ASIA CUP: പാകിസ്താന് കനത്ത തിരിച്ചടി, ഷഹീന്‍ പരിക്കേറ്റ് പുറത്ത്, ഇന്ത്യക്ക് വലിയ ആശ്വാസം

കറാച്ചി: ഏഷ്യാ കപ്പ് ഈ മാസം 27ന് ആരംഭിക്കാനിരിക്കെ പാകിസ്താന് വലിയ തിരിച്ചടിയായി ഷഹീന്‍ ഷാ അഫ്രീദി. പരിക്കിനെത്തുടര്‍ന്ന് ഷഹീന്‍ ഏഷ്യാ കപ്പില്‍ നിന്ന് പുറത്തായിരിക്കുകയാണ്. ഇടം കൈയന്‍ പേസര്‍ പാകിസ്താന്റെ കിരീട സാധ്യതകളിലെ നിര്‍ണ്ണായക ഘടകമായിരുന്നു. ഇപ്പോള്‍ ഷഹീന്‍ പുറത്തായതോടെ പാകിസ്താന് നികത്താനാവാത്ത വിടവായി അത് മാറിയിരിക്കുകയാണ്. ഷഹിന്‍ കളിക്കാന്‍ സാധ്യതയില്ലെന്ന സൂചന നേരത്തെ തന്നെ പാക് നായകന്‍ ബാബര്‍ അസം നല്‍കിയിരുന്നു.
ഇപ്പോള്‍ ഷഹീന്‍ കളിക്കില്ലെന്ന കാര്യം ഔദ്യോഗികമായി പാകിസ്താന്‍ പുറത്തുവിട്ടിരിക്കുകയാണ്. ഏഷ്യാ കപ്പ് കൂടാതെ ഇംഗ്ലണ്ടിനെതിരായ വരാനിരിക്കുന്ന ടി20 പരമ്പരയും ഷഹീന് നഷ്ടമാവും. ഒക്ടോബറില്‍ ടി20 ലോകകപ്പ് നടക്കാനുണ്ട്. അതുകൊണ്ട് തന്നെ അതിന് മുന്നോടിയായി ഷഹീനെ പൂര്‍ണ്ണ ഫിറ്റ്‌നസിലേക്കെത്തിക്കേണ്ടതായുണ്ട്. അതുകൊണ്ടാണ് ഇപ്പോള്‍ ഷഹീന് വിശ്രമം അനുവദിച്ചിരിക്കുന്നത്.

2021ലെ ടി20 ലോകകപ്പില്‍ ഇന്ത്യയെ പാകിസ്താന്‍ 10 വിക്കറ്റിന് തോല്‍പ്പിച്ചപ്പോള്‍ കളിയിലെ താരമായത് ഷഹീനായിരുന്നു. ന്യൂബോളില്‍ ഇന്ത്യയെ വിറപ്പിച്ച അദ്ദേഹം രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി എന്നിവരെ പുറത്താക്കി ഇന്ത്യയുടെ നടുവൊടിക്കുകയായിരുന്നു. ഇത്തവണ ഷഹീന്‍ കളിക്കാതിരുന്നാല്‍ ഇന്ത്യക്കത് കൂടുതല്‍ ആത്മവിശ്വാസം നല്‍കും. ഇടം കൈയന്‍ പേസര്‍മാര്‍ ഇന്ത്യയുടെ ദൗര്‍ബല്യമാണ്. അതുകൊണ്ട് തന്നെ ഷഹീന്‍ ഇല്ലാത്തത് ഇന്ത്യക്ക് സന്തോഷ വാര്‍ത്തയാണ്.
ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് മത്സരത്തിനിടെയാണ് ഷഹീന്റെ കാല്‍ക്കുഴക്ക് പരിക്കേറ്റത്. പരിക്ക് ഗുരുതരമായതോടെ സൂപ്പര്‍ പേസര്‍ക്ക് കൂടുതല്‍ വിശ്രമം അനുവദിക്കുകയായിരുന്നു. ആറ് ആഴ്ചത്തെ വിശ്രമമാണ് നിലവില്‍ അദ്ദേഹത്തിന് നിര്‍ദേശിച്ചിരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. ഒക്ടോബറില്‍ ടി20 ലോകകപ്പിന് മുമ്പ് പാകിസ്താന്റെ കിവീസിനെതിരായ ടി20 പരമ്പരയിലൂടെ ഷഹീന്‍ തിരിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. ഷഹീന്റെ പകരക്കാരനെ ഇതുവരെ പാകിസ്താന്‍ പ്രഖ്യാപിച്ചിട്ടില്ല.
IND vs ZIM: 'സച്ചിന്‍ ചെയ്തത് തന്നെ ഇപ്പോള്‍ ധവാനും ചെയ്യുന്നു', സാമ്യത ചൂണ്ടിക്കാട്ടി ജഡേജ

'ഞാന്‍ ഷഹീനുമായി സംസാരിച്ചു. ഏഷ്യാ കപ്പ് നഷ്ടമാവുന്നതില്‍ അവന്‍ കടുത്ത നിരാശയിലാണ്. എന്നാല്‍ ശക്തമായി തിരിച്ചെത്തി രാജ്യത്തെ സേവിക്കാനുള്ള അവസരം അവന് മുന്നിലുണ്ട്. ഇപ്പോള്‍ വിശ്രമമാണ് വേണ്ടത്. ഒക്ടോബറില്‍ ഷഹീന് തിരിച്ചെത്താനാവുമെന്നാണ് കരുതുന്നത്'-പിസിബി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. നജീബുല്ല സോംറോ പറഞ്ഞു. ഷഹീന്റെ അഭാവം പാക് നിരയെ കാര്യമായിത്തന്നെ ബാധിക്കുമെന്നുറപ്പ്.

ഹസന്‍ അലിയെ പാകിസ്താന്‍ ഷഹീന്റെ പകരക്കാരനായി പ്രഖ്യാപിക്കാനുള്ള സാധ്യതയുണ്ട്. നിലവില്‍ ഏഷ്യാ കപ്പിനുള്ള പാക് ടീമില്‍ ഹസന്‍ അലിക്ക് ഇടമില്ല. ഷഹീന്റെ അഭാവത്തില്‍ മുഹമ്മദ് വാസിം ജൂനിയര്‍, നസീം ഷാ, ഷഹനവാസ് ധഹാനി എന്നിവര്‍ക്കെല്ലാം മികവ് കാട്ടാനുള്ള അവസരമാണുള്ളത്. ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ-പാക് പോരാട്ടം ഈ മാസം 28നാണ്. ദുബായില്‍ നടക്കുന്ന പോരാട്ടത്തില്‍ ടി20 ലോകകപ്പിലെ തോല്‍വിക്ക് കണക്കുവീട്ടാനുറച്ചാവും ഇന്ത്യ ഇറങ്ങുക.
IPL 2023: ജഡേജ പോയാല്‍ പോട്ടെ, സിഎസ്‌കെയ്ക്ക് വേറെ പ്ലാന്‍!, ഈ മൂന്ന് പേരിലൊരാളെത്തും

അതുകൊണ്ട് തന്നെ ഷഹീന്റെ അഭാവം പാകിസ്താന് വലിയ വെല്ലുവിളിയായി മാറും. ഇന്ത്യന്‍ ടീമിനെയും പരിക്ക് കാര്യമായി ബാധിച്ചിട്ടുണ്ട്. ഇന്ത്യയുടെ സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറയും ഏഷ്യാ കപ്പ് കളിക്കുന്നില്ല. പരിക്കേറ്റ താരവും വിശ്രമത്തിലാണ്. ടി20 ലോകകപ്പിന് മുമ്പ് പരിക്കില്‍ നിന്ന് മോചിതനായി തിരിച്ചെത്താമെന്ന പ്രതീക്ഷയിലാണ് ബുംറ. ഹര്‍ഷല്‍ പട്ടേലും ഏഷ്യാ കപ്പ് കളിക്കുന്നില്ല.

ഏഷ്യാ കപ്പില്‍ പാകിസ്താനോട് തോറ്റാല്‍ ഇന്ത്യക്കത് വലിയ നാണക്കേടായി മാറും. എന്നാല്‍ സൂപ്പര്‍ പേസര്‍മാരുടെ അഭാവം മത്സരത്തിന്റെ ആവേശത്തെ ബാധിക്കുമോയെന്ന ആശങ്കയാണ് ആരാധകര്‍ക്കുള്ളത്. എന്തായാലും രണ്ട് പേരുടെയും അഭാവം ടീമുകളെ കാര്യമായി ബാധിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്ന് തന്നെ പറയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications