വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ധോണിയുടെ പിന്‍ഗാമി പന്ത് തന്നെ... പുതിയ റെക്കോര്‍ഡ്, ഇതിഹാസ താരം വഴിമാറി

വിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റിലാണ് പന്തിന്റെ നേട്ടം

Rishabh Pant Beats MS Dhoni To Script New Test Milestone | Oneindia Malayalam

കിങ്‌സ്റ്റണ്‍: ഇതിഹാസ വിക്കറ്റ് കീപ്പര്‍ എംഎസ് ധോണിയുടെ യഥാര്‍ഥ പിന്‍ഗാമി താന്‍ തന്നെയാണെന്നു യുവ താരം റിഷഭ് പന്ത് റെക്കോര്‍ഡ് നേട്ടത്തിലൂടെ തെളിയിച്ചു. വെസ്റ്റ് ഇന്‍ഡീസിനെതിരേ നടന്നു കൊണ്ടിരിക്കുന്ന രണ്ടാം ടെസ്റ്റിലാണ് ധോണിയുടെ റെക്കോര്‍ഡ് പന്ത് പഴങ്കഥയാക്കിയത്. ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ 50 പേരെ പുറത്താക്കിയ ഇന്ത്യന്‍ വിക്കറ്റ് കീപ്പറെന്ന റെക്കോര്‍ഡിനാണ് പന്ത് അവകാശിയായത്. വെറും 11 ടെസ്റ്റുകളില്‍ നിന്നാണ് താരത്തിന്റെ നേട്ടം. ധോണിക്കു ക്യാച്ചുകളില്‍ ഫിഫ്റ്റി തികയ്ക്കാന്‍ 15 ടെസ്റ്റുകള്‍ വേണ്ടി വന്നിരുന്നു.

pant

ലോക ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ ടെസ്റ്റില്‍ 50പേരെ പുറത്താക്കിയ വിക്കറ്റ് കീപ്പര്‍മാരുടെ പട്ടികയില്‍ പന്ത് രണ്ടാമസ്ഥാനത്തുണ്ട്. ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ വിക്കറ്റ് കീപ്പര്‍ ആദം ഗില്‍ക്രിസ്റ്റിനൊപ്പം രണ്ടാംസ്ഥാനം പങ്കുവയ്ക്കുകയാണ് പന്ത്. ഈ ലിസ്റ്റില്‍ ദക്ഷിണാഫ്രിക്കയുടെ മുന്‍ താരം മാര്‍ക്ക് ബൗച്ചര്‍, ഇംഗ്ലണ്ടിന്റെ ജോണി ബെയര്‍സ്‌റ്റോ, ഓസ്‌ട്രേലിയയുടെ ്ടിം പെയ്ന്‍ എന്നിവര്‍ ഒന്നാംസ്ഥാനം പങ്കിടുകയാണ്. മൂന്നു പേര്‍ക്കും 50 പേരെ മടക്കാന്‍ 10 ടെസ്റ്റുകള്‍ മാത്രമേ വേണ്ടിവന്നുള്ളൂ.

ടെസ്റ്റില്‍ ബുംറ കസറുമെന്ന് ആദ്യം ഉറപ്പിച്ചത് യുവി!! അതും 2013ല്‍... കാരണം ആ സംഭവംടെസ്റ്റില്‍ ബുംറ കസറുമെന്ന് ആദ്യം ഉറപ്പിച്ചത് യുവി!! അതും 2013ല്‍... കാരണം ആ സംഭവം

വിന്‍ഡീസിനെതിരേ നടന്നു കൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഇതുവരെ എട്ടു ക്യാച്ചുകള്‍ പന്ത് എടുത്തുകഴിഞ്ഞു. രണ്ടാം ടെസ്റ്റില്‍ വിന്‍ഡീസിന്റെ രണ്ടാമന്നിങ്‌സില്‍ ഇഷാന്ത് ശര്‍മയുടെ ബൗളിങില്‍ ക്രെയ്ഗ് ബ്രാത്വെയ്റ്റിനെ പിടികൂടിയതോടെയാണ് പന്ത് 50 ഇരകള്‍ പൂര്‍ത്തിയാക്കിയത്. ഇതില്‍ 48 പേരെയും ക്യാച്ചിലൂടെയാണ് പന്ത് മടക്കിയത്. രണ്ടു സ്റ്റംപിങുകള്‍ മാത്രമേയുള്ളൂ.

Story first published: Monday, September 2, 2019, 15:16 [IST]
Other articles published on Sep 2, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X