ആഘോഷിക്കാന്‍ ഇനിയെന്ത് വേണം? സച്ചിന്റെ വഴിയെ മകനും ഇന്ത്യന്‍ ജഴ്‌സിയില്‍!! അരങ്ങേറ്റം ഗംഭീരം
കൊളംബോ: ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ ഏറെ നാളായുള്ള കാത്തിരിപ്പിന് വിരാമമായിരിക്കുന്നു. റെക്കോര്‍ഡുകളുടെ തമ്പുരാനും ലോക ക്രിക്കറ്റിലെ തന്നെ ഇതിഹാസ ബാറ്റ്‌സ്മാനുമായ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകനും ഒടുവില്‍ ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞു.
18കാരനായ അര്‍ജുന്‍ ടെണ്ടുല്‍ക്കറാണ് അച്ഛന്റെ വഴിയെ ദേശീയ ടീമില്‍ തന്റെ സാന്നിധ്യമറിയിച്ചത്. സ്‌കൂള്‍ ക്രിക്കറ്റിലൂടെ ആരംഭിച്ച അര്‍ജുന്റെ കരിയറാണ് ഇപ്പോള്‍ ഇന്ത്യന്‍ ടീമിലെത്തി നില്‍ക്കുന്നത്. അരങ്ങേറ്റ മല്‍സരത്തില്‍ മികച്ച പ്രകടനം നടത്താനും ജൂനിയര്‍ സച്ചിനു സാധിച്ചു.

തുടക്കം ശ്രീലങ്കയ്‌ക്കെതിരേ
ശ്രീലങ്കയ്‌ക്കെതിരേ നടന്ന യൂത്ത് ടെസ്റ്റില്‍ ഇന്ത്യന്‍ അണ്ടര്‍ 19 ടീമിനു വേണ്ടിയാണ് അര്‍ജുന്‍ ഇറങ്ങിയത്. ഓള്‍റൗണ്ടറായ അര്‍ജുന്‍ ഒരു വിക്കറ്റ് വീഴ്ത്തി തുടക്കം ഗംഭീരമാക്കുകയും ചെയ്തു. കരിയറിലെ ആദ്യത്തെ അന്താരാഷ്ട്ര വിക്കറ്റ് നേടാന്‍ 12 പന്തുകള്‍ മാത്രമേ അദ്ദേഹത്തിന് വേണ്ടിവന്നുള്ളൂ.
ലങ്കന്‍ താരം കാമില്‍ മിഷാറയെ വിക്കറ്റിനു മുന്നില്‍ കുരുക്കിയാണ് ഇടംകൈയന്‍ പേസറായ അര്‍ജുന്‍ കന്നി വിക്കറ്റ് പോക്കറ്റിലാക്കിയത്. 11 ഓവര്‍ ബൗള്‍ ചെയ്ത താരം 33 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്.

എല്ലാ കണ്ണുകളും അര്‍ജുനില്‍
ലങ്കയ്‌ക്കെതിരേ ഇന്ത്യ കളത്തിലിറങ്ങിയപ്പോള്‍ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രം അര്‍ജുനായിരുന്നു. അരങ്ങേറ്റ മല്‍സരത്തില്‍ താരം പ്രതീക്ഷയ്‌ക്കൊത്തുയരുമോയെന്നാണ് ഏവരും ഉറ്റുനോക്കിയത്.
ബൗളിങിലാണ് ആദ്യത്തെ അവസരം ലഭിച്ചതെങ്കിലും തന്റെ റോള്‍ ഭംഗിയാക്കാന്‍ താരത്തിനു കഴിഞ്ഞു. ഇനി ബാറ്റിങിലും അച്ഛന്റെ പാത പിന്തുടരാന്‍ അര്‍ജുന് കഴിയുമോയെന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് പ്രേമികള്‍. സച്ചിനെപ്പോലെ ബാറ്റിങില്‍ ഓപ്പണറല്ല അര്‍ജുന്‍. മധ്യനിരയില്‍ ഇറങ്ങി വലിയ ഷോട്ടുകള്‍ കളിക്കാന്‍ മിടുക്കനാണ് താരം.

കൂച്ച് ബെഹര്‍ ട്രോഫി
കഴിഞ്ഞ സീസണിലെ കൂച് ബെഹര്‍ ട്രോഫിയില്‍ മുംബൈയുടെ അണ്ടര്‍ 19 ടീമില്‍ അംഗമായിരുന്നു അര്‍ജുന്‍. ടൂര്‍ണമെന്റില്‍ രണ്ടു തവണ അഞ്ചു വിക്കറ്റ് നേട്ടവും ഒരു തവണ നാലു വിക്കറ്റും വീഴ്ത്തിയതോടെയാണ് താരം സെലക്റ്റര്‍മാരുടെ പ്രശംസയ്ക്കു പാത്രമായത്.
ടൂര്‍ണമെന്റില്‍ 18 വിക്കറ്റുകള്‍ വീഴ്ത്താനും അര്‍ജുനായിരുന്നു. മുംബൈക്കു വേണ്ടി നടത്തിയ ഈ പ്രകടനമാണ് താരത്തെ ഇന്ത്യയുടെ അണ്ടര്‍ 19 ടീമിലെത്തിച്ചത്.
വികാരധീനനായി കാംബ്ലി
തന്റെ ഏറ്റവുമടുത്ത സുഹൃത്തും മുന്‍ സഹതാരവുമായ സച്ചിന്റെ മകന്‍ അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ വിക്കറ്റുമായി തിളങ്ങിയെന്ന് അറിഞ്ഞപ്പോള്‍ ഇന്ത്യയുടെ മുന്‍ താരം കൂടിയായ വിനോദ് കാംബ്ലി വികാരധീനനായി. ട്വിറ്ററിലൂടെയാണ് കാംബ്ലി ഇതേക്കുറിച്ച് കുറിപ്പിട്ടത്.
അര്‍ജുന്‍ വിക്കറ്റ് വീഴ്ത്തിയത് കണ്ടപ്പോള്‍ സന്തോഷം കൊണ്ട് കണ്ണുകള്‍ നിറഞ്ഞൊഴുകി. കുട്ടിക്കാലം മുതല്‍ അവനെ ഞാന്‍ കാണുന്നതാണ്. കഠിനാധ്വാനത്തിലൂടെയാണ് അവന്‍ വളര്‍ന്നുവന്നത്. ഇതിനേക്കാള്‍ സന്തോഷം നല്‍കുന്ന മറ്റൊരു കാര്യമില്ല അര്‍ജുന്‍. ഇതാരു തുടക്കം മാത്രമാണ്. വലിയ നേട്ടങ്ങളിലേക്ക് കുതിക്കാന്‍ നിനക്ക് സാധിക്കട്ടെയെന്ന് ആശംസിക്കുന്നുവെന്ന് കാംബ്ലി ട്വീറ്റ് ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications