Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ ഇതിഹാസങ്ങള്‍, എന്നിട്ടും ഇവര്‍ക്കു വിടവാങ്ങല്‍ മല്‍സരമില്ല!! ലിസ്റ്റിലേക്ക് അശ്വിനും

ഇന്ത്യന്‍ ക്രിക്കറ്റിനു മറ്റൊരു ഇതിഹാസത്തെക്കൂടി ഇപ്പോള്‍ നഷ്ടമായിരിക്കുകയാണ്. ഇതിഹാസ ഓഫ് സ്പിന്നറും ഓള്‍റൗണ്ടറുമായ ആര്‍ അശ്വിന്‍ ഈയാഴ്ചയാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്. റെഡ് ബോള്‍ ക്രിക്കറ്റിനു അദ്ദേഹം നല്‍കിയിട്ടുള്ള സംഭാവനകള്‍ ഏറെ വിലമതിക്കാനാവാത്തതാണെന്നു കണക്കുകള്‍ പറയുന്നു. പകരം വയ്ക്കാനില്ലാത്ത മാച്ച് വിന്നര്‍ തന്നെയായിരുന്നു അശ്വിനെന്നു നിസംശയം പറയാം.

ഓസ്‌ട്രേലിയയുമായുള്ള ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയുടെ മൂന്നാം ടെസ്റ്റ് സമനിലയില്‍ കലാശിച്ചതിനു പിന്നാലെയായിരുന്നു എല്ലാവരെയും ഞെട്ടിച്ചു കൊണ്ടുള്ള അശ്വിന്റെ വിരമിക്കല്‍ പ്രഖ്യാപനം. ഒരു വിടവാങ്ങല്‍ മല്‍സരം തീര്‍ച്ചയായും അദ്ദേഹം അര്‍ഹിച്ചിരുന്നെങ്കിലും നിര്‍ഭാഗ്യവശാല്‍ അതു ലഭിച്ചില്ലെന്നു കാണാം. അശ്വിന്‍ മാത്രമല്ല ഈ തരത്തില്‍ ഒരു യാത്രയയപ്പ് ലഭിക്കാതെ പോയ വേറെയും ചില ഇതിഹാസ താരങ്ങളുണ്ട്. ഇവര്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം.

MS DHONI

എംഎസ് ധോണി

ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മഹാനായ ക്യാപ്റ്റന്‍മാരിലൊരാളും ഇതിഹാസ വിക്കറ്റ് കീപ്പറുമായിരുന്ന എംഎസ് ധോണിയാണ് ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍. സ്വന്തം നാട്ടുകാര്‍ക്കു മുന്നില്‍ തീര്‍ച്ചയായും ഒരു വിടവാങ്ങല്‍ മല്‍സരം അദ്ദേഹത്തിനായി ബിസിസിഐ സംഘടിപ്പക്കേണ്ടതായിരുന്നു. പക്ഷെ അതു ലഭിക്കാതെയാണ് ക്രിക്കറ്റിനോടു ധോണി ഗുഡ്‌ബൈ പറഞ്ഞത്.

2019ല്‍ ഇംഗ്ലണ്ടില്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പിന്റെ സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരേയായിരുന്നു ധോണിയുടെ അവസാന മല്‍സരം. ഇന്ത്യ പൊരുതിവീണ ഈ ത്രില്ലറില്‍ അദ്ദേഹം റണ്ണൗട്ടായാണ് ക്രീസ് വിട്ടത്. ഈ മല്‍സരത്തിനു ശേഷം ടീമില്‍ നിന്നും നീണ്ട ബ്രേക്കെടുത്ത ധോണി 2020ലാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതായി സോഷ്യല്‍ മീഡിയയിലൂടെ ലോകത്തെ അറിയിച്ചത്.

