Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ഇടംകൈയന്‍മാരുടെ ഉറക്കം കെടുത്തി അശ്വിന്‍, 200 വിക്കറ്റ്!- ലോക റെക്കോര്‍ഡ്

ടെസ്റ്റ് ക്രിക്കറ്റില്‍ പുതുചരിത്രം കുറിച്ചിരിക്കുകയാണ് ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍. ടെസ്റ്റില്‍ 200 ഇടംകൈയന്‍ ബാറ്റ്‌സ്മാന്‍മാരെ പുറത്താക്കിയ ലോകത്തിലെ തന്നെ ആദ്യ ബൗളറെന്ന അപൂര്‍വ്വനേട്ടം അശ്വിന്‍ സ്വന്തമാക്കി. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സിലായിരുന്നു അദ്ദേഹം ഈ നേട്ടം കുറിച്ചത്. അഞ്ചു വിക്കറ്റുകള്‍ അശ്വിന്‍ കൊയ്തിരുന്നു.

1

അശ്വിന്‍ ഇതുവരെ പുറത്താക്കിയിട്ടുള്ള ഇടംകൈയന്‍ ബാറ്റ്‌സ്മാന്‍മാരുടെ ലിസ്റ്റെടുത്താല്‍ അതില്‍ തലപ്പത്തുണ്ടാവുക ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ഓപ്പണര്‍ ഡേവിഡ് വാര്‍ണറായിരിക്കും. 10 തവണ വാര്‍ണറിനെ അശ്വിന്‍ ഔട്ടാക്കിയിട്ടുണ്ട്. തൊട്ടു പിറകില്‍ രണ്ടു പേര്‍ രണ്ടാംസ്ഥാനം പങ്കിടുകയാണ്. ഇംഗ്ലണ്ടിന്റെ മുന്‍ നായകനും ഓപ്പണറുമായിരുന്ന അലെസ്റ്റര്‍ കുക്കും ഇപ്പോള്‍ ടീമിന്റെ ഭാഗമായ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സുമാണിത്. ഇരുവരെയും ഒമ്പത് തവണ വീതം അശ്വിന്‍ പുറത്താക്കിയിട്ടുണ്ട്. ഇപ്പോള്‍ നടക്കുന്ന രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സിലും സ്‌റ്റോക്‌സിന്റെ വിക്കറ്റ് അദ്ദേഹത്തിനായിരുന്നു. ഏഴു തവണ വീതം പുറത്താക്കിയ ഇംഗ്ലണ്ടിന്റെ എഡ് കോവനും ജെയിംസ് ആന്‍ഡേഴ്‌സനുമാണ് ലിസ്റ്റില്‍ മൂന്നാമത്.

അതേസമയം, ചെന്നൈ ടെസ്റ്റിലെ അഞ്ചു വിക്കറ്റ് പ്രകടനത്തോടെ ആന്‍ഡേഴ്‌സനെ അശ്വിന്‍ പിന്നിലാക്കി. നാട്ടിലെ ടെസ്റ്റില്‍ ഏറ്റവുമധികം തവണ അഞ്ചു പോരെ പുറത്താക്കിയ നാലാമത്തെ താരമായി അദ്ദേഹം മാറിയിരിക്കുകയാണ്. അശ്വിന്റെ 23ാമത്തെ അഞ്ചു വിക്കറ്റ് പ്രകടനമായിരുന്നു ഈ ടെസ്റ്റിലേത്. ഇനി ശ്രീലങ്കയുടെ മുന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്‍ (45), ലങ്കയുടെ തന്നെ രംഗന ഹെരാത്ത് (26), ഇന്ത്യയുടെ മുന്‍ ഇതിഹാസം അനില്‍ കുംബ്ലെ (25) എന്നിവര്‍ മാത്രമേ അശ്വിനു മുന്നിലുള്ളൂ.

2

ചെന്നൈ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരേ ഇന്ത്യ പിടിമുറുക്കിയിരിക്കുകയാണ്. ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 329 റണ്‍സ് പിന്തുടര്‍ന്ന ഇംഗ്ലണ്ട് ആദ്യ ഇന്നിങ്‌സില്‍ വെറും 134 റണ്‍സിന് പുറത്തായി. 195 റണ്‍സിന്റെ മികച്ച ലീഡുമായി വീണ്ടും ബാറ്റിങിനിറങ്ങിയ ഇന്ത്യ രണ്ടാമിന്നിങ്‌സില്‍ എട്ടോവര്‍ കഴിയുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 36 റണ്‍സെടുത്തിട്ടുണ്ട്. മൂന്നു ദിനവും മുഴുവന്‍ വിക്കറ്റുകളും ബാക്കിനില്‍ക്കെ ഇന്ത്യക്കു ഇപ്പോള്‍ 231 റണ്‍സിന്റെ ലീഡുണ്ട്. നേരത്തേ അഞ്ചു വിക്കറ്റെടുത്ത അശ്വിനും രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ ഇഷാന്ത് ശര്‍മയും അക്ഷര്‍ പട്ടേലും ചേര്‍ന്നാണ് ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടത്. വിക്കറ്റ് കീപ്പര്‍ ബെന്‍ ഫോക്‌സൊഴികെ (42*) മറ്റാരും ഇംഗ്ലീഷ് നിരയില്‍ പിടിച്ചുനിന്നില്ല.

Story first published: Sunday, February 14, 2021, 15:51 [IST]
Other articles published on Feb 14, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+