For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: അശ്വിന്‍ അടിപൊളി, ദുരന്തമായി രഹാനെ!- ആദ്യ ടെസ്റ്റിലെ റിപ്പോര്‍ട്ട് കാര്‍ഡ് നോക്കാം

227 റണ്‍സിന് ആദ്യ ടെസ്റ്റില്‍ ഇന്ത്യ തോറ്റിരുന്നു

ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ദയനീയ തോല്‍വിയായിരുന്നു ഇന്ത്യക്കു നേരിടേണ്ടി വന്നത്. ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സ് കഴിഞ്ഞപ്പോള്‍ തന്നെ ഇന്ത്യയുടെ കാര്യം തീരുമാനമായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ 241 റണ്‍സിന്റെ ലീഡ് കൂടി വഴങ്ങിയതോടെ ഇന്ത്യ തോല്‍വി മണത്തു. പിന്നീടെല്ലാം ചടങ്ങ് മാത്രമായിരുന്നു. 227 റണ്‍സിന്റെ വമ്പന്‍ തോല്‍വിയുമായി വിരാട് കോലിയും സംഘവും തലകുനിച്ച് ക്രീസ് വിട്ടു. ഇന്ത്യയില്‍ ഇംഗ്ലണ്ടിന്റെ ഏറ്റവും റണ്‍ മാര്‍ജിനിലുള്ള വിജയം കൂടിയായിരുന്നു ഇത്.

ആദ്യ ടെസ്റ്റില്‍ ഇന്ത്യന്‍ ടീമിലെ ഓരോ താരങ്ങള്‍ക്കും പ്രകടത്തിന്റെ അടിസ്ഥാനത്തില്‍ റേറ്റിങ് നല്‍കിയാല്‍ ഓരോരുത്തര്‍ക്കും എത്ര ലഭിക്കുമെന്നു നമുക്കു പരിശോധിക്കാം.

രോഹിത് ശര്‍മ (1/10, വളരെ മോശം)

രോഹിത് ശര്‍മ (1/10, വളരെ മോശം)

ഇന്ത്യന്‍ നിരയില്‍ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ റേറ്റിങ് ലഭിക്കുക ഓപ്പണര്‍ രോഹിത് ശര്‍മയ്ക്കായിരിക്കും. ടെസ്റ്റില്‍ ഹിറ്റ്മാനെപ്പോലെ നിരാശപ്പെടുത്തിയ മറ്റൊരു താരമില്ലെന്നു തന്നെ പറയാം. 10ല്‍ ഒരു റേറ്റിങ് പോയിന്റ് മാത്രമേ ഹിറ്റ്മാന്‍ അര്‍ഹിക്കുന്നുള്ളൂ. പിച്ചിന്റെ സ്വഭാവം മനസ്സിലാക്കി ബാറ്റ് ചെയ്യാന്‍ ശ്രമിക്കാതെ അനാവശ്യ ഷോട്ട് കളിച്ച് അദ്ദേഹം വിക്കറ്റ് വലിച്ചെറിയുകയായിരുന്നു.
ആദ്യ ഇന്നിങ്‌സില്‍ ആറും രണ്ടാമിന്നിങ്‌സില്‍ 12ഉം റണ്‍സാണ് രോഹിത് നേടിയത്. ബാറ്റിങില്‍ മാത്രമല്ല ഫീല്‍ഡിങിലും അദ്ദേഹം നിരാശപ്പെടുത്തി.

ശുഭ്മാന്‍ ഗില്‍ (6/10, ശരാശരിക്കും മുകളില്‍)

ശുഭ്മാന്‍ ഗില്‍ (6/10, ശരാശരിക്കും മുകളില്‍)

രോഹിത്തിന്റെ ഓപ്പണിങ് പങ്കാളിയും യുവ ബാറ്റ്‌സ്മാനുമായ ശുഭ്മാന്‍ ഗില്‍ മികച്ച പ്രകടനമാണ് നടത്തിയത്. ആദ്യ ഇന്നിങ്‌സില്‍ 29 റണ്‍സിനു പുറത്തായെങ്കിലും രണ്ടാമിന്നിങ്‌സില്‍ ഇന്ത്യ റണ്‍ചേസ് നടത്തവെ 50 റണ്‍സും താരം നേടി. ആദ്യ ഇന്നിങ്‌സില്‍ വളരെ എളുപ്പത്തില്‍ ഗില്‍ പുറത്തായെങ്കിലും രണ്ടാമിന്നിങ്‌സില്‍ ആന്‍ഡേഴ്‌സന്റെ തകര്‍പ്പനൊരു ബോള്‍ കുറ്റി തെറിപ്പിക്കുകയായിരുന്നു.

ചേതേശ്വര്‍ പുജാര (6/10, ശരാശരിക്കു മുകളില്‍)

ചേതേശ്വര്‍ പുജാര (6/10, ശരാശരിക്കു മുകളില്‍)

ചേതേശ്വര്‍ പുജാരയുടെ ബാറ്റിങ് പ്രകടനം ശരാശരിക്കും മുകളിലായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ 73ഉം രണ്ടാമിന്നിങ്‌സില്‍ 15ഉം റണ്‍സാണ് നേടിയത്. നിര്‍ഭാഗ്യകരമായ രീതിയിലാണ് ആദ്യ ഇന്നിങ്‌സില്‍ പുജാരയ്ക്കു വിക്കറ്റ് നഷ്ടമായത്. രണ്ടാമിന്നിങ്‌സിലാവട്ടെ ലീച്ചിന്റെ കറങ്ങുന്ന ബോളില്‍ അദ്ദേഹത്തിനു പിഴച്ചു. ഇനി പുജാരയ്ക്കു ശേഷിച്ച ടെസ്റ്റുകളില്‍ വലിയൊരു സെഞ്ച്വറി നേടിയേ തീരൂ. 2019 ജനുവരിക്കു ശേഷം ടെസ്റ്റില്‍ അദ്ദേഹം മൂന്നക്കം കടന്നിട്ടില്ല..

വിരാട് കോലി (5/10, ശരാശരി)

വിരാട് കോലി (5/10, ശരാശരി)

ചെറിയൊരു ബ്രേക്കിനു ശേഷം കളിക്കുന്ന ആലസ്യം നായകന്‍ വിരാട് കോലിയില്‍ ആദ്യ ഇന്നിങ്‌സ് ബാറ്റിങില്‍ കണ്ടിരുന്നു. രണ്ടാമിന്നിങ്‌സില്‍ കുറേക്കൂടി നിശ്ചയദാര്‍ഢ്യത്തോടെയാണ് അദ്ദേഹം കളിച്ചത്. ഒന്നാമിന്നിങ്‌സില്‍ 11ഉം രണ്ടാമിന്നിങ്‌സില്‍ 72ഉം റണ്‍സ് കോലി നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം ഒരു സെഞ്ച്വറി പോലും മൂന്നു ഫോര്‍മാറ്റിലും അദ്ദേഹം നേടിയിട്ടില്ല. ഈ പരമ്പരയില്‍ തന്നെ അതിനു അറുതിയിടുകയാവും ഇനി കോലിയുടെ ലക്ഷ്യം.

അജിങ്ക്യ രഹാനെ (0, ദയനീയം)

അജിങ്ക്യ രഹാനെ (0, ദയനീയം)

ഇന്ത്യന്‍ നിരയില്‍ പ്രകടനം ദയനീയമെന്നു പറയാവുന്നത് ഒരാളുടേത് മാത്രമായിരുന്നു- അത് വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയുടേതാണ്. ആദ്യ ഇന്നിങ്‌സില്‍ ഒരു റണ്ണിന് പുറത്തായ അദ്ദേഹം രണ്ടാമിന്നിങ്‌സില്‍ ഡെക്കാവുകയും ചെയ്തു. ടെസ്റ്റിനു ശേഷം വലിയ വിമര്‍ശനങ്ങള്‍ക്കു അദ്ദേഹം വിധേയനായിരുന്നു. ഇന്ത്യയില്‍ ഏറെക്കാലമായി ടെസ്റ്റില്‍ രഹാനെയുടെ ബാറ്റിങ് പ്രകടനം മോശമാണ്. ടെസ്റ്റിലെ നിര്‍ണായകമായ ബാറ്റിങ് പൊസിഷനായ അഞ്ചാം നമ്പറില്‍ സ്ഥിരതയാര്‍ന്ന പ്രകടനം അദ്ദേഹം കാഴ്ചവച്ചേ തീരൂ.

റിഷഭ് പന്ത് (5/10, ശരാശരി)

റിഷഭ് പന്ത് (5/10, ശരാശരി)

ആദ്യ ഇന്നിങ്‌സില്‍ വെടിക്കെട്ട് പ്രകടനമായിരുന്നു റിഷഭ് പന്തിന്റേത്. ഒമ്പത് റണ്‍സകലെ അദ്ദേഹത്തിന് അര്‍ഹിച്ച സെഞ്ച്വറി നഷ്ടമാവുകയും ചെയ്തു. എന്നാല്‍ രണ്ടാമിന്നിങ്‌സില്‍ രണ്ടാമിന്നിങ്‌സില്‍ 11 റണ്‍സ് മാത്രമാണ് പന്തിനു നേടാനായത്. ആക്രമിച്ചു കളിക്കാനുള്ള ലൈസന്‍സ് പന്തിന് ടീം മാനേജ്‌മെന്റ് നല്‍കിയിട്ടുണ്ടെന്നത് സത്യമാണ്. എന്നാല്‍ ടെസ്റ്റില്‍ ആക്രമണത്തിനൊപ്പം പ്രതിരോധത്തിനും പ്രാധാന്യമുണ്ട്. എങ്കില്‍ മാത്രമേ പന്തിനെ പൂര്‍ണമായി മുതലാക്കാന്‍ ടീമിനു കഴിയുകയുള്ളൂ. ലഭിക്കുന്ന മികച്ച തുടക്കങ്ങള്‍ വലിയ സ്‌കോറുകളാക്കി മാറ്റാനാണ് പന്ത് ഇനി ശ്രമിക്കേണ്ടത്.

ആര്‍ അശ്വിന്‍ (8/10, വളരെ മികച്ചത്)

ആര്‍ അശ്വിന്‍ (8/10, വളരെ മികച്ചത്)

ഇന്ത്യന്‍ നിരയില്‍ ഏറ്റവുമുയര്‍ന്ന റേറ്റിങ് ലഭിക്കുക സ്പിന്നര്‍ ആര്‍ അശ്വിനായിരിക്കും. രവീന്ദ്ര ജഡേജയുടെ അഭാവം നികത്തുന്ന ബൗളിങായിരുന്നു അശ്വിന്‍ ആദ്യ ടെസ്റ്റില്‍ കാഴ്ചവച്ചത്. രണ്ടാമിന്നിങ്‌സില്‍ അശ്വിന്റെ ആറു വിക്കറ്റ് പ്രകടനം ഇംഗ്ലണ്ടിനെ 178 റണ്‍സിലൊതുക്കാന്‍ ഇന്ത്യയെ സഹായിക്കുകയും ചെയ്തിരുന്നു. രണ്ടിന്നിങ്‌സുകളിലായി ഒമ്പത് വിക്കറ്റുകളാണ് അദ്ദേഹം വീഴ്ത്തിയത്. ആദ്യ ഇന്നിങ്‌സില്‍ 31 റണ്‍സെടുത്ത അശ്വിന്‍ രണ്ടാമിന്നിങ്‌സില്‍ ടീമിനെ രക്ഷിക്കാന്‍ പൊരുതി നോക്കിയെങ്കിലും സാധിച്ചില്ല.

വാഷിങ്ടണ്‍ സുന്ദര്‍ (5/10, ശരാശരി)

വാഷിങ്ടണ്‍ സുന്ദര്‍ (5/10, ശരാശരി)

ബൗളിങില്‍ ഒരു സ്വാധീനവുമുണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കിലും ആദ്യ ഇന്നിങ്‌സില്‍ ബാറ്റിങില്‍ തിളങ്ങാന്‍ വാഷിങ്ടണ്‍ സുന്ദറിനു സാധിച്ചു. പുറത്താവാതെ 85 റണ്‍സ് ആദ്യ ഇന്നിങ്‌സില്‍ താരം നേടിയിരുന്നു. രണ്ടാമിന്നിങിസില്‍ പക്ഷെ ഡെക്കാനുകയും ചെയ്തു. ബൗളിങിലേക്കു വന്നാല്‍ രണ്ടിന്നിങ്‌സുകളിലായി ഒരു വിക്കറ്റ് പോലും സുന്ദറിനു ലഭിച്ചില്ല.

