Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2022: ടീമില്‍ രണ്ടു മാറ്റമുറപ്പ്, സ്റ്റാര്‍ പേസര്‍ തിരിച്ചെത്തും!- ഇന്ത്യന്‍ സാധ്യതാ 11

ഏഷ്യാ കപ്പില്‍ ടീം ഇന്ത്യ ഇന്നു അവസാന അങ്കത്തിന് ഇറങ്ങുന്നു. സൂപ്പര്‍ ഫോറിലെ അപ്രസക്തമായ അവസാന കളിയില്‍ അഫ്ഗാനിസ്താനുമായാണ് ഇന്ത്യ ഏറ്റുമുട്ടുന്നത്. രാത്രി 7.30 മുതല്‍ ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഈ മല്‍സരം. ചിരവൈരികളായ പാകിസ്താനോടും പിന്നാലെ ശ്രീലങ്കയോടും തോറ്റതോടെയാണ് ഇന്ത്യയുടെ ഫൈനല്‍ സാധ്യതകള്‍ അവസാനിച്ചത്. ഒന്നും നഷ്ടപ്പെടാനില്ലാത്ത ഇന്ത്യയുടെ ലക്ഷ്യം ഇനി ആശ്വാസ ജയം മാത്രമാണ്.

1

അഫ്ഗാനെ തോല്‍പ്പിച്ച് തലയുയര്‍ത്തി നാട്ടിലേക്കു മടങ്ങാനാവുമെന്ന പ്രതീക്ഷയിലാണ് രോഹിത് ശര്‍മയും സംഘവും. ടൂര്‍ണമെന്റില്‍ ഇതുവരെ കൡച്ച നാലു മല്‍സരങ്ങളിലും വ്യത്യസ്ത പ്ലെയിങ് ഇലവനുകളെയാണ് ഇന്ത്യ പരീക്ഷിച്ചത്. ഇന്നു അഫ്ഗാനെതിരേയും പുതിയൊരു ഇലവനെയായിരിക്കും ഇന്ത്യ ഇറക്കുക.

2

വെറ്ററന്‍ വിക്കറ്റ് കീപ്പറും ഈ ഫോര്‍മാറ്റില്‍ ടീമിന്റെ സ്‌പെഷ്യലിസ്റ്റ് ഫിനിഷറുമായ ദിനേശ് കാര്‍ത്തികിനെ ഇന്നത്തെ മല്‍സരത്തില്‍ രോഹിത് ശര്‍മ തിരിച്ചുവിളിക്കുമെന്നാണ് വിവരം. ഇതോടെ റിഷഭ് പന്തിനു പുറത്തു പോവേണ്ടി വരും. സൂപ്പര്‍ ഫോറിലെ രണ്ടു കളികളിലും റിഷഭ് ബാറ്റിങില്‍ നിരാശപ്പെടുത്തിയിരുന്നു. പാകിസ്താനെതിരായ പോരാട്ടത്തില്‍ 14 റണ്‍സിനു പുറത്തായ അദ്ദേഹം ശ്രീലങ്കയ്‌ക്കെതിരേ 17 റണ്‍സിനും മടങ്ങിയിരുന്നു.
നേരത്തേ ഓള്‍റൗണ്ടര്‍ ദീപക് ഹൂഡയെ ടീമിലുള്‍പ്പെടുത്തുന്നതിനു വേണ്ടിയായിരുന്നു ഡിക്കെയെ ഇന്ത്യ മാറ്റിനിര്‍ത്തിയത്. പരിക്കേറ്റ് പിന്‍മാറിയ രവീന്ദ്ര ജഡേജയ്ക്കു പകരമായിരുന്നു ഹൂഡയെ പരീക്ഷിച്ചത്. പക്ഷെ ഹൂഡയ്ക്കു ഒരു ഇംപാക്ടും സൃഷ്ടിക്കാനായില്ല.

