ലോക ചാംപ്യന്‍ഷിപ്പ്: എതിരാളികള്‍ ഞെട്ടി, ഇന്ത്യന്‍ കുതിപ്പ്... പട്ടികയില്‍ ഏറെ മുന്നില്‍
കിങ്സ്റ്റണ്‍: ഐസിസിയുടെ പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഭാഗമായ ആദ്യ പരമ്പര തന്ന തൂത്തുവാരി ടീം ഇന്ത്യ എതിരാളികള്‍ക്കു മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ ഗംഭീര വിജയമാണ് കോലിപ്പട ആഘോഷിച്ചത്. രണ്ടു ടെസ്റ്റുകളിലും എതിരാളികളെ ഇന്ത്യ നിലംപരിശാക്കുകയായിരുന്നു. പൊരുതാന്‍ പോലുമാവാതെയാണ് ആതിഥേയര്‍ ഇന്ത്യക്കു മുന്നില്‍ മുട്ടുമടക്കിയത്.
രണ്ടു ടെസ്റ്റുകളിലും നേടിയ ഏകപക്ഷീയ വിജയത്തോടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ എതിരാളികളെ നിഷ്പ്രഭരാക്കി ഇന്ത്യ ഒന്നാസ്ഥാനം ഭദ്രമാക്കുകയും ചെയ്തിട്ടുണ്ട്.

ഏറെ മുന്നില്‍
ലോക ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ബഹുദൂരം മുന്നിലാണ് ടീം ഇന്ത്യ. കളിച്ച പരമ്പരയിലെ രണ്ടു ടെസ്റ്റുകളിലും നേടിയ വന്‍ വിജയമാണ് ഇന്ത്യന്‍ കുതിപ്പിനു കരുത്തായത്. 120 പോയിന്റോടെയാണ് കോലിപ്പട പട്ടികയില്‍ ഒന്നാംസ്ഥാനത്തു നില്‍ക്കുന്നത്.
60 പോയിന്റ് വീതമുള്ള ന്യൂസിലാന്‍ഡും ശ്രീലങ്കയുമാണ് പട്ടികയില്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍.

റെക്കോര്‍ഡിട്ട് കോലി
വിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റിലും ടീമിനെ ജയത്തിലേക്കു നയിച്ചതോടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ കോലി പുതിയ റെക്കോര്‍ഡ് തന്റെ പേരില്‍ കുറിച്ചിരുന്നു. ഏറ്റവുമധികം ടെസ്റ്റുകളില്‍ ടീമിനെ ജയിപ്പിച്ച നായകനെന്ന നേട്ടത്തിനാണ് കോലി അവകാശിയായത്. കോലിക്കു കീഴില്‍ ഇന്ത്യയുടെ 28ാം ടെസ്റ്റ് വിജയമായിരുന്നു ഇത്. 27 ടെസ്റ്റ് ജയങ്ങളെന്ന മുന്‍ നായകന്‍ എംഎസ് ധോണിയുടെ റെക്കോര്‍ഡ് ഇതോടെ പഴങ്കഥയാവുകയായിരുന്നു.

വമ്പന്‍ ജയം
രണ്ടാം ടെസ്റ്റില്‍ 257 റണ്‍സിന്റെ വമ്പന്‍ ജയമാണ് ഇന്ത്യ നേടിയത്. 468 റണ്‍സിന്റെ വന്‍ വിജയലക്ഷ്യം തേടിയിറങ്ങിയ വിന്‍ഡീസിനെ നാലാം ദിനം തന്നെ 210 റണ്‍സില്‍ ഇന്ത്യ എറിഞ്ഞിടുകയായിരുന്നു.
മൂന്നു വിക്കറ്റ് വീതമെടുത്ത രവീന്ദ്ര ജഡേജയും മുഹമ്മദ് ഷമിയും ചേര്‍ന്നാണ് രണ്ടാമിന്നിങ്‌സില്‍ വിന്‍ഡീസിനെ എറിഞ്ഞിട്ടത്. ഇഷാന്ത് ശര്‍മയ്ക്കു രണ്ടു വിക്കറ്റ് ലഭിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications