Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2022: ആവേശ് പുറത്താവും, അവന്‍ ഓവര്‍ ടേക്ക് ചെയ്തു! മുന്‍ താരം പറയുന്നു

ഇന്ത്യന്‍ ക്രിക്കറ്റിലേക്കു ഇപ്പോള്‍ പേസര്‍മാരുടെ കുത്തൊഴുക്കാണ് കാണാന്‍ സാധിക്കുന്നത്. ഓരോ പരമ്പരയിലും ബൗളര്‍മാര്‍ വന്നു പോയ്‌ക്കൊണ്ടിരിക്കുകയാണ്. പക്ഷെ ചിലര്‍ക്കു മാത്രമേ പിടിച്ചുനില്‍ക്കാനായിട്ടുള്ളൂ. അക്കൂട്ടത്തില്‍ പെടുത്താവുന്ന രണ്ടു പേരാണ് ആവേശ് ഖാനും അര്‍ഷ്ദീപ് സിങും.

1

വരാനിരിക്കുന്ന ഏഷ്യ കപ്പ് സംഘത്തിലും ഇവര്‍ ഇടം നേടിയിട്ടുണ്ട്. ആവേശിനു ശേഷമാണ് ഇടംകൈയന്‍ പേസറായ അര്‍ഷ്ദീപ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയത്. എന്നാല്‍ ആവേശിനെ പിന്തള്ളി അര്‍ഷ്ദീപ് ഇപ്പോള്‍ മുന്നിലേക്കു വന്നുകഴിഞ്ഞതായി ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരവും പ്രശസ്ത കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍.

2

കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിലൂടെ അരങ്ങേറിയ അര്‍ഷ്ദീപ് സിങ് ആദ്യ കളിയില്‍ തന്നെ രണ്ടു വിക്കറ്റുകളുമായി വരവറിയിച്ചിരുന്നു. അതിനു ശേഷം വെസ്റ്റ് ഇന്‍ഡീസുമായുള്ള അഞ്ചു ടി20കളിലും താരം കളിക്കുകയും ചെയ്തു. മിന്നുന്ന പ്രകടനം കാഴ്ചവച്ച അര്‍ഷ്ദീപ് പ്ലെയര്‍ ഓഫ് ദി സീരീസായും തിരഞ്ഞെടുക്കപ്പെട്ടു.
ഡെത്ത് ഓവറുകളില്‍ ഉജ്ജ്വലമായി ബൗള്‍ ചെയ്യാനുള്ള മിടുക്കും യോര്‍ക്കറുകള്‍ അനായാസം പരീക്ഷിക്കാനുള്ള കഴിവുമാണ് അര്‍ഷ്ദീപിനെ അപകടകാരിയാക്കി മാറ്റുന്നത്. വിന്‍ഡീസിനെതിരായ പ്രകടനമാണ് ഏഷ്യാ കപ്പിലും താരത്തിനു ഇന്ത്യന്‍ ടീമില്‍ ഇടം നേടിക്കൊടുത്തിരിക്കുന്നത്.

കളിച്ചത് വെറും 9 ടി20, ഹൂഡ ഏഷ്യാ കപ്പ് ടീമില്‍- സഞ്ജു കണ്ടുപഠിക്കണം!

3

നിലവിലെ പ്രകടനം വിലയിരുത്തുമ്പോള്‍ ആവേശ് ഖാനു മേല്‍ മുന്‍തൂക്കമുള്ളത് അര്‍ഷ്ദീപ് സിങിനാണെന്നു സഞ്ജയ് മഞ്ജരേക്കര്‍ പറയുന്നു. സ്‌പോര്‍ട്‌സ് 18ന്റെ സ്‌പോര്‍ട്‌സ് ഓവര്‍ ദി ടോപ്പ് എന്ന ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓസ്‌ട്രേലിയയിലേക്കുള്ള ഫ്‌ളൈറ്റില്‍ ബിസിനസ് ക്ലാസിലെ സീറ്റിനായി നല്ല മല്‍സരമാണ് യഥാര്‍ഥത്തില്‍ നടന്നു കൊണ്ടിരിക്കുന്നത്. ഇവിടെ ആവേശ് ഖാനെ അര്‍ഷ്ദീപ് സിങ് ഓവര്‍ടേക്ക് ചെയ്തുവെന്ന് നിങ്ങള്‍ക്കു പറയേണ്ടി വരുമെന്ന് താന്‍ കരുതുന്നതായി മഞ്ജരേക്കര്‍ വ്യക്തമാക്കി.

Asia Cup: ഷഹീനെ ഭയക്കരുത്, മറികടക്കാന്‍ വഴിയുണ്ട്!- ഇന്ത്യക്ക് തന്ത്രം ഉപദേശിച്ച് മുന്‍ പാക് താരം

4

ആവേശ് ഖാന്‍ അവിടെ അല്‍പ്പം പിറകിലാണ്. അതു വളരെ താല്‍പര്യമുണര്‍ത്തുന്ന കാര്യം കൂടിയാണ്. ഇതു ടീമിലെ സ്ഥാനത്തിനു വേണ്ടിയുള്ള യഥാര്‍ഥ പോരാട്ടമാണെന്നു നിങ്ങള്‍ക്കറിയാം. ആവേശ് ഖാനു മേല്‍ ചെറിയ ലീഡ് അര്‍ഷ്ദീപ നേടിയെടുത്തു കഴിഞ്ഞു. കാരണം ആവേശ് ഖാന്റെ റോളാണ് അവന്‍ യഥാര്‍ഥത്തില്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ന്യൂബോള്‍ എറിയുകയെന്നതും മധ്യ, ഡെത്ത് ഓവറുകളില്‍ നന്നായി ബൗള്‍ ചെയ്യുകയെന്നതും അര്‍ഷ്ദീപ് വളരെ നന്നായി തന്നെ ചെയ്യുന്നുണ്ടെന്നും സഞ്ജയ് മഞ്ജരേക്കര്‍ കൂട്ടിച്ചേര്‍ത്തു.

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീം

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ദീപക് ഹൂഡ, ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, യുസ്വേന്ദ്ര ചഹല്‍, രവി ബിഷ്‌നോയ്, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍.

ബാക്കപ്പ് താരങ്ങള്‍- ശ്രേയസ് അയ്യര്‍, അക്ഷര്‍ പട്ടേല്‍, ദീപക് ചാഹര്‍.

6

ഈ മാസം 27 മുതലാണ് ഏഷ്യാ കപ്പ് നടക്കുന്നത്. നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യയുടെ ആദ്യ പോരാട്ടം 28നാണ്. ചിരവൈരികളായ പാകിസ്താനുമായിട്ടാണ് രോഹിത് ശര്‍മയും സംഘും ആദ്യ അങ്കത്തില്‍ ഏറ്റുമുട്ടുന്നത്. കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പിലായിരുന്നു അവസാനമായി ഇരുടീമുകളും കൊമ്പുകോര്‍ത്തത്. അന്നു പത്തു വിക്കറ്റിനു ഇന്ത്യയെ പാകിസ്താന്‍ തുരത്തിയിരുന്നു.

Story first published: Wednesday, August 10, 2022, 12:12 [IST]
Other articles published on Aug 10, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+