Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ഐപിഎല്ലിലേക്കുള്ള 'എന്‍ട്രന്‍സ്' കടന്ന് അര്‍ജുന്‍, മുംബൈയ്ക്കായി അരങ്ങേറി

മുംബൈ: ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകനും ഓള്‍റൗണ്ടറുമായ അര്‍ജുന്‍ ടെണ്ടുല്‍ക്കറിന് ഐപിഎല്ലിലേക്കു വഴിയൊരുങ്ങുന്നു. മുംബൈയുടെ സീനിയര്‍ ടീമിനു വേണ്ടി അരങ്ങേറിയതോടെ ഐപിഎല്‍ ലേലത്തിനു അര്‍ജുന്‍ യോഗ്യത നേടി. സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ ഹരിയാനയ്കക്കെതിരേ നടന്ന മല്‍സരത്തിലൂടെയാണ് താരം ആദ്യമായി സീനിയര്‍ ടീമിനു വേണ്ടി ഇറങ്ങിയത്.

1

മുംബൈയ്ക്കായി കന്നി മല്‍സരത്തില്‍ തന്നെ വിക്കറ്റെടുക്കാനും അര്‍ജുന് സാധിച്ചു. ഹരിയാന ഓപ്പണര്‍ ചൈതന്യ ബിഷ്‌നോയിയാണ് മുംബൈയുടെ സീനിയര്‍ ടീം ജഴ്‌സിയില്‍ താരത്തിന്റെ ആദ്യത്തെ ഇര. അര്‍ജുന്റെ ബൗളിങില്‍ ബിഷ്‌നോയിയെ മുംബൈ വിക്കറ്റ് കീപ്പര്‍ ആദിത്യ താരെ പിടികൂടുകയായിരുന്നു.മൂന്നോവറില്‍ 34 റണ്‍സ് വിക്കറ്റ് വിട്ടുകൊടുത്താണ് അര്‍ജുന്‍ ഒരു വിക്കറ്റ് വീഴ്ത്തിയത്. ഈ മല്‍സരത്തില്‍ മുംബൈ പരാജയമേറ്റു വാങ്ങി. ഹരിയാന എട്ടു വിക്കറ്റിനാണ് ജയിച്ചുകയറിയത്. ആദ്യം ബാറ്റ് ചെയ്ത മുംബൈയെ മൂന്നു ബോള്‍ ബാക്കിനില്‍ക്കെ 143 റണ്‍സിന് ഹരിയാന എറിഞ്ഞുവീഴ്ത്തി. മറുപടിയില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 17.4 ഓവറില്‍ ഹരിയാന ലക്ഷ്യത്തിലെത്തി.

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ സ്റ്റാര്‍ ബാറ്റ്‌സ്മാനായ സൂര്യകുമാര്‍ യാദവാണ് മുംബൈ ടീമിനെ നയിക്കുന്നത്. മുഷ്താഖ് അലി ട്രോഫിക്കുള്ള 20 അംഗ മുംബൈ ടീമിനെ ആദ്യം പ്രഖ്യാപിച്ചപ്പോള്‍ അര്‍ജുന്‍ ഉള്‍പ്പെട്ടിരുന്നില്ല. എന്നാല്‍ 22 കളിക്കാരെ ഉള്‍പ്പെടുത്താന്‍ ബിസിസിഐ അനുമതി നല്‍കിയതോടെ രണ്ടു പേരെക്കൂടി മുംബൈ ടീമിലെടുക്കുകയായിരുന്നു. അര്‍ജുനോടൊപ്പം കൃതിക് ഹനഗവാഡിയും മുംബൈ ടീമിലെത്തുകയും ചെയ്തു.

മുംബൈയ്ക്കായി നേരത്തേ ജൂനിയര്‍ തലത്തില്‍ വിവിധ ടൂര്‍ണമെന്റുകളില്‍ അര്‍ജുന്‍ കളിച്ചിട്ടുണ്ട്. പക്ഷെ സീനിയര്‍ ടീമിലേക്കു വിളി വരുന്നതിനായി 21 കാരനായ താരത്തിനു കാത്തിരിക്കേണ്ടി വരികയായിരുന്നു. ജൂനിയര്‍ തലത്തില്‍ ഇന്ത്യന്‍ ടീമുകള്‍ക്കു വേണ്ടിയും അര്‍ജുന്‍ കളിച്ചിട്ടുണ്ട്. 2018ല്‍ ശ്രീലങ്കയില്‍ പര്യടനം നടത്തിയ ഇന്ത്യയുടെ അണ്ടര്‍ 19 ടീമില്‍ താരം ഉള്‍പ്പെട്ടിരുന്നു.

Story first published: Friday, January 15, 2021, 15:23 [IST]
Other articles published on Jan 15, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+