Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ഹര്‍ഭജന്റെ റെക്കോര്‍ഡ് അശ്വിനു വേണം, സാധിച്ചാല്‍ മുന്നില്‍ കുംബ്ലെ മാത്രം

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ പുതിയ നാഴികക്കല്ല് ലക്ഷ്യമിടുകയാണ് ഇന്ത്യയുടെ വെറ്ററന്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍. നാട്ടില്‍ ഇന്ത്യക്കു വേണ്ടി കൂടുതല്‍ വിക്കറ്റെടുത്ത രണ്ടാമത്തെ താരമെന്ന റെക്കോര്‍ഡാണ് അശ്വിനെ കാത്തിരിക്കുന്നത്. നിലവില്‍ എലൈറ്റ് ലിസ്റ്റില്‍ മൂന്നാംസ്ഥാനത്താണ് അദ്ദേഹം.

1

അടുത്ത പരമ്പരയില്‍ 12 വിക്കറ്റുകള്‍ വീഴ്ത്താനായാല്‍ മുന്‍ സ്പിന്‍ ഇതിഹാസം ഹര്‍ഭജന്‍ സിങിനെ പിന്തള്ളി അശ്വിന്‍ രണ്ടാംസ്ഥാനത്തേക്കു കയറും. നാട്ടില്‍ 265 വിക്കറ്റുകളാണ് ഭാജിയുടെ പേരിലുള്ളത്. അശ്വിന്റെ അക്കൗണ്ടിലുള്ളത് 254 വിക്കറ്റുകളാണ്. 11 വിക്കറ്റുകള്‍ നേടിയാല്‍ അദ്ദേഹം ഭാജിക്കൊപ്പമെത്തും. നിലവിലെ ഫോം പരിഗണിക്കുമ്പോള്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ അശ്വിന്‍ റെക്കോര്‍ഡ് തിരുത്താന്‍ സാധ്യതയേറെയാണ്.

എന്നാല്‍ ലിസ്റ്റില്‍ ഒന്നാമതുള്ള മുന്‍ സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെയ്‌ക്കൊപ്പമെത്താന്‍ അശ്വിന് ഏറെ ദൂരം പോവണം. 350 വിക്കറ്റുകളാണ് നാട്ടില്‍ മാത്രം കുംബ്ലെയുടെ പേരിലുണ്ട്. 34 വയസ്സിലെത്തി നില്‍ക്കുന്ന അശ്വിന് ഇനി കുംബ്ലെയെ പിന്തള്ളി തലപ്പത്തേക്കു കയറാന്‍ കഴിയുമോയെന്ന കാര്യം സംശയമാണ്.

ഹര്‍ഭജനു ശേഷം ഇന്ത്യ കണ്ട ഏറ്റവും മികച്ച സ്പിന്‍ ബൗളറെന്നാണ് അശ്വിന്‍ ചൂണ്ടിക്കാണിക്കപ്പെടുന്നത്. നേരത്തേ മൂന്നു ഫോര്‍മാറ്റുകളിലും ദേശീയ ടീമിലെ സ്ഥിരം സാന്നിധ്യമായിരുന്ന അദ്ദേഹം ഇപ്പോള്‍ ടെസ്റ്റ് ടീമിലെ സ്ഥിരാംഗമാണ്. ഒരു ടെസ്റ്റില്‍ 10 വിക്കറ്റ് നേട്ടം ആറു തവണ കൈവരിച്ചിട്ടുള്ള അശ്വിന്‍ 11 തവണ അഞ്ചു വിക്കറ്റ് നേട്ടത്തിനും അവകാശിയായിട്ടുണ്ട്.

2

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്‌ട്രേലിയക്കെതിരേയുള്ള ടെസ്റ്റ് പരമ്പരയില്‍ മിന്നുന്ന പ്രകടനം നടത്തിയ ശേഷമാണ് അശ്വിന്‍ ഇംഗ്ലണ്ടിനെതിരേ സ്വന്തം നാട്ടില്‍ ടെസ്റ്റിനു തയ്യാറെടുക്കുന്നത്. ഓസീസിനെതിരേ ആദ്യ മൂന്നു ടെസ്റ്റുകളില്‍ അദ്ദേഹം 12 വിക്കറ്റുകളെടുത്തിരുന്നു. എന്നാല്‍ പരിക്കു കാരണം സ്പിന്നര്‍ക്കു നാലാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ പുറത്തിരിക്കേണ്ടി വരികയായിരുന്നു.

2016ലായിരുന്നു ഇംഗ്ലണ്ട് ടീം അവസാനമായി ഇന്ത്യയില്‍ പര്യടനം നടത്തിയത്. അന്നു അശ്വിന്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ചിരുന്നു. അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ 28 വിക്കറ്റുകളാണ് തമിഴ്‌നാട്ടുകാരനായ സ്പിന്നര്‍ കൊയ്തത്. ഇത്തവണ തന്റെ 'ക്രൈം പാര്‍ട്ണറായ' ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ ആദ്യ രണ്ടു ടെസ്റ്റുകളില്‍ കളിക്കാത്തതിനാല്‍ അശ്വിന്റെ ഉത്തരവാദിത്വവും കൂടിയിട്ടുണ്ട്. കൈവിരലിനേറ്റ പൊട്ടലിനെ തുടര്‍ന്നു ശസ്ത്രക്രിയക്കു വിധേയനമായ ശേഷം ജഡേജ വിശ്രമത്തിലാണ്. കുല്‍ദീപ് യാദവ്, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവലിലൊരാള്‍ ഇംഗ്ലണ്ടിനെതിരേ അശ്വിന്റെ സ്പിന്‍ പങ്കാളിയായി വരാനാണ് സാധ്യത.

Story first published: Sunday, January 31, 2021, 19:17 [IST]
Other articles published on Jan 31, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+