Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ഇര്‍ഫാന്റെ വഴിയെ അശ്വിനും! ആദ്യ സ്പിന്നര്‍- കുറിച്ചത് വമ്പന്‍ റെക്കോര്‍ഡ്

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സിലെ ആദ്യ ബോളില്‍ തന്നെ വിക്കറ്റെടുത്തതോടെ വമ്പന്‍ റെക്കോര്‍ഡിട്ടിരിക്കുകയാണ് ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍. ടെസ്റ്റില്‍ ഒരു ഇന്നിങ്‌സിലെ ആദ്യ ബോളില്‍ വിക്കറ്റ് വീഴ്ത്തിയ ആദ്യ ഇന്ത്യന്‍ സ്പിന്നറെന്ന റെക്കോര്‍ഡിനാണ് അദ്ദേഹം അവകാശിയായത്.

1

241 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡുമായി ഇംഗ്ലണ്ട് വീണ്ടും ബാറ്റിങിന് ഇറങ്ങിയപ്പോള്‍ നായകന്‍ വിരാട് കോലി ആദ്യ ഓവര്‍ നല്‍കിയത് പേസര്‍മാര്‍ക്കായിരുന്നില്ല, മറിച്ച് അശ്വിനായിരുന്നു. സ്വപ്‌നതുല്യമായ തുടക്കം അദ്ദേഹം ഇന്ത്യക്കു നല്‍കുകയും ചെയ്തു. ഇംഗ്ലീഷ് ഓപ്പണര്‍ റോറി ബേണ്‍സിനെ അശ്വിന്‍ ആദ്യ ബോളില്‍ തന്നെ പുറത്താക്കി. റൗണ്ട് ദി വിക്കറ്റ് അശ്വിന്‍ ബൗള്‍ ചെയ്തപ്പോള്‍ മുന്നോട്ടാഞ്ഞ് പ്രതിരോധിക്കാനായിരുന്നു ബേണ്‍സ് ശ്രമിച്ചത്. എന്നാല്‍ പ്രതീക്ഷിച്ചതിനേക്കാള്‍ ബൗണ്‍സ് ചെയ്ത ബോള്‍ ബാറ്റിന്റെ കൈപ്പിടിയില്‍ എഡ്ജ് ചെയ്തപ്പോള്‍ സ്ലിപ്പില്‍ അജിങ്ക്യ രഹാനെ പിടികൂടുകയായിരുന്നു.

അതേസമയം, ടെസ്റ്റില്‍ ഒരിന്നിങ്‌സിലെ ആദ്യ ബോളില്‍ തന്നെ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യന്‍ പേസറെന്ന റെക്കോര്‍ഡ് മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്റെ പേരിലാണ്. ചിരവൈരികളായ പാകിസ്താനെതിരേയുള്ള ടെസ്റ്റിലായിരുന്നു ഇര്‍ഫാന്‍ ആദ്യബോളില്‍ വിക്കറ്റെടുത്ത് ഇന്ത്യന്‍ ക്യാംപിനെ ആഹ്ലാദത്തിമര്‍പ്പിലാഴ്ത്തിയത്.

2

ചെന്നൈ ടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സിലും അശ്വിന്‍ മികച്ച ബൗളിങ് കാഴ്ചവച്ചിരുന്നു. മൂന്നു വിക്കറ്റുകള്‍ ഒന്നാമിന്നിങ്‌സില്‍ നേടാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. മൂന്നു വിക്കറ്റ് വീതമെടുത്ത അശ്വിനും പേസര്‍ ജസ്പ്രീത് ബുംറയുമായിരുന്നു ഇന്ത്യന്‍ ബൗളര്‍മാരില്‍ മികച്ചുനിന്നത്. എന്നാല്‍ ടെസ്റ്റില്‍ ഇംഗ്ലണ്ട് വ്യക്തമായ മേല്‍ക്കൈ നേടിക്കഴിഞ്ഞു. ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 578 റണ്‍സിനു മറുപടിയില്‍ ഇന്ത്യ നാലാദിനം 337 റണ്‍സിന് പുറത്തായി. റിഷഭ് പന്ത് (91), വാഷിങ്ടണ്‍ സുന്ദര്‍ (85*), ചേതേശ്വര്‍ പുജാര (73) എന്നിവര്‍ക്കു മാത്രമേ ചെന്നൈയിലെ ബാറ്റിങ് വിക്കറ്റില്‍ പിടിച്ചുനില്‍ക്കാനായുള്ളൂ.

241 റണ്‍സിന്റെ ലീഡുമായി രണ്ടാമിന്നിങ്‌സ് ആരംഭിച്ച ഇംഗ്ലണ്ട് നാലാംദിനം രണ്ടാം സെഷനില്‍ 15 ഓവര്‍ കഴിയുമ്പോള്‍ രണ്ടു വിക്കറ്റിന് 56 റണ്‍സെടുത്തിട്ടുണ്ട്. രണ്ടു വിക്കറ്റുകളും അശ്വിനാണ് നേടിയത്. ഇംഗ്ലണ്ടിന്റെ ലീഡ് ഇതിനകം 300നു അരികിലെത്തിക്കഴിഞ്ഞു. 400ന് മുകളില്‍ വിജയലക്ഷ്യം ഇംഗ്ലണ്ട് നല്‍കുകയാണെങ്കില്‍ അതു ചേസ് ചെയ്തു ജയിക്കുക ഇന്ത്യക്കു കനത്ത വെല്ലുവിളിയായി മാറും.

Story first published: Monday, February 8, 2021, 13:13 [IST]
Other articles published on Feb 8, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+