്റെയാകെ ബാലന്‍സ് തന്നെ നഷ്ടമാവുമെന്നും ശാസ്ത്രി വിലയിരുത്തി.

കോലിയുടെ സ്ഥാനത്ത് ബാബറെങ്കില്‍ എന്തു സംഭവിക്കും? മുന്‍ പാക് സ്പിന്നര്‍ പറഞ്ഞത് ഞെട്ടിക്കും

3

ഇന്ത്യന്‍ ടീമിനെയെടുത്താല്‍ അവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട കണ്ണികളിലൊന്നാണ് ഹാര്‍ദിക് പാണ്ഡ്യ. അവനെ നിങ്ങള്‍ സ്‌ക്വാഡില്‍ നിന്നും എടുത്തു കളഞ്ഞാല്‍ ടീമിന്റെ മൊത്തത്തിലുള്ള ബാലന്‍സ് കൂടിയാണ് നഷ്ടമാവുക. അത്രയും പ്രധാനപ്പെട്ട പ്ലെയറാണ് ഹാര്‍ദിക്. ഒരു എക്‌സ്ട്രാ ബാറ്ററെയാണോ അല്ലെങ്കില്‍ ബൗളറെയാണോ കളിപ്പിക്കേണ്ടതെന്നു നിങ്ങള്‍ക്കു അറിയില്ല. അവിടെയാണ് ഹാര്‍ദിക് ഈ രണ്ടു റോളുകളും നികത്തുന്നതെന്നു രവി ശാസ്ത്രി പറഞ്ഞു.

4

കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പില്‍ ബൗള്‍ ചെയ്യാതിരുന്നപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യയെ ഞങ്ങള്‍ വളരെയധികം മിസ് ചെയ്തിരുന്നു. അതു വലിയ വ്യത്യാസം തന്നെയാണുണ്ടാക്കുന്നത്.
ആ നമ്പറില്‍ ഹാര്‍ദിക്കിനുള്ള കഴിവ് പരിഗണിക്കുമ്പോള്‍ അവന്റെ അടുത്തു പോലുമെത്താന്‍ ശേഷിയുള്ളവര്‍ മറ്റാരുമില്ല. ഇന്ത്യയെ സംബന്ധിച്ച് അത്രയേറെ പ്രധാനപ്പെട്ട താരമാണ് ഹാര്‍ദിക്. വളരെ ക്ലോസായി തന്നെ അവനെ നിരീക്ഷിക്കുകയും വേണം. വരാനിരിക്കുന്ന എല്ലാ മല്‍സരങ്ങളിലും കളിക്കണമെന്നു നിങ്ങള്‍ ആഗ്രഹിക്കുന്ന അവസാനത്തെയാളാണ് ഹാര്‍ദിക്കെന്നും രവി ശാസ്ത്രി വിലയിരുത്തി.

ഇന്ത്യന്‍ ടീം

ഇന്ത്യന്‍ ടീം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ദീപക് ഹൂഡ, ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, യുസ്വേന്ദ്ര ചഹല്‍, രവി ബിഷ്‌നോയ്, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍.

ബാക്കപ്പ് താരങ്ങള്‍- ശ്രേയസ് അയ്യര്‍, അക്ഷര്‍ പട്ടേല്‍, ദീപക് ചാഹര്‍.

Story first published: Wednesday, August 24, 2022, 17:03 [IST]
Other articles published on Aug 24, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+