Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അശ്വിന്‍ 42ാം വയസ്സ് വരെ കളിക്കും! മുരളിയുടെ റെക്കോര്‍ഡും തിരുത്തുമെന്ന് ബ്രാഡ് ഹോഗ്

ഇന്ത്യയുടെ പരിചയസമ്പന്നനായ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനെക്കുറിച്ച് ഞെട്ടിക്കുന്ന പ്രവചനവുമായി ഓസ്‌ട്രേലിയയുടെ മുന്‍ സ്പിന്നര്‍ ബ്രാഡ് ഹോഗ്. ശ്രീലങ്കയുടെ മുന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്റെ ലോക റെക്കോര്‍ഡ് തിരുത്തുവാന്‍ അശ്വിന് കഴിഞ്ഞേക്കുമെന്നാണ് ഹോഗ് പറയുന്നത്. 800 വിക്കറ്റുകളാണ് മുരളി ടെസ്റ്റില്‍ മാത്രം കൊയ്തത്. ടെസ്റ്റില്‍ ഇന്ത്യയുടെ ഏറ്റവും അപകടകാരിയായ സ്പിന്നര്‍മാരില്‍ ഒരാളാണ് അശ്വിന്‍. 409 വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്. ടെസ്റ്റില്‍ ലോകത്തിലെ വിക്കറ്റ് വേട്ടക്കാരില്‍ നിലവില്‍ 15ാമന്‍ കൂടിയാണ് അശ്വിന്‍. 30 തവണയാണ് അദ്ദേഹം അഞ്ചു വിക്കറ്റ് നേട്ടം കൊയ്തിട്ടുല്‌ളത്. ടെസ്റ്റ് ചരിത്രത്തില്‍ തന്നെ ഈ നേട്ടത്തിലെത്തിയ ആറാമത്തെ മാത്രം ബൗളറാണ് അശ്വിന്‍.

1

അശ്വിന് ഇപ്പോള്‍ 34 വയസ്സാണ്. ടെസ്റ്റില്‍ ഒരു 42 വയസ്സ് വരെയെങ്കിലും അദ്ദേഹം ഇന്ത്യക്കു വേണ്ടി കളിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. ബാറ്റിങില്‍ ഫോം ഭാവിയില്‍ നഷ്ടമായാലും ബൗളിങില്‍ കാലം പോവുന്തോറും അശ്വിന്‍ കൂടുതല്‍ അപകടകാരിയായി തീരും. ചുരുങ്ങിയത് 600 വിക്കറ്റുകളില്‍ കൂടുതലെങ്കിലും ടെസ്റ്റില്‍ അദ്ദേഹത്തിനു ലഭിക്കും. ചിലപ്പോള്‍ മുത്തയ്യ മുരളീധരന്റെ 800 വിക്കറ്റുകളെന്ന ലോക റെക്കോര്‍ഡും അശ്വിന്‍ തിരുത്തിയേക്കും. ഇങ്ങനെ ഞാന്‍ ചിന്തിക്കാന്‍ ചില കാരണങ്ങളുമുണ്ട്. ഏതു സാഹചര്യങ്ങളുമായി പൊരുത്താന്‍ കഴിയുന്ന അദ്ദേഹം ക്രിക്കറ്ററെന്ന നിലയില്‍ കൂടുതല്‍ വളരാന്‍ അതിയായി ആഗ്രഹിക്കുന്ന വ്യക്തി കൂടിയാണെന്നും ഹോഗ് വിശദമാക്കി.

ഇംഗ്ലീഷ് സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ അശ്വിന്‍ കൗണ്ടി ക്രിക്കറ്റിലും കളിച്ചിട്ടുണ്ട്. ഇതാണ് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി അദ്ദേഹത്തെ കൂടുതല്‍ മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ സഹായിച്ചത്. നിലവില്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഓഫ്‌സ്പിന്നര്‍ അശ്വിനാണ്. എന്നാല്‍ നിയമങ്ങളിലും സാഹചര്യങ്ങളിലും സംഭവിച്ച ചില മാറ്റങ്ങള്‍ കാരണം നമ്മള്‍ അദ്ദേഹത്തെ എക്കാലത്തെയും മിതച്ച ഓഫ്‌സ്പിന്നറെന്നു വിളിക്കാറിലെന്നും ഹോഗ് പറഞ്ഞു.

2

കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയിലെ പ്രകടനത്തോടെ തനിക്കു അശ്വിനോടുള്ള ബഹുമാനം കൂടിയതായി ഹോഗ് വെളിപ്പെടുത്തി. പരമ്പരയില്‍ 12 വിക്കറ്റുകളെടുത്ത താരം സിഡ്‌നി ടെസ്റ്റില്‍ മികച്ച ബാറ്റിങിലൂടെ ഇന്ത്യക്കു സമനില നേടിത്തരുന്നതിലും നിര്‍ണായക പങ്കുവഹിച്ചിരുന്നു. നിങ്ങളെ പരീക്ഷിക്കുകയും നിങ്ങള്‍ക്കു തിരിച്ചു പരീക്ഷിക്കുകയും ചെയ്യാവുന്ന താരമാണ് അശ്വിന്‍. ക്രിക്കറ്റ് ഫീല്‍ഡിനു പുറത്ത് അദ്ദേഹം വളരെ മികച്ചൊരു ചെസ് താരമാണെന്നാണ് എനിക്കു തോന്നുന്നത്. കഴിഞ്ഞ പര്യടനത്തില്‍ ഓസ്‌ട്രേലിയയിലെ കടുപ്പമേറിയ സാഹചര്യങ്ങളില്‍ അശ്വിന്‍ കാണിച്ച ധൈര്യം എനിക്ക് അദ്ദേഹത്തോടുള്ള ബഹുമാനം വര്‍ധിപ്പിച്ചിട്ടുണ്ട്. അശ്വിനെതിരേ കളിക്കുകയെന്നത് വലിയ അനുഗ്രഹമായിട്ടാണ് കാണുന്നതെന്നും ഹോഗ് കൂട്ടിച്ചേര്‍ത്തു.

ന്യൂസിലാന്‍ഡിനെതിരേ ജൂണ്‍ 18ന് നടക്കാനിരിക്കുന്ന ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലായിരിക്കും അശ്വിനെ അടുത്തതായി കളിക്കളത്തില്‍ കാണാനാവുക. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനു വേണ്ടിയായിരുന്നു അദ്ദേഹം അവസാനമായി കളിച്ചത്. എന്നാല്‍ കുടുംബാംഗങ്ങള്‍ക്കു കൊവിഡ് പിടിപെട്ടതോടെ കുറച്ചു മല്‍സരങ്ങള്‍ക്കു ശേഷം അശ്വിന്‍ ടീം വിടുകയായിരുന്നു.

Story first published: Thursday, May 27, 2021, 17:41 [IST]
Other articles published on May 27, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+