Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: അശ്വിനെ വില കുറച്ച് കാണരുത്, ആര്‍ക്കായി കളിച്ചാലും കസറുമെന്ന് പോണ്ടിങ്

ദില്ലി: ഐപിഎല്ലിന്റെ അടുത്ത സീസണിലേക്ക് ഇന്ത്യയുടെ വെറ്ററന്‍ സ്പിന്നര്‍ ആര്‍ അശ്വിനെ തങ്ങളുടെ കൂടാരത്തിലേക്കു കൊണ്ടു വന്നതിന്റെ ത്രില്ലിലാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സ് കോച്ച് റിക്കി പോണ്ടിങ്. കിങ്‌സ് ഇലവന്‍ പഞ്ചാബില്‍ നിന്നാണ് അശ്വിനെ ഡല്‍ഹി സ്വന്തമാക്കിയത്. 1.5 കോടി രൂപയ്‌ക്കൊപ്പം കര്‍ണാടക സ്പിന്നര്‍ ജഗദീഷ സുജിത്തിനെയും പഞ്ചാബിന് ഡല്‍ഹി നല്‍കിയിരുന്നു. കഴിഞ്ഞ രണ്ടു സീസണുകളിലും പഞ്ചാബിന്റെ നായകന്‍ കൂടിയായിരുന്നു അശ്വിന്‍.

ashwin

കളിക്കുന്ന ഏത് ടീമിനു മുതല്‍ക്കൂട്ടാവുന്ന താരാണ് അശ്വിനെന്നു പോണ്ടിങ് ചൂണ്ടിക്കാട്ടി. ഡല്‍ഹിക്കൊപ്പവും ഇക്കാര്യത്തില്‍ വ്യത്യാസം വരില്ലെന്നു ഉറപ്പുമുണ്ട്. തങ്ങളുടെ ഹോംഗ്രൗണ്ടിലെ പിച്ച് വേഗം കുറഞ്ഞതാണ്. അതുകൊണ്ടു തന്നെ ഇതു സ്പിന്നര്‍മാരെ ഏറെ സഹായിക്കുകയും ചെയ്യും. ബുദ്ധിപരമായി ബൗള്‍ ചെയ്യുന്ന അശ്വിന്‍ ഡല്‍ഹി ടീമിലെ നിര്‍ണായക താരമായി മാറുമെന്നു താന്‍ വിശ്വസിക്കുന്നതായി മുന്‍ ഓസ്‌ട്രേലിയന്‍ ഇതിഹാസം കൂട്ടിച്ചേര്‍ത്തു.

തങ്ങള്‍ക്കൊപ്പമായിരുന്ന സുചിത്തിന് പഞ്ചാബിനൊപ്പം നല്ല പ്രകടനം നടത്താനാവട്ടെയെന്നു ആശംസിക്കുന്നു. പുതിയ ടീമിന് വേണ്ടി അവന്‍ നന്നായി പെര്‍ഫോം ചെയ്യുമെന്നുറപ്പുണ്ട്. ഈ അവസരത്തില്‍ ആര്‍ അശ്വിനെ ഡല്‍ഹി ടീമിലേക്കു സ്വാഗതം ചെയയ്യുകയാണെന്നും ഡല്‍ഹിയുടെ സഹ ഉടമയായ പാര്‍ത്ത് ജിന്‍ഡാല്‍ പറഞ്ഞു. ഐപിഎല്ലില്‍ ഇതുവരെ മൂന്നു ഫ്രാഞ്ചൈസികള്‍ക്കു വേണ്ടി അശ്വിന്‍ കളിച്ചിട്ടുണ്ട്. ദീര്‍ഘകാലം സിഎസ്‌കെയുടെ ഭാഗമായിരുന്ന അദ്ദേഹം രണ്ടു സീസണ്‍ റൈസിങ് പൂനെ ജയന്റ്‌സിനായും പന്തെറിഞ്ഞു. ഇവിടെ നിന്നാണ് സ്പിന്നര്‍ പഞ്ചാബിലേക്കു ചേക്കേറിയത്.

Story first published: Saturday, November 9, 2019, 15:40 [IST]
Other articles published on Nov 9, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+