Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അര്‍ജുനെ ടീമില്‍ നിന്ന് പുറത്താക്കി ഗോവ, മുംബൈയും കളിപ്പിക്കില്ല; ഇതിഹാസ പുത്രന് നാണക്കേട്

മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ മകനാണ് അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍. സച്ചിന്‍ ബാറ്റുകൊണ്ട് ലോക ക്രിക്കറ്റിനെ വിസ്മയിപ്പിച്ചപ്പോള്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ പേസ് ഓള്‍റൗണ്ടറെന്ന നിലയില്‍ കളിക്കുന്നത്. മികച്ച ഫിറ്റ്‌നസുള്ള താരമാണെങ്കിലും അര്‍ജുന് സച്ചിന്റെ പേരുകാക്കുന്ന പ്രകടനം നടത്താനാവുന്നില്ലെന്ന് തന്നെ പറയാം. ക്രിക്കറ്റ് ഇതിഹാസത്തിന്റെ മകനെന്ന പേരില്‍ വലിയ സമ്മര്‍ദ്ദം അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ നേരിടുന്നുണ്ട്.

സച്ചിനുമായി താരതമ്യപ്പെടുത്തുന്നതിനാല്‍ത്തന്നെ പലപ്പോഴും പ്രകടനം മോശമാകുമ്പോള്‍ അര്‍ജുന് വലിയ ട്രോളുകളും ഏറ്റുവാങ്ങേണ്ടതായി വരുന്നുണ്ട്. ഇത്തവണത്തെ ഐപിഎല്‍ താരലേലത്തില്‍ അര്‍ജുനെ മുംബൈ ഇന്ത്യന്‍സ് അവസാന നിമിഷമാണ് വാങ്ങിയത്. ആദ്യ റൗണ്ടുകളിലