Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ASIA CUP: ബംഗ്ലാ കടുവകളെ തകര്‍ത്തു, സൂപ്പര്‍ ഫോറിലേക്ക് മുന്നേറി അഫ്ഗാനിസ്ഥാന്‍

1

ഷാര്‍ജ: ഏഷ്യാ കപ്പില്‍ സൂപ്പര്‍ ഫോറില്‍ സീറ്റുറപ്പിക്കുന്ന ആദ്യത്തെ ടീമായി അഫ്ഗാനിസ്ഥാന്‍. ബംഗ്ലാദേശിനെ 7 വിക്കറ്റിനാണ് അഫ്ഗാനിസ്ഥാന്‍ തകര്‍ത്തത്. ബംഗ്ലാദേശ് മുന്നോട്ട് വെച്ച 128 റണ്‍സ് വിജയലക്ഷ്യം 9 പന്തും 7 വിക്കറ്റും ബാക്കി നിര്‍ത്തി അഫ്ഗാന്‍ മറികടന്നു. നജീബുല്ല സദ്രാന്റെയും (17 പന്തില്‍ 43*) ഇബ്രാഹിം സദ്രാന്റെയും (41 പന്തില്‍ 42*) ബാറ്റിങ്ങാണ് അഫ്ഗാന് ജയമൊരുക്കിയത്. ആദ്യ മത്സരത്തില്‍ ശ്രീലങ്കയെ 8 വിക്കറ്റിനും അഫ്ഗാന്‍ തോല്‍പ്പിച്ചിരുന്നു.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സാണ് നേടാനായത്. മൊസാദക് ഹൊസൈനാണ് (48*) ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. അഫ്ഗാനിസ്ഥാനായി മുജീബുര്‍ റഹ്‌മാനും റാഷിദ് ഖാനും മൂന്ന് വിക്കറ്റുകള്‍ വീതം പങ്കിട്ടു. മെഹദി ഹസന്‍ റണ്ണൗട്ടായി.

1

ടോസ് നേടിയ ബംഗ്ലാദേശ് നായകന്‍ ഷക്കീബ് അല്‍ ഹസന്‍ ആദ്യം ബാറ്റ് ചെയ്യാനാണ് തീരുമാനിച്ചത്. ഈ തീരുമാനം തെറ്റായിപ്പോയെന്ന് തന്നെ പറയാം. രണ്ടാം ഓവറില്‍ത്തന്നെ ഓപ്പണര്‍ മുഹമ്മദ് നയീമിനെ ബംഗ്ലാദേശിന് നഷ്ടമായി. 8 പന്തില്‍ 1 ഫോറടക്കം 6 റണ്‍സെടുത്ത നയീമിനെ മുജീബുര്‍ റഹ്‌മാന്‍ ക്ലീന്‍ബൗള്‍ഡാക്കുകയായിരുന്നു. അധികം വൈകാതെ മറ്റൊരു ഓപ്പണറായ അനാമുല്‍ ഹഖും (5) പുറത്തായി. 14 പന്ത് നേരിട്ട താരത്തെ മുജീബുര്‍ റഹ്‌മാന്‍ എല്‍ബിയില്‍ കുടുക്കുകയായിരുന്നു.

മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന മുഷ്ഫിഖര്‍ റഹീം ക്യാപ്റ്റന്‍ ഷക്കീബ് അല്‍ ഹസന്‍ കൂട്ടുകെട്ടില്‍ ബംഗ്ലാദേശ് പ്രതീക്ഷവെച്ചെങ്കിലും വില്ലനായി വീണ്ടും ഷക്കീബെത്തി. 9 പന്തില്‍ 11 റണ്‍സെടുത്ത ഷക്കീബിനെ മുജീബുര്‍ ക്ലീന്‍ബൗള്‍ഡാക്കി. പവര്‍പ്ലേയില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 68 എന്ന തകര്‍ന്ന അവസ്ഥയിലായിരുന്നു ബംഗ്ലാദേശ്.

1

പവര്‍പ്ലേയ്ക്ക് പിന്നാലെയെത്തിയ റാഷിദ് ഖാന്‍ രണ്ടാം പന്തില്‍ത്തന്നെ മുഷ്ഫിഖര്‍ റഹീമിന് മടക്കടിക്കറ്റ് നല്‍കി. 4 പന്തില്‍ 1 റണ്‍സെടുത്ത മുഷ്ഫിഖറെ റാഷിദ് ഖാന്‍ എല്‍ബിയില്‍ കുടുക്കുകയായിരുന്നു. പ്രതീക്ഷ നല്‍കിയ ആഫിഫ് ഹൊസൈനെയും (15 പന്തില്‍ 12) റാഷിദ് ഖാന്‍ എല്‍ബിയില്‍ കുടുക്കി. ആറാം വിക്കറ്റില്‍ മൊസാദക് ഹൊസൈനുമായി മികച്ച കൂട്ടുകെട്ടുമായി മുന്നേറിയ മഹമ്മൂദുല്ലയെ (27 പന്തില്‍ 25) റാഷിദ് ഖാന്‍ ഇബ്രാഹിം സദ്രാന്റെ കൈയിലെത്തിച്ചു.