യുവരാജ് സിങ്

വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ എക്കാലത്തെയും വലിയ മാച്ച് വിന്നറും മുന്‍ ഇതിഹാസ ഓള്‍റൗണ്ടറുമായ യുവരാജ് സിങാണ് വിടവാങ്ങല്‍ മല്‍സരം ലഭിക്കാതെ പോയവരില്‍ അടുത്തയാള്‍. കളിക്കളത്തിന് അകത്തും പുറത്തും പോരാട്ടത്തിന്റെ പര്യായമായിരുന്നു യുവി. ഗ്രൗണ്ടില്‍ എതിരാളികള്‍ക്കെതിരേ പൊരുതി ഇന്ത്യക്കു ജയം സമ്മാനിച്ച അദ്ദേഹം മൈതാനത്തിനു പുറത്ത് അര്‍ബുദമെന്ന മാരകരോഗത്തോടും പൊരുതി ജയിച്ചിട്ടുള്ളയാളാണ്.

ഈ കാരണത്താല്‍ തന്നെ അന്നും ഇന്നും ക്രിക്കറ്റ് പ്രേമികള്‍ക്കു ഒരു പോലെ പ്രിയങ്കരനാണ് യുവി. പക്ഷെ അര്‍ഹിച്ച രീതിയിലുള്ള ഒരു യാത്രയയപ്പ് കിട്ടാതെയാണ് അദ്ദേഹവും പടിയിറങ്ങിയത്. 2017ലായിരുന്നു വെസ്റ്റ് ഇന്‍ഡീസിനെതിരേ യുവി അവസാനമായി ഏകദിനത്തില്‍ കളിച്ചത്. അതിനു ശേഷം ടീമില്‍ നിന്നും ദീര്‍ഘകാലത്തേക്കു അദ്ദേഹം തഴയപ്പെടുകയായിരുന്നു. ഒടുവില്‍ രണ്ടു വര്‍ഷത്തിനു ശേഷം 2019ല്‍ യുവി വിരമിക്കല്‍ പ്രഖ്യാപിക്കുകയും ചെയ്തു.

YUVRAJ SINGH

ഇന്ത്യയുടെ രണ്ടു ലോകകപ്പ് വിജയങ്ങളില്‍ നിര്‍ണായക പങ്കു വഹിച്ചിട്ടുള്ള താരം കൂടിയാണ് അദ്ദേഹം. 2007ലെ പ്രഥമ ടി20 ലോകകപ്പ് നേടിയ സംഘത്തിലുണ്ടായിരുന്ന യുവി 2011ലെ ഏകദിന ലോകകപ്പ് വിജയത്തിലും ടീമിന്റെ ഹീറോയായി മാറി. പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തിയിരുന്നു.

രാഹുല്‍ ദ്രാവിഡ്

മുന്‍ ക്യാപ്റ്റനും ഇതിഹാസ ബാറ്ററും വിക്കറ്റ് കീപ്പറും ഏറ്റവും ഒടുവില്‍ കോച്ചുമെല്ലാം ആയിട്ടുള്ള രാഹുല്‍ ദ്രാവിഡാണ് ഈ ലിസ്റ്റിലെ അടുത്ത താരം. കളിക്കളത്തില്‍ ഇന്ത്യയുടെ വന്‍മതിലായിരുന്ന അദ്ദേഹം നാട്ടിലും പുറത്തുമെല്ലാം നിരവധി അവിസ്മരണീയ വിജയങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുകയും ചെയ്തിട്ടുണ്ട്.

2012ലെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ദ്രാവിഡിനു കാര്യമായി തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല. അതുകൊണ്ടു തന്നൈ 39 കാരനായ അദ്ദേഹം വിരമിച്ചേക്കുമെന്നു സൂചനകളുമുണ്ടായിരുന്നു. ആരാധകര്‍ ഭയപ്പെട്ടതു പോലെ തന്നെ ഇതേ വര്‍ഷം മാര്‍ച്ചില്‍ വാര്‍ത്താസമ്മേളനം വിളിച്ച് ദ്രാവിഡ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിക്കുകയും ചെയ്യുകയായിരുന്നു.

Story first published: Friday, December 20, 2024, 9:50 [IST]
Other articles published on Dec 20, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+