Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: മങ്കാദ് ആവര്‍ത്തിക്കുമോ? പോണ്ടിങുമായി എല്ലാം സംസാരിച്ചു- വെളിപ്പെടുത്തി അശ്വിന്‍

ദുബായ്: മങ്കാദിങ് ഉള്‍പ്പെടെ പലതിനെക്കുറിച്ചും ഡല്‍ഹി ക്യാപ്പിറ്റല്‍സ് കോച്ച് റിക്കി പോണ്ടിങുമായി താന്‍ സംസാരിച്ചതായി വെളിപ്പെടുത്തിയിരിക്കുകയാണ് ടീമിലെ പുതിയ അംഗമായ സ്പിന്നര്‍ ആര്‍ അശ്വിന്‍. ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ പിന്നീട് പുറത്തുവിടുമെന്നും അദ്ദേഹം അറിയിച്ചു. പുതിയ സീസണില്‍ അശ്വിനെ മങ്കാദ് ചെയ്യാന്‍ താന്‍ കോച്ചായിരിക്കുന്നിടത്തോളം കാലം അനുവദിക്കില്ലെന്ന് ദിവസങ്ങള്‍ക്കു മുമ്പ് പോണ്ടിങ് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ സീസണില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനായി കളിക്കവെ രാജസ്ഥാന്‍ റോയല്‍സ് താരം ജോസ് ബട്‌ലറെ മങ്കാദ് ചെയ്ത് ഔട്ടാക്കിയതിന്റെ പേരില്‍ ഏറെ വിമര്‍ശനം നേരിട്ട താരം കൂടിയാണ് അശ്വിന്‍. ഈ സീസണിലാണ് അദ്ദേഹം ഡല്‍ഹി ടീമിന്റെ ഭാഗമായത്.

1

അശ്വിനെ ഡല്‍ഹി ടീമില്‍ മങ്കാദ് ചെയ്യാന്‍ അനുവദിക്കില്ലെന്നും ഇതിനോടു താന്‍ യോജിക്കുന്നില്ലെന്നും പോണ്ടിങ് അടുത്തിടെ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് പോണ്ടിങുമായി ഇതേക്കുറിച്ച് താന്‍ ഫോണില്‍ സംസാരിച്ചതായും വിശദാംശങ്ങള്‍ പിന്നീട് പുറത്തുവിടുമെന്നും അശ്വിന്‍ അറിയിച്ചത്. ഐപിഎല്ലിനു മുന്നോടിയായി അശ്വിനുള്‍പ്പെട്ട ഡല്‍ഹി ടീം ഇതിനകം ദുബായിലെത്തിക്കഴിഞ്ഞു. ഒരാഴ്ച കഴിഞ്ഞ് മാത്രമേ പോണ്ടിങ് ടീമിനൊപ്പം ചേരുകയുള്ളൂ.

പോണ്ടിങ് ദുബായിലെത്തിയാല്‍ ഞങ്ങള്‍ അദ്ദേഹവുമായി പുതിയ സീസണിനെക്കുറിച്ചും മറ്റു കാര്യങ്ങളും ചര്‍ച്ച ചെയ്യും. തനിക്കു ചില കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുണ്ടെന്ന് പോണ്ടിങ് അറിയിച്ചിട്ടുണ്ട്. താനും പോണ്ടിങും തമ്മില്‍ ഫോണിലൂടെ ചില കാര്യങ്ങള്‍ സംസാരിച്ചിരുന്നു. വളരെ രസകരമായ ചാറ്റായിരുന്നു അതെന്നും അശ്വിന്‍ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു. ചില സമയങ്ങളില്‍ ഓസ്‌ട്രേലിയക്കാരുടെ ഇംഗ്ലീഷിലുള്ള സന്ദേശം വിവര്‍ത്തം തെറ്റി അര്‍ഥം മാറിയാണ് നമ്മളിലേക്ക് എത്തുക. വ്യത്യസ്തമായ അര്‍ഥമായിരിക്കും അപ്പോള്‍ അതിനുണ്ടാവുക. ചിലപ്പോള്‍ അവരുടെ തമാശകള്‍ പോലും വാര്‍ത്തയായി മാറുമെന്നും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.

മങ്കാദിങുമായി ബന്ധപ്പെട്ട് താന്‍ അശ്വിനുമായി സംസാരിക്കുമെന്നായിരുന്നു പോണ്ടിങ് അടുത്തിടെ പറഞ്ഞത്. അശ്വിന്‍ വളരെ മികച്ച ബൗളറാണ്. ഐപിഎല്ലില്‍ വര്‍ഷങ്ങളായി മികച്ച പ്രകടനമാണ് താരം കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. മങ്കാദുമായി ബന്ധപ്പെട്ട് ഇത്തവണ അശ്വിനുമായി സംസാരിക്കുമെന്നും പോണ്ടിങ് അറിയിച്ചു. കഴിഞ്ഞ സീസണില്‍ പഞ്ചാബിനായി കളിക്കവെ അശ്വിന്‍ മങ്കാദ് ചെയ്തത് താന്‍ കണ്ടിരുന്നു. ഇത് സംഭവിച്ച ശേഷം ഡല്‍ഹി ടീമിലെ താരങ്ങളെ വിളിച്ച് സംസാരിച്ചിരുന്നു. അശ്വിന്‍ അത് ചെയ്‌തെന്നു തനിക്കറിയാം. ടൂര്‍ണമെന്റിലെ മറ്റു ചില താരങ്ങളും ഒരുപക്ഷെ ഇത് ആവര്‍ത്തിച്ചേക്കാം. എന്നാല്‍ ഡല്‍ഹി ടീമിലെ ആരും തന്നെ ഇങ്ങനെ ചെയ്യാന്‍ പാടില്ലെന്നും താരങ്ങളോട് നിര്‍ദേശിച്ചതായി പോണ്ടിങ് വിശദമാക്കിയിരുന്നു.

2

ക്രിക്കറ്റിന്റെ സ്പിരിറ്റിന് നിരക്കാത്ത പെരുമാറ്റമാണ് കഴിഞ്ഞ ഐപിഎല്ലില്‍ അശ്വിന്റെ ഭാഗത്തു നിന്നുണ്ടായ മങ്കാദ്. രാജസ്ഥാന്‍ താരം ജോസ് ബട്‌ലറെ അശ്വിന്‍ ആ തരത്തില്‍ പുറത്താക്കിയതിനോടു താന്‍ യോജിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ ഐപിഎല്ലില്‍ ഇതാവര്‍ത്തികരുതെന്ന് അശ്വിനോടു ആവശ്യപ്പെടും. അദ്ദേഹം ഇത് ശരിയായ രീതിയില്‍ ഉള്‍ക്കൊള്ളുമെന്ന് തന്നെയാണ് കരുതുന്നതെന്നും പോണ്ടിങ് പറഞ്ഞിരുന്നു.

Story first published: Tuesday, August 25, 2020, 19:11 [IST]
Other articles published on Aug 25, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+