ആഷസില്‍ ഇനി കാണാം കളി — സ്റ്റീവ് സ്മിത്ത് തിരിച്ചെത്തി, ഉസ്മാന്‍ ഖവാജ പുറത്ത്
മാഞ്ചസ്റ്റര്‍: ലീഡ്‌സ് ടെസ്റ്റിലെ ക്ഷീണം തീര്‍ക്കണം. കപ്പിനും ചുണ്ടിനുമിടയ്ക്ക് വെച്ചാണ് മൂന്നാം ആഷസ് ടെസ്റ്റ് ഓസ്‌ട്രേലിയക്ക് നഷ്ടമായത്. നാളെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ ആരംഭിക്കുന്ന നാലാം ടെസ്റ്റില്‍ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് കംഗാരുക്കള്‍. സ്റ്റീവ് സ്മിത്തിന്റെ പരുക്കു ഭേദമായി. 12 അംഗ സ്‌ക്വാഡില്‍ തിരിച്ചെത്തി.

ഓസ്ട്രേലിയ്ക്ക് ഇതില്‍പ്പരം വലിയൊരാശ്വാസം ഇപ്പോള്‍ വേറെയില്ല. പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളില്‍ ഓസീസ് ടീമിന്റെ നെടുംതൂണായിരുന്നു സ്മിത്ത്. ഇതേസമയം, സ്റ്റീവ് സ്മിത്തിനായി ഇടംകൈയ്യന്‍ ബാറ്റ്‌സ്മാന്‍ ഉസ്മാന്‍ ഖവാജയെയാണ് നാലാം ടെസ്റ്റില്‍ നിന്നും ഓസ്‌ട്രേലിയ ഒഴിവാക്കിയത്. ഒപ്പം ജെയിംസ് പാറ്റിന്‍സണിനും ഇടം നഷ്ടമായി.

പാറ്റ് കമ്മിന്‍സ്, ജോഷ് ഹേസല്‍വുഡ്, മിച്ചല്‍ സ്റ്റാര്‍ക്ക്, പീറ്റര്‍ സിഡില്‍ എന്നിവരാണ് പേസ് ബൗളര്‍മാരായി സ്‌ക്വാഡില്‍ കയറിക്കൂടിയത്. ഇക്കുറിയും ഡേവിഡ് വാര്‍ണറും മാര്‍ക്കസ് ഹാരിസും തന്നെ ഓസ്‌ട്രേലിയക്കായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യും. എന്നാല്‍ മൂന്നാം നമ്പറില്‍ തുടര്‍ച്ചയായി പരാജയപ്പെട്ട ഖവാജയെ പിന്‍വലിക്കാന്‍ സെലക്ടര്‍മാര്‍ തീരുമാനിച്ചു. ആഷസ് പരമ്പരയില്‍ ഇതുവരെ ആറു ഇന്നിങ്‌സുകളില്‍ നിന്നായി 20.33 റണ്‍സിന്റെ ബാറ്റിങ് ശരാശരി മാത്രമേ ഖവാജയ്ക്ക് കുറിക്കാനയുള്ളൂ.

നേരത്തെ രണ്ടാം ടെസ്റ്റില്‍ ജോഫ്ര ആര്‍ച്ചറിന്റെ ബൗണ്‍സറില്‍ കഴുത്തിന് പരുക്കേറ്റതിനെ തുടര്‍ന്നാണ് സ്റ്റീവ് സ്മിത്തിന് ലീഡ്‌സില്‍ നടന്ന മൂന്നാം ടെസ്റ്റ് നഷ്ടമായത്. ഉദ്വേഗം നിറഞ്ഞ മത്സരത്തില്‍ ഒരു വിക്കറ്റിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. ഇതോടെ അഞ്ചു മത്സരങ്ങളടങ്ങിയ ആഷസ് പരമ്പരയില്‍ ഇരു ടീമുകളും ഓരോ ജയം വീതം നേടി. പരമ്പരയില്‍ കളിച്ച മൂന്നു മത്സരങ്ങളില്‍ നിന്നും 378 റണ്‍സാണ് സ്മിത്ത് ആകെ നേടിയത്. ബാറ്റിങ് ശരാശരി 126 റണ്‍സ്.
ലോക ചാംപ്യന്‍ഷിപ്പ്: എതിരാളികള്‍ ഞെട്ടി, ഇന്ത്യന്‍ കുതിപ്പ്... പട്ടികയില്‍ ഏറെ മുന്നില്‍

മൂന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനെ 67 റണ്‍സിന് പുറത്താക്കിയതിന് ശേഷവും ഏറ്റുവാങ്ങേണ്ടി വന്ന പരാജയത്തില്‍ ഓസീസ് താരങ്ങള്‍ നിരാശരാണ്. എന്നാല്‍ നടക്കാനിരിക്കുന്ന നാലാം മത്സരത്തില്‍ ടീം ശക്തമായി തിരിച്ചുവരുമെന്ന് ഓസീസ് പരിശീലകന്‍ ജസ്റ്റിന്‍ ലാങ്കര്‍ വ്യക്തമാക്കി.
ഇന്ത്യയ്ക്ക് എതിരെ പിഴച്ചതെവിടെ? വിന്‍ഡീസ് നായകന്റെ പക്കലുണ്ട് ഇതിനുത്തരം

ഓസ്ട്രേലിയൻ സ്‌ക്വാഡ്:
ഡേവിഡ് വാര്‍ണര്‍, മാര്‍ക്കസ് ഹാരിസ്, മാര്‍നസ് ലബുഷെയ്ന്‍, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, മാറ്റ് വെയ്ഡ്, ടിം പെയ്ന്‍ (നായകന്‍), പാറ്റ് കമ്മിന്‍സ്, പീറ്റര്‍ സിഡില്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, നാതന്‍ ലയോണ്‍, ജോഷ് ഹേസല്‍വുഡ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications