വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യയ്ക്ക് എതിരെ പിഴച്ചതെവിടെ? വിന്‍ഡീസ് നായകന്റെ പക്കലുണ്ട് ഇതിനുത്തരം

Lots of problems with the batting’ - Jason Holder After Crushing Loss | Oneindia Malayalam

കിങ്‌സ്റ്റണ്‍: ഇന്ത്യ വന്നു പരമ്പര മുഴുവന്‍ തൂത്തുവാരിയ നിരാശയിലാണ് വെസ്റ്റ് ഇന്‍ഡീസ്. പേരിനുപോലും ഒന്നു ജയിക്കാന്‍ കരീബിയന്‍ ടീമിനായില്ല. ട്വന്റി-20, ഏകദിന പരമ്പരകള്‍ അടിയറവ് പറയേണ്ടി വന്നെങ്കിലും ടെസ്റ്റില്‍ പിടിമുറുക്കാമെന്നായിരുന്നു വിന്‍ഡീസ് കരുതിയത്. പേസിനെ തുണയ്ക്കുന്ന പിച്ചില്‍ ഇന്ത്യയെ വരിഞ്ഞുമുറുക്കാന്‍ ജേസണ്‍ ഹോള്‍ഡറും കൂട്ടരും ഇറങ്ങിപ്പുറപ്പെട്ടു.

പദ്ധതി പാളി

പക്ഷെ നടന്നതോ, ആന്റിഗ്വ ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസ് നേരിട്ടത് 318 റണ്‍സിന്റെ വമ്പന്‍ തോല്‍വി. കിങ്‌സ്റ്റണില്‍ 257 റണ്‍സിന്റെയും കീഴടങ്ങല്‍. ഇന്ത്യയ്‌ക്കെതിരെ എവിടെയാണ് പിഴച്ചത്? മത്സരശേഷം റിപ്പോര്‍ട്ടര്‍മാരുടെ ചോദ്യത്തിന് ടെസ്റ്റ് നായകന്‍ ജേസണ്‍ ഹോള്‍ഡറിന്റെ ഒരുനിമിഷം മൗനം പൂണ്ടു. പര്യടനത്തിലുടനീളം വിന്‍ഡീസ് ബൗളര്‍മാരെ കുറ്റം പറയാനൊക്കില്ല.

തകർന്നടിഞ്ഞ ബാറ്റിങ് നിര

ടെസ്റ്റ് പരമ്പരയില്‍ കീമാര്‍ റോച്ചും ജേസണ്‍ ഹോള്‍ഡറും നയിച്ച പേസ് ആക്രമണം ഇന്ത്യയുടെ കുറിക്ക് കൊണ്ടിരുന്നു. എന്നാല്‍ വിന്‍ഡീസ് ബാറ്റ്‌സ്മാന്‍മാരെ പതിവുപോലെ നിരാശപ്പെടുത്തി. കിങ്സ്റ്റണില്‍ രണ്ടു ഇന്നിങ്‌സുകളിലും കൂടി 327 റണ്‍സ് മാത്രമാണ് വെസ്റ്റ് ഇന്‍ഡീസിന് നേടാനായത്. ആദ്യ ടെസ്റ്റിലും സ്ഥിതിയിതുതന്നെ. ടീം രണ്ടു ഇന്നിങ്‌സുകളിലായി ആകെ കുറിച്ചത് 322 റണ്‍സ്.

പരിഹാരം അറിയില്ല

തോല്‍വിയുടെ ഉത്തരവാദിത്വം ബാറ്റ്‌സ്മാന്‍മാര്‍ക്കാണെന്ന് കണക്കുകള്‍ കാട്ടി ജേസണ്‍ ഹോള്‍ഡര്‍ തുറന്നുപറയുന്നു. ബാറ്റിങ് നിരയില്‍ പ്രശ്‌നങ്ങള്‍ ഒരുപാടുണ്ട്. എന്നാല്‍ ഈ പ്രശ്‌നങ്ങള്‍ എങ്ങനെ പരിഹരിക്കാമെന്ന ചോദ്യത്തിന് ഉത്തരം എന്റെ പക്കലില്ല. ടീമിലെ ഓരോരുത്തരും ഇതിനെ കുറിച്ച് വ്യക്തിഗതമായി ചിന്തിക്കേണ്ടതുണ്ട് — ജേസണ്‍ ഹോള്‍ഡര്‍ അഭിപ്രായപ്പെട്ടു.

പ്രശ്നങ്ങൾ മുൻനിര മുതൽ

പര്യടനത്തിലുടനീളം പേരുകേട്ട വിന്‍ഡീസ് ബാറ്റിങ് നിര തകര്‍ന്നടിയുന്നതാണ് കഴിഞ്ഞ ഒരുമാസക്കാലം ക്രിക്കറ്റ് പ്രേമികള്‍ കണ്ടത്. മുന്‍നിരയില്‍ത്തന്നെ ആശയക്കുഴപ്പങ്ങള്‍ ധാരാളം. ടെസ്റ്റ് പരമ്പരയില്‍ ജോണ്‍ കാമ്പെലും ക്രെയ്ഗ് ബ്രാത്ത്‌വെയ്റ്റും ടീമിന് മികച്ച തുടക്കം സമര്‍പ്പിക്കുന്നതില്‍ നിരാശപ്പെടുത്തി. രണ്ടാം ടെസ്റ്റില്‍ ഏഴും പന്ത്രണ്ടും റണ്‍സ് മാത്രമാണ് രണ്ടിന്നിങ്‌സുകളിലായി ബ്രാത്ത്‌വെയറ്റ് നേടിയത്.

മധ്യനിരയും അവസരത്തിനൊത്ത് ഉയർന്നില്ല

തിങ്കളാഴ്ച്ച ഷമാര്‍ ബ്രൂക്ക്‌സ് പിന്നിട്ട അര്‍ധ സെഞ്ചുറിയൊഴികെ വിന്‍ഡീസ് ബാറ്റിങ് നിരയില്‍ പ്രത്യാശ നല്‍കുന്നതായി മറ്റൊന്നുമില്ല. ഇന്നലെ ജസ്പ്രിത് ബുംറയുടെ പന്തില്‍ പരുക്കേറ്റു പുറത്തായ ഡാരന്‍ ബ്രാവോയും വിന്‍ഡീസ് ഇന്നിങ്‌സുകള്‍ അടിത്തറ കെട്ടിപ്പടുക്കുന്നതില്‍ പരാജയപ്പെട്ടു. പ്രതിഭയുടെ മിന്നലാട്ടങ്ങള്‍ ഷിമറോണ്‍ ഹിറ്റ്മയര്‍ നടത്തിയെങ്കിലും വിജയകരമായ ഒരിന്നിങ്‌സ് താരത്തില്‍ നിന്നുണ്ടായില്ല.

ധോണിയല്ല, ഇന്ത്യയുടെ ക്യാപ്റ്റന്‍ കിങ് ഇനി കോലി... പുതിയ റെക്കോര്‍ഡ്, അതും അതിവേഗം

പ്രതീക്ഷ ഹോൾഡറിൽ

രണ്ടു തവണ മുപ്പതു റണ്‍സ് പിന്നിട്ടെങ്കിലും അനാവശ്യമായ ഷോട്ടില്‍ ഹിറ്റ്മയര്‍ വിക്കറ്റുകള്‍ തുടരെ നഷ്ടപ്പെടുത്തി. പതിവുപോലെ നായകന്‍ ഹോള്‍ഡറായിരുന്നു പിന്നെയുള്ള വിന്‍ഡീസിന്റെ ഏക പ്രതീക്ഷ. 26 റണ്‍സിന്റെ ബാറ്റിങ് ശരാശരി പുലര്‍ത്തിയ ഹോള്‍ഡറാണ് ഒരുപരിധി വരെ വിന്‍ഡീസ് ഇന്നിങ്‌സുകള്‍ക്ക് നങ്കൂരം കണ്ടെത്തിയത്.

ധോണിയുടെ പിന്‍ഗാമി പന്ത് തന്നെ... പുതിയ റെക്കോര്‍ഡ്, ഇതിഹാസ താരം വഴിമാറി

പന്തുകൊണ്ടും തിളങ്ങി

പരമ്പരയില്‍ പന്തുകൊണ്ടും ഹോള്‍ഡര്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കുകയുണ്ടായി. 22.25 ബൗളിങ് ശരാശരിയില്‍ എട്ടു വിക്കറ്റുകളാണ് ഹോള്‍ഡര്‍ വീഴ്ത്തിയത്. കീമാര്‍ റോച്ചും മോശക്കാരനായിരുന്നില്ല. 22.22 ബൗളിങ് ശരാശരിയില്‍ റോച്ചും നേടി ഒന്‍പതു വിക്കറ്റുകള്‍.

ഇനി നവംബര്‍ 27 -ന് ബംഗ്ലാദേശിനെതിരെയാണ് വെസ്റ്റ് ഇന്‍ഡീസിന്റെ അടുത്ത ടെസ്റ്റ് പരമ്പര. അടുത്ത പരമ്പരയിലെങ്കിലും താരങ്ങള്‍ കൂടുതല്‍ ഉത്തരവാദിത്വം പുലര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ജേസണ്‍ ഹോള്‍ഡര്‍ മത്സരശേഷം വ്യക്തമാക്കി.

Story first published: Tuesday, September 3, 2019, 10:51 [IST]
Other articles published on Sep 3, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X