Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ചരിത്രനേട്ടവുമായി അശ്വിന്‍, ഇനി കപിലിനൊപ്പം! വമ്പന്‍ റെക്കോര്‍ഡ്

ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ വമ്പന്‍ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍. മുന്‍ ക്യാപ്റ്റനും ഇതിഹാസ ഓള്‍റൗണ്ടറുമായ കപില്‍ ദേവിനു മാത്രം അവകാശപ്പെട്ട റെക്കോര്‍ഡാണ് അശ്വിനെ തേടിയെത്തിയിരിക്കുന്നത്. ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരേ 1000 റണ്‍സും 1000 വിക്കറ്റുകളുമെടുത്ത രണ്ടാമത്തെ ഇന്ത്യന്‍ താരമായി മാറിയിരിക്കുകയാണ് അദ്ദേഹം. ഏഷ്യയില്‍ തന്നെ ഈ റെക്കോര്‍ഡിന് അവകാശിയായ രണ്ടാമത്തെ താരം കൂടിയാണ് അശ്വിന്‍.

1

കപില്‍, അശ്വിന്‍ എന്നിവരെക്കൂടാതെ നേരത്തേ ഈ നേട്ടം കൈവരിച്ച ആറു താരങ്ങളില്‍ മൂന്നും ഓസ്ട്രലിയന്‍ കളിക്കാരാണ്. വവെസ്റ്റ് ഇന്‍ഡീസ്, ന്യൂസിലാന്‍ഡ്, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലെ ഓരോ കളിക്കാരും ഈ ലിസ്റ്റിലുണ്ട്. ഓസ്‌ട്രേലിയയുടെ ജോര്‍ജ് ഗിഫെന്‍, മോണ്ടി നോബ്ള്‍, ഷെയ്ന്‍ വോണ്‍ എന്നിവരാണ് ഇംഗ്ലണ്ടിനെതിരേ 1000 റണ്‍സും ഒപ്പം വിക്കറ്റ് കൊയ്ത്തില്‍ സെഞ്ച്വറിയും തികച്ചിട്ടുള്ളവര്‍. വെസ്റ്റ് ഇന്‍ഡീസിന്റെ ഗാരി സോബേഴ്‌സ്, ന്യൂസിലാന്‍ഡിന്റെ റിച്ചാര്‍ഡ് ഹാഡ്‌ലി, ദക്ഷിണാഫ്രിക്കയുടെ ഷോണ്‍ പൊള്ളോക്ക് എന്നിവരും എലൈറ്റ് ലിസ്റ്റിലുണ്ട്.

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ബൗളിങിലും ബാറ്റിങിലും ഒരുപോലെ മികച്ച പ്രകടനമാണ് അശ്വിന്‍ കാഴ്ചവച്ചത്. ആദ്യ ഇന്നിങ്‌സില്‍ ബാറ്റിങില്‍ 13 റണ്‍സിനു പുറത്തായ അദ്ദേഹം ബൗളിങില്‍ പക്ഷെ കത്തിക്കയറി. ഇംഗ്ലണ്ടിന്റെ അഞ്ചു വിക്കറ്റുകളാണ് അശ്വിന്‍ കടപുഴക്കിയത്. 23.5 ഓവറില്‍ നാലു മെയ്ഡനുള്‍പ്പെടെ 43 റണ്‍സ് മാത്രം വിട്ടുകൊടുത്തായിരുന്നു അദ്ദേഹത്തിന്റെ മാസ്മരിക പ്രകടനം. രണ്ടാമിന്നിങ്‌സില്‍ ഇംഗ്ലണ്ടിനെ വെറും 134 റണ്‍സില്‍ എറിഞ്ഞിടാന്‍ ഇന്ത്യയെ സഹായിച്ചതും അശ്വിന്റെ ഉജ്ജ്വല ബൗളിങായിരുന്നു.

2

ഇന്ത്യയുടെ രണ്ടാമിന്നിങ്‌സില്‍ മികച്ച ബാറ്റിങാണ് അശ്വിന്‍ കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. മൂന്നാംദിനം ലഞ്ച് ബ്രേക്കിനു പിരിയുമ്പോള്‍ ഇന്ത്യ ആറു വിക്കറ്റിന് 156 റണ്‍സെടുത്തിട്ടുണ്ട്. 38 റണ്‍സെടുത്ത നായകന്‍ വിരാട് കോലിക്കൊപ്പം 34 റണ്‍സുമായി അശ്വിനാണ് ക്രീസില്‍. ഈ ജോടി 71 ബോളില്‍ 50 റണ്‍സ് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തു കഴിഞ്ഞു. ആക്രമണോത്സുക ബാറ്റിങ് കാഴ്ചവയ്ക്കുന്ന അശ്വിന്‍ 38 ബോളിലാണ് അഞ്ചു ബൗണ്ടറികളോടെ 34 റണ്‍സെടുത്തിരിക്കുന്നത്. നാലു വിക്കറ്റുകളും രണ്ടര ദിവസവും ബാക്കി നില്‍ക്കെ ഇന്ത്യക്കു ഇപ്പോള്‍ 351 റണ്‍സിന്റെ മികച്ച ലീഡുണ്ട്. ആദ്യ ടെസ്റ്റില്‍ വന്‍ തോല്‍വിയേറ്റു വാങ്ങിയതിനാല്‍ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്കു വിജയം അനിവാര്യമാണ്.

Story first published: Monday, February 15, 2021, 12:00 [IST]
Other articles published on Feb 15, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+