ഇഷാന്ത് ദി ബെസ്റ്റ്... വിദേശത്ത് വെല്ലാന്‍ ടീം ഇന്ത്യയില്‍ ആരുമില്ല!! അശ്വിനും നേട്ടം
ബെര്‍മിങ്ഹാം: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഒന്നാം ക്രിക്കറ്റ് മൂന്നാം ദിനം പിന്നിട്ടപ്പോള്‍ ആര്‍ക്കും ജയിക്കാമെന്ന സ്ഥിതിയാണുള്ളത്. ഇന്ത്യക്കാണ് നേരിയ മുന്‍തൂക്കമെങ്കിലും ഇംഗ്ലണ്ട് വിജയപ്രതീക്ഷ കൈവിട്ടിട്ടില്ല. മികച്ച ബൗളിങിലൂടെ ഇന്ത്യയെ എറിഞ്ഞിടാമെന്ന പ്രതീക്ഷയിലാണ് ആതിഥേയര്‍.
മൂന്നാംദിനത്തിലെ കളി കഴിഞ്ഞപ്പോള്‍ ഇരുടീമിലെയും ചില താരങ്ങള്‍ വ്യക്തിഗത നേട്ടങ്ങള്‍ പിന്നിട്ടിരുന്നു. പ്രധാനപ്പെട്ട സംഭവങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.

വിദേശത്ത് ഇഷാന്ത് പുലിക്കുട്ടി തന്നെ
ഇന്ത്യന്‍ പേസര്‍ ഇഷാന്ത് ശര്‍മ പുതിയ നേട്ടമാണ് ഈ ടെസ്റ്റിലെ പ്രകടനത്തോടെ സ്വന്തം പേരില്‍ കുറിച്ചത്. രണ്ടാമിന്നിങ്‌സില്‍ ഇഷാന്ത് അഞ്ചു വിക്കറ്റെടുത്തിരുന്നു. ഇതോടെ വിദേശത്ത് ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ എന്നിവര്‍ക്കെതിരേ 2014നു ശേഷം ഏറ്റവുമധികം വിക്കറ്റെടുത്ത ഇന്ത്യന്‍ ബൗളറായി ഇഷാന്ത് മാറി. 53 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്.

ക്യുറാനും റെക്കോര്‍ഡ്
ഇംഗ്ലണ്ടിന്റെ യുവ പേസര്‍ സാം ക്യുറാനും ഈ ടെസ്റ്റില്‍ പുതിയൊരു റെക്കോര്‍ഡിന് ഉടമയായി. 21 വയസ്സിനു മുമ്പ് ടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സില്‍ നാലു വിക്കറ്റും രണ്ടാമിന്നിങ്‌സില്‍ അര്‍ധസെഞ്ച്വറിയും നേടിയ ആദ്യ ഇംഗ്ലീഷ് താരമായി ക്യുറാന്‍ മാറി.
കൂടാതെ ഡെനിസ് ക്രോപ്റ്റനു ശേഷം നാട്ടില്‍ നടന്ന ടെസ്റ്റില്‍ ഫിഫ്റ്റിയടിച്ച പ്രായം കുറഞ്ഞ താരം കൂടിയാണ് അദ്ദേഹം.

മൂന്നാമത്തെ ബൗളര്‍
എഡ്ബാസ്റ്റണില്‍ ഇംഗ്ലണ്ടിനെതിരേ ടെസ്റ്റില്‍ അഞ്ചു വിക്കറ്റെടുത്ത മൂന്നാമത്തെ ഇന്ത്യന്‍ ബൗളറെന്ന നേട്ടത്തിന് ഇഷാന്ത് അര്‍ഹനായി. ഇതിഹാസതാരവും മുന്‍ ക്യാപ്റ്റനുമായ കപില്‍ ദേവ്, ചേതന്‍ ശര്‍മ എന്നിവര്‍ മാത്രമേ നേരത്തേ എഡ്ബാസ്റ്റണില്‍ അഞ്ചു വിക്കറ്റ് വീഴ്ത്തിയിട്ടുള്ളൂ.

അശ്വിന്റെ മികച്ച പ്രകടനം
ഏഷ്യക്കു പുറത്ത് ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്റെ ഏറ്റവും മികച്ച പ്രകടനമാണ് ഈ ടെസ്റ്റില്‍ കണ്ടത്. ആദ്യ ഇന്നിങ്‌സില്‍ നാലു വിക്കറ്റെടുത്ത അദ്ദേഹം രണ്ടാമിന്നിങ്‌സില്‍ മൂന്നു വിക്കറ്റും പോക്കറ്റിലാക്കിയിരുന്നു. രണ്ടിന്നിങ്‌സുകളിലായി 121 റണ്‍സ് വിട്ടുകൊടുത്താണ് അശ്വിന്‍ ഏഴു വിക്കറ്റുകള്‍ പിഴുതത്.

മുഴുവന്‍ പേരെയും പുറത്താക്കി
നാട്ടില്‍ മാത്രമല്ല വിദേശത്തും ടെസ്റ്റില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ മികവ് ആവര്‍ത്തിക്കുകയാണ്. അവസാനത്തെ ഏഴ് എവേ ടെസ്റ്റുകളിലും എതിര്‍ ടീമിനെ ഓള്‍ഔട്ടാക്കാന്‍ ഇന്ത്യക്കു സാധിച്ചിട്ടുണ്ട്.

അശ്വിന് 200 വിക്കറ്റ്
വിരാട് കോലി ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റന്‍സി ഏറ്റെടുത്ത ശേഷം 200 വിക്കറ്റുകളാണ് സ്പിന്നര്‍ ആര്‍ അശ്വിന്‍ പോക്കറ്റിലാക്കിയത്. ഇത് പുതിയ റെക്കോര്‍ഡ് കൂടിയാണ്. മറ്റൊരു ഇന്ത്യന്‍ ബൗളറും ഒരു ക്യാപ്റ്റന്റെ കീഴില്‍ ഇത്രയും വിക്കറ്റുകള്‍ നേടിയിട്ടില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications