Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ജൂനിയര്‍ സച്ചിന്റെ ഫേവറിറ്റ്... പ്രിയപ്പെട്ട ഇടം കൈയന്‍ പേസറാര്? ഒന്നല്ല, രണ്ടു പേര്‍

മുംബൈ: ഇന്ത്യയുടെ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകനും ക്രിക്കറ്ററുമായ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ തന്റെ ഫേവറിറ്റ് ആരെന്ന് വെളിപ്പെടുത്തി. ഓള്‍റൗണ്ടര്‍ കൂടിയായ അര്‍ജുന്‍ മികച്ച ഇടം കൈയന്‍ പേസറുമാണ്. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് പ്രിയപ്പെട്ട ഇടംകൈയന്‍ പേസ് ബൗളര്‍ ആരെന്നു താരം വെളിപ്പെടുത്തിയത്. കൊവിഡ്-19നെ തുടര്‍ന്നു രാജ്യം ലോക്ക്ഡൗണിലായതോടെ ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി നടത്തിയ ചോദ്യോത്തര സെഷനിലാണ് അര്‍ജുന്‍ മനസ്സ് തുറന്നത്.

arjun

ഫേവറിറ്റ് ഇടംകൈയന്‍ പേസര്‍ ആരാണെന്നുള്ള ചോദ്യത്തിന് അര്‍ജുന്റെ മറുപടി രണ്ടു പേരുകളായിരുന്നു. ഓസ്‌ട്രേലിയയുടെ മുന്‍ സ്റ്റാര്‍ പേസര്‍ മിച്ചെല്‍ ജോണ്‍സന്‍, നിലവില്‍ ഓസീസ് ടീമിലെ തുറുപ്പുചീട്ടായ മിച്ചെല്‍ സ്റ്റാര്‍ക്ക് എന്നിവരാണ് കഴിഞ്ഞ അഞ്ചു വര്‍ഷമായി തന്റെ ഫേവറിറ്റുകളെന്ന് അര്‍ജുന്‍ വ്യക്തമാക്കി.

2018 നവംബറില്‍ ഇന്ത്യയുടെ അണ്ടര്‍ 19 ടീമിലേക്കു അര്‍ജുന്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പക്ഷെ പ്രായത്തിലെ അയോഗ്യത കാരണം ജൂനിയര്‍ ലോകകപ്പില്‍ കളിക്കാന്‍ കഴിഞ്ഞില്ല. 2018 നവംബറിര്‍ വിനൂ മങ്കാദ് ട്രോഫിയില്‍ താരം തിളങ്ങിയിരുന്നു. ഗുജറാത്തിനെ മുംബൈ ഒമ്പത് വിക്കറ്റിനു തുരത്തിയ കളിയില്‍ അര്‍ജുന്‍ 30 റണ്‍സിന് അഞ്ചു വിക്കറ്റുകള്‍ കൊയ്തിരുന്നു. അസ്സമിനെ മുംബൈ 10 വിക്കറ്റിന് കെട്ടുകെട്ടിച്ച മല്‍സരത്തില്‍ എഴോവറില്‍ 14 റണ്‍സിന് മൂന്നു വിക്കറ്റും താരം പിഴുതു. ഇതേ മാസം നടന്ന കെസി മഹീന്ദ്ര ഷീല്‍ഡ് അണ്ടര്‍ 19 ടൂര്‍ണമെന്റില്‍ 70 റണ്‍സിന് ആറു വിക്കറ്റും അര്‍ജുന്‍ വീഴ്ത്തിയിരുന്നു.

2

കഴിഞ്ഞ രണ്ടു വര്‍ഷമായി മികച്ച പ്രകടനമാണ് താരം കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. 2017-18ലെ കൂച്ച് ബെഹര്‍ ട്രോഫിയില്‍ അഞ്ചു കളികളില്‍ നിന്നായി മുംബൈയ്ക്കു വേണ്ടി രണ്ടു അഞ്ചു വിക്കറ്റ് നേട്ടമുള്‍പ്പെടെ അഞ്ചു മല്‍സരങ്ങളില്‍ നിന്നും 19 വിക്കറ്റുകളാണ് അര്‍ജുന്‍ കട പുഴക്കിയത്. കഴിഞ്ഞ വര്‍ഷം മുംബൈയുടെ അണ്ടര്‍ 23 ടീമിലേക്കും ജൂനിയര്‍ സച്ചിന്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

Story first published: Sunday, April 12, 2020, 16:07 [IST]
Other articles published on Apr 12, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+