വലിയ തകര്‍ച്ചയെ മുന്നില്‍ക്കണ്ട ബംഗ്ലാദേശിനെ ഭേദപ്പെട്ട നിലയിലേക്കെത്തിച്ചത് മൊസാദക് ഹൊസൈന്റെ ബാറ്റിങ്ങാണ്. 31 പന്തില്‍ 4 ഫോറും 1 സിക്‌സുമടക്കം പുറത്താവാതെ 48 റണ്‍സാണ് അദ്ദേഹം നേടിയത്. മെഹദി ഹസന്‍ (12 പന്തില്‍ 14) നിര്‍ണ്ണായക റണ്‍സുകളും സമ്മാനിച്ചു. മുജീബുര്‍ റഹ്‌മാനും റാഷിദ് ഖാനും മൂന്ന് വിക്കറ്റുകള്‍ വീതം പങ്കിട്ടു. മെഹദി ഹസന്‍ റണ്ണൗട്ടായി.

1

മറുപടിക്കിറങ്ങിയ അഫ്ഗാനിസ്ഥാന്റെ തുടക്കവും മികച്ചതായിരുന്നില്ല. വെടിക്കെട്ട് ഓപ്പണര്‍ റഹ്‌മാനുല്ല ഗുര്‍ബാസിനെ (18 പന്തില്‍ 11) ആദ്യം നഷ്ടമായി. ഷക്കീബ് അല്‍ ഹസന്റെ പന്തില്‍ മുഷ്ഫിഖര്‍ റഹീം സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു. അധികം വൈകാതെ ഹസ്‌റത്തുല്ല സസായിയെ (26 പന്തില്‍ 23) മൊസാദക് ഹൊസൈന്‍ എല്‍ബിയില്‍ കുടുക്കി.

ക്യാപ്റ്റന്‍ മുഹമ്മദ് നബിക്കും (9 പന്തില്‍ 8) തിളങ്ങാനായില്ല. മുഹമ്മദ് സെയ്ഫുദീന്‍ എല്‍ബിയില്‍ കുടുക്കുകയായിരുന്നു. എന്നാല്‍ നജീബുല്ല സദ്രാന്റെയും ഇബ്രാഹിം സദ്രാന്റെയും ബാറ്റിങ് അഫ്ഗാന് ജയമൊരുക്കുകയായിരുന്നു. നജീബുല്ല 1 ഫോറും 6 സിക്‌സും പറത്തിയപ്പോള്‍ നാല് ഫോറാണ് ഇബ്രാഹിമിന്റെ സമ്പാദ്യം.

1

അഫ്ഗാനിസ്ഥാന്‍ 11- ഹസ്റത്തുല്ല സസായ്, റഹ്‌മാനുല്ല ഗുര്‍ബാസ്, ഇബ്രാഹിം സദ്രാന്‍, കരിം ജനത്, നജീബുല്ല സദ്രാന്‍, മുഹമ്മദ് നബി, റാഷിദ് ഖാന്‍, അസ്മത്തുല്ല ഒമര്‍സായ്, നവീന്‍ ഉല്‍ ഹഖ്, മുജീബുര്‍ റഹ്‌മാന്‍, ഫസല്‍ഹഖ് ഫറൂഖി

ബംഗ്ലാദേശ്-മുഹമ്മദ് നയീം, അനാമുല്‍ ഹഖ്, ഷക്കീബ് അല്‍ ഹസന്‍, അഫിഫ് ഹൊസൈന്‍, മഹമ്മദുല്ല, മുഷ്ഫിഖര്‍ റഹീം, മൊസാദക് ഹൊസൈന്‍, മെഹതി ഹസന്‍ മിറാസ്. മുഹമ്മദ് സെയ്ഫുദ്ദീന്‍, ടസ്‌കിന്‍ അഹമ്മദ്, മുസ്തഫിസുര്‍ റഹ്‌മാന്‍

Story first published: Tuesday, August 30, 2022, 22:49 [IST]
Other articles published on Aug 30, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+