IND vs ENG: രണ്ടു പേരെ നോക്കി വച്ചോ, ഇവരാവും ഇന്ത്യയുടെ ഹീറോസ്- പ്രവചിച്ച് ചോപ്ര

ഇംഗ്ലണ്ടിനെതിരേയുള്ള ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്കു വേണ്ടി ഏറ്റവും മികച്ച പ്രകടനം നടത്താന്‍ സാധ്യതയുള്ള രണ്ടു താരങ്ങളെ പ്രവചിച്ചിരിക്കുകയാണ് മുന്‍ ഓപ്പണര്‍ ആകാഷ് ചോപ്ര. ചേതേശ്വര്‍ പുജാരയും ആര്‍ അശ്വിനുമായിരിക്കും ഈ താരങ്ങളെന്നു ചോപ്ര ചൂണ്ടിക്കാട്ടി. ഇതിനുള്ള കാരണങ്ങളും അദ്ദേഹം വിശദീകരിക്കുന്നു.
ശക്തമായ ടീമുമായാണ് ഇംഗ്ലണ്ടുമായി ഇന്ത്യ കൊമ്പുകോര്‍ക്കുന്നത്. രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി എന്നിവരെ മാറ്റി നിര്‍ത്തിയാല്‍ ടെസ്റ്റിലെ സ്ഥിരം താരങ്ങളെല്ലാം ഇന്ത്യന്‍ സംഘത്തിലുണ്ട്. പരിക്കു കാരണമാണ് രണ്ടു പേര്‍ക്കും ടെസ്റ്റ് പരമ്പര നഷ്ടമായത്. സ്വന്തം യൂട്യൂബ് ചാനലില്‍ ഷെയര്‍ ചെയ്ത വീഡിയോയില്‍ ആരാധകരുടെ ചോദ്യത്തിനു മറുപടിയായാണ് ഇന്ത്യയുടെ രണ്ടു മിന്നും താരങ്ങള്‍ പുജാരയും അശ്വിനുമായിരിക്കുമെന്ന് ചോപ്ര വ്യക്തമാക്കിയത്.

അശ്വിന് കൂടുതല്‍ ഉത്തരവാദിത്വം
കളി ജയിക്കാന്‍ വിക്കറ്റുകള്‍ വീഴ്‌ത്തേണ്ടതുണ്ട്, ഇതിനായി നിങ്ങള്‍ വീണ്ടും വീണ്ടും അശ്വിനെ തന്നെ നോക്കും. ഇത്തവണ രവീന്ദ്ര ജഡേജയുടെ അഭാവത്തില്‍ അദ്ദേഹത്തിന്റെ ഉത്തരവാദിത്വം വര്‍ധിക്കും. ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ നന്നായി പെര്‍ഫോം ചെയ്യണമെങ്കില്‍ നിര്‍ണായക താരമാവേണ്ടത് അശ്വിനാണെന്നും ചോപ്ര പറഞ്ഞു.
അതേസമയം, ഇംഗ്ലണ്ടിനെതിരേ അശ്വിന്റെ റെക്കോര്‍ഡ് അത്ര മികച്ചതല്ല. 15 ടെസ്റ്റുകളില്‍ നിന്നും 36.51 ശരാശരിയില്‍ 56 വിക്കറ്റുകളാണ് അദ്ദേഹം വീഴ്ത്തിയത്. നാട്ടില്‍ കളിച്ച ഒമ്പത് ടെസ്റ്റുകളില്‍ ഇംഗ്ലണ്ടിനെതിരേ അശ്വിന്റെ സമ്പാദ്യം 42 വിക്കറ്റുകളാണ്.

ബാറ്റിങില്‍ പുജാരയാവും താരം
ബാറ്റിങില്‍ ക്യാപ്റ്റന്‍ വിരാട് കോലിയോ, രോഹിത് ശര്‍മയോ ആവില്ല ഇന്ത്യയുടെ മികച്ച താരമെന്നു ചോപ്ര അഭിപ്രായപ്പെട്ടു. ഇവര്‍ക്കെല്ലാം മുകളില്‍ പുജാരയാവുമെന്ന് അദ്ദേഹം പറയുന്നു.
ബാറ്റിങ് കാഴ്ചപ്പാടില്‍ നിന്നും നോക്കിയാല്‍ കൂടുതല്‍ സമയം ലഭിക്കു രോഹിത് ശര്‍മയ്ക്കായിരിക്കും, കാരണം അദ്ദേഹം ഓപ്പണറാണ്. ഈ പിച്ചുകളില്‍ ഫാസ്റ്റ് ബൗളിങ് വലിയ വെല്ലുവിളിയാവില്ല, സ്പിന്നര്‍മാരെ രോഹിത് കശാപ്പ് ചെയ്യുകയും ചെയ്യും. ഡബിള്‍ സെഞ്ച്വറികള്‍ നേടാന്‍ അദ്ദേഹത്തിനു കഴിയും. രോഹിത്തിനെക്കൂടാതെ പുജാര, കോലി എന്നിവരും പരമ്പരയില്‍ ഒരുപാട് റണ്‍സ് നേടുമെന്നു ചോപ്ര വ്യക്തമാക്കി.

പുജാര ടോപ്‌സ്‌കോററാവും
രോഹിത്, കോലി എന്നിവരെ മറികടന്ന് പുജാര ടെസ്റ്റ് പരമ്പരയില്‍ ടോപ്‌സ്‌കോററായാല്‍ താന്‍ അദ്ഭുതപ്പെടില്ലെന്നു ചോപ്ര പറഞ്ഞു. കോലിയെയും രോഹിത്തിനെയും പിന്തള്ളി പുജാര റണ്‍വേട്ടക്കാരനാവാന്‍ നല്ല സാധ്യതയുണ്ട്. ഏറ്റവുമധികം ബോളുകള്‍ നേരിടുക പുജാരയായിരിക്കും, ഒപ്പം കൂടുതല്‍ റണ്‍സെടുക്കുന്ന താരമാവാനും അദ്ദേഹത്തിനാവും. ഇന്ത്യയുടെ പുതിയ വന്‍മതിലാണ് പുജാര. ഇംഗ്ലണ്ടിനെതിരേയുള്ള പരമ്പരയില്‍ പുജാരയില്‍ എനിക്കു വലിയ പ്രതീക്ഷകളുണ്ട്, ഒപ്പം ബൗളിങില്‍ അശ്വിനില്‍ നിന്നും ഏറെ പ്രതീക്ഷിക്കുന്നതായി ചോപ്ര കൂട്ടിച്ചേര്‍ത്തു.
ഇംഗ്ലണ്ടിനെതിരേ 18 ടെസ്റ്റുകളില്‍ നിന്നും 44.63 ശരാശരിയില്‍ 1339 റണ്‍സ് പുജാര നേടിയിട്ടുണ്ട്. നാട്ടില്‍ ഇംഗ്ലണ്ടിനെതിരേ ഉജ്ജ്വല റെക്കോര്‍ഡാണ് അദ്ദേഹത്തിന്റേത്. 64.53 എന്ന മികച്ച ശരാശരിയില്‍ 839 റണ്‍സ് പുജാര അടിച്ചെടുത്തിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications