Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ബാറ്റിങിലും 'അശ്വ'മേധം, 2017നു ശേഷം ആദ്യം- ഇതിഹാസത്തിനൊപ്പം

ചെന്നൈയില്‍ നടക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലല്ല, ആര്‍ അശ്വിനും ഇംഗ്ലണ്ടും തമ്മിലായി മാറിയിരിക്കുകയാണ്. ഓള്‍റൗണ്ട് പ്രകടനത്തിലൂടെ ഇതിനകം മാന്‍ ഓഫ് ദി മാച്ച് പട്ടം ഉറപ്പാക്കിയിരിക്കുകയാണ് അശ്വിന്‍. ആദ്യം ബൗളിങില്‍ അഞ്ചു വിക്കറ്റുമായി മിന്നിയ അദ്ദേഹം ബാറ്റിങില്‍ ഫിഫ്റ്റിയും നേടി ഇംഗ്ലണ്ടിനെ വെള്ളം കുടിപ്പിക്കുകയാണ്. രണ്ടാമിന്നിങ്‌സിലാണ് അശ്വിന്‍ സ്വന്തം നാട്ടുകാര്‍ക്കു മുന്നില്‍ മാച്ച് വിന്നിങ് ഫിഫ്റ്റി നേടിയിരിക്കുന്നത്.

1

2017നു ശേഷം ടെസ്റ്റില്‍ അശ്വിന്റെ ആദ്യത്തെ ഫിഫ്റ്റി കൂടിയാണിത്. ഇതോടെ ലോക ക്രിക്കറ്റിലെ എലൈറ്റ് ഓള്‍റൗണ്ടര്‍മാരുടെ ലിസ്റ്റില്‍ മൂന്നാംസ്ഥാനത്ത് എത്തിയിരിക്കുകയാണ് അദ്ദേഹം. ഒരേ ടെസ്റ്റില്‍ അഞ്ചു വിക്കറ്റ് നേട്ടത്തിനൊപ്പം ഫിഫ്റ്റിയും കൂടുതല്‍ തവണ നേടിയ ആറാമത്തെ ക്രിക്കറ്ററായി അശ്വിന്‍ മാറി. ന്യൂസിലാന്‍ഡിന്റെ മുന്‍ ഇതിഹാസം റിച്ചാര്‍ഡ് ഹാഡ്‌ലിക്കൊപ്പം ഇതോടെ അദ്ദേഹത്തമെത്തുകയും ചെയ്തു. ഇംഗ്ലണ്ടിന്റെ ഇയാന്‍ ബോത്തം (11 തവണ), ബംഗ്ലാദേശിന്റെ ഷാക്വിബുല്‍ ഹസന്‍ (9) എന്നിവര്‍ മാത്രമേ ഇനി അശ്വിനു മുന്നിലുള്ളൂ.

ഇന്ത്യന്‍ താരങ്ങളുടെ ലിസ്റ്റില്‍ ഓള്‍റൗണ്ട് പ്രകടനം നടത്തിയവരില്‍ അശ്വിന്‍ ഇതോടെ തന്റെ ഒന്നാസ്ഥാനം അരക്കിട്ടുറപ്പിച്ചിരിക്കുകയാണ്. കരിയറില്‍ ആറാം തവണയാണ് അദ്ദേഹം ഒരേ ടെസ്റ്റില്‍ ഫിഫ്റ്റിയും അഞ്ചു വിക്കറ്റ് നേട്ടവും കൈവരിച്ചത്. മുന്‍ ക്യാപ്റ്റനും ഇതിഹാസ ഓള്‍റൗണ്ടറുമായ കപില്‍ ദേവ്, നിലവില്‍ ടെസ്റ്റ് ടീമിന്റെ ഭാഗമായ രവീന്ദ്ര ജഡേജ എന്നിവര്‍ നാലു തവണ വീതം ഈ നേട്ടം കൈവരിച്ചിട്ടുണ്ട്.

നാട്ടിലെ ടെസ്റ്റില്‍ ആറാം നമ്പറിലോ, അതിനു താഴെയോ ഇറങ്ങി ഒരേ ടീമിനെതിരേ കൂടുതല്‍ ഫിഫ്റ്റി പ്ലസ് സ്‌കോര്‍ നേടിയിട്ടുള്ള താരങ്ങളില്‍ അശ്വിന്‍ മൂന്നാമതെത്തുകയും ചെയ്തിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരേ അശ്വിന്റെ ഏഴാമത്തെ ഫിഫ്റ്റിയായിരുന്നു ഇത്. ഓസ്‌ട്രേലിയയുടെ ബ്രാഡ് ഹാഡിന്‍ (10 ഫിഫ്റ്റി, എതിരാളി ഇംഗ്ലണ്ട്), ഇംഗ്ലണ്ടിന്റെ അലന്‍ നോട്ട് (8, എതിരാളി ഓസ്‌ട്രേലിയ) എന്നിവരാണ് ആദ്യ രണ്ടു സ്ഥാനങ്ങളില്‍.

2

ചെന്നൈ ടെസ്റ്റില്‍ 64 ബോളുകളില്‍ നിന്നായിരുന്നു അശ്വിന്‍ ഫിഫ്റ്റി പൂര്‍ത്തിയാക്കിയത്. വ്യക്തിഗത സ്‌കോര്‍ 46ല്‍ നില്‍ക്കെ ബൗണ്ടറി പറത്തിയാണ് അദ്ദേഹം ഫിഫ്റ്റി തികച്ചത്. ഒരു ഘട്ടത്തില്‍ ഇന്ത്യ ആറു വിക്കറ്റിന് 106 റണ്‍സെന്ന നിലയില്‍ പതറിയപ്പോള്‍ നായകന്‍ വിരാട് കോലിക്കൊപ്പം 96 റണ്‍സിന്റെ മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്താന്‍ അശ്വിനു കഴിഞ്ഞു. ഇന്ത്യക്കു 400 റണ്‍സിനു മുകളില്‍ ലീഡ് സമ്മാനിച്ചതും ഈ സഖ്യത്തിന്റെ ഉജ്ജ്വല ബാറ്റിങായിരുന്നു.

Story first published: Monday, February 15, 2021, 13:58 [IST]
Other articles published on Feb 15, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+