ഷഹബാസ് നദീം (4/10, ശരാശരിക്കും താഴെ)

ഷഹബാസ് നദീം (4/10, ശരാശരിക്കും താഴെ)

ആദ്യ ടെസ്റ്റില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനിലെ സര്‍പ്രൈസ് താരമായിരുന്നു സ്പിന്നര്‍ ഷഹബാസ് നദീം. അക്ഷര്‍ പട്ടേല്‍ പരിക്കേറ്റതോടെ അവസാന നിമിഷം ടീമിലേക്കു വന്ന അദ്ദേഹത്തിനു പ്ലെയിങ് ഇലവനില്‍ അവസരവും ലഭിക്കുകയായിരുന്നു. ബൗളിങില്‍ കാരമായ ചലനം സൃഷ്ടിക്കാന്‍ നദീമിനായില്ല. ആദ്യ ഇന്നിങ്‌സില്‍ ജോ റൂട്ട്, ബെന്‍ സ്‌റ്റോക്‌സ് എന്നിവരുടെ വിക്കറ്റുകളെടുത്തെങ്കിലും അപ്പോഴേക്കും ഇംഗ്ലണ്ട് കൂറ്റന്‍ സ്‌കോറിലെത്തിയിരുന്നു. രണ്ടാമിന്നിങ്‌സിലും നദീമിന് രണ്ടു വിക്കറ്റ് ലഭിച്ചു. എന്നാല്‍ ലൈനിലും ലെങ്തിലും സ്ഥിരത പുലര്‍ത്താന്‍ താരത്തിനായില്ല. ഇംഗ്ലണ്ട് ബാറ്റിങ്‌നിരയെ സമ്മര്‍ദ്ദത്തിലാക്കുന്നതിലും അദ്ദേഹം പരാജയപ്പെട്ടു.

ജസ്പ്രീത് ബുംറ (5/10, ശരാശരി)

ജസ്പ്രീത് ബുംറ (5/10, ശരാശരി)


നാട്ടില്‍ ജസ്പ്രീത് ബുംറയുടെ അരങ്ങേറ്റ ടെസ്റ്റായിരുന്നു ചെന്നൈയിലേത്. പക്ഷെ ടീം പ്രതീക്ഷിച്ചതു പോലെയൊരു ഇംപാക്ട് അദ്ദേഹത്തില്‍ നിന്നുണ്ടായില്ല. രണ്ടിന്നിങ്‌സുകളിലായി നാലു വിക്കറ്റുകളാണ് ബുംറയ്ക്കു ലഭിച്ചത്. ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാരെ വിറപ്പിക്കാനുള്ള മൂര്‍ച്ച പക്ഷെ അദ്ദേഹത്തിന്റെ ബൗളിങില്‍ കണ്ടില്ല. വിദേശ പിച്ചുകളില്‍ ഉജ്ജ്വലമായി ബൗള്‍ ചെയ്യുന്ന ബുംറയ്ക്കു നാട്ടിലെ ജീവനില്ലാത്ത പിച്ചില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടി വരുമെന്നുറപ്പാണ്.

ഇഷാന്ത് ശര്‍മ (6/10, ശരാശരിക്കും മുകളില്‍)

ഇഷാന്ത് ശര്‍മ (6/10, ശരാശരിക്കും മുകളില്‍)

വെറ്ററന്‍ പേസര്‍ ഇഷാന്ത് ശര്‍മയുടെ പ്രകടനം ശരാശരിക്കും മുകളിലായിരുന്നു. രണ്ടിന്നിങ്‌സുകളിലായി മൂന്നു വിക്കറ്റുകളെടുത്ത ഇഷാന്ത് ടെസ്റ്റില്‍ 300 വിക്കറ്റുകളെന്ന നാഴികക്കല്ല്് പിന്നിട്ടിരുന്നു. ഈ നേട്ടം കൈവരിച്ച ഇന്ത്യയുടെ മൂന്നാമത്തെ മാത്രം പേസറായും ഇഷാന്ത് മാറി. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയുടെ മറ്റു ബൗളര്‍മാര്‍ പിശുക്കിലാതെ റണ്‍സ് വഴങ്ങിയപ്പോള്‍ ഇഷാന്തിന്റെ ഇക്കോണമി റേറ്റ് 1.90 മാത്രമായിരുന്നു.

Story first published: Thursday, February 11, 2021, 11:53 [IST]
Other articles published on Feb 11, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+