3

സൂപ്പര്‍ ഫോറിലെ രണ്ടു മല്‍സരങ്ങളിലും മികച്ചൊരു ഫിനിഷര്‍ ഇല്ലാതിരുന്നത് ഇന്ത്യക്കു ക്ഷീണമായിരുന്നു. ദീപക് ഹൂഡയ്ക്കു ഫിനിഷറുടെ റോളാണ് ഇന്ത്യ നല്‍കിയതെങ്കിലും താരം ഇതില്‍ ദയനീയമായി പരാജയപ്പെട്ടു. ദിനേശ് കാര്‍ത്തിക് ടീമിലുണ്ടായിരുന്നെങ്കില്‍ ഇന്ത്യക്കു മികച്ച രീതിയില്‍ മല്‍സരം ഫിനിഷ് ചെയ്യാന്‍ സാധിക്കുമായിരുന്നുവെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ഹൂഡയുടെ പൊസിഷനില്‍ അഫ്ഗാനെതിരേ ഡിക്കെയായിരിക്കും ബാറ്റ് ചെയ്യാനിറങ്ങുകയെന്നു ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.

Asia Cup 2022: രോഹിത്തിനെ പുറത്താക്കണം! കോലിയെപ്പോലെയൊരു ലീഡറാവാന്‍ ഒരിക്കലുമാവില്ല

4

ബൗളിങായിരുന്നു ടൂര്‍ണമെന്റില്‍ ഇന്ത്യയെ ഏറ്റവുമധികം വലച്ചത്. പലരെയും മാറി മാറി പരീക്ഷിച്ചെങ്കിലും മികച്ചൊരു ബൗളിങ് കോമ്പിനേഷന്‍ കണ്ടെത്താന്‍ ഇന്ത്യക്കു സാധിച്ചില്ല. അസുഖം കാരണം ടൂര്‍ണമെന്റില്‍ നിന്നും പിന്‍മാറിയ പേസര്‍ ആവേശ് ഖാനു പകരം ദീപക് ചാഹറിനെ ഇന്ത്യന്‍ ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്നത്തെ കളിയില്‍ ചാഹര്‍ പ്ലെയിങ് ഇലവനിലേക്കു വരുമെന്നാണ് വിവരം. പക്ഷെ ആര്‍ക്കായിരിക്കും പകരം പുറത്തു പോവേണ്ടി വരികയെന്നു കാത്തിരുന്നു കാണണം. ആര്‍ അശ്വിന്‍/ യുസ്വേന്ദ്ര ചഹല്‍ എന്നിവരിലൊരാള്‍ക്കു പകരമായിരിക്കും ചാഹല്‍ കളിച്ചേക്കുകയെന്നാണ് സൂചനകള്‍.

5

രവീന്ദ്ര ജഡേജയുടെ പകരക്കാരനായി ടീമിലേക്കു വന്ന ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലിനെ ഇന്ത്യ കഴിഞ്ഞ മല്‍സരത്തില്‍ കളിപ്പിച്ചിരുന്നില്ല. ഇന്നു അഫ്ഗാനിസ്താനെതിരേയും താരം ഇറങ്ങുമോയെന്ന കാര്യം സംശയമാണ്. റിഷഭ് പന്തിനു പകരം ദിനേശ് കാര്‍ത്തിക് വന്നാല്‍ ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പില്‍ ഒരു ഇടംകൈന്‍ ബാറ്റര്‍പോലുമുണ്ടാവില്ലെന്നത് തിരിച്ചടിയാണ്. അതിനാല്‍ മറ്റൊരു ഇടംകൈയനായ അക്ഷറിനെ കളിപ്പിക്കാന്‍ ഇന്ത്യ മുതിരുമോയെന്നതാണ് ചോദ്യം. അക്ഷറിനെ ഇറക്കണമെങ്കില്‍ യുസ്വേന്ദ്ര ചഹലിനും പുറത്തു പോവേണ്ടതായി വരും.

Asia Cup 2022: ലങ്കയ്‌ക്കെതിരേ രണ്ടു ട്രിക്കുകള്‍ രോഹിത് മിസ്സ് ചെയ്തു! ഇര്‍ഫാന്‍ പറയുന്നു

ഇന്ത്യന്‍ സാധ്യതാ ഇലവന്‍

ഇന്ത്യന്‍ സാധ്യതാ ഇലവന്‍

കെഎല്‍ രാഹുല്‍, രോഹിത് ശര്‍മ (ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, ദീപക് ചാഹര്‍, ഭുവനേശ്വര്‍ കുമാര്‍, യുസ്വേന്ദ്ര ചഹല്‍, അര്‍ഷ്ദീപ് സിങ്.

Story first published: Thursday, September 8, 2022, 11:17 [IST]
Other articles published on Sep 8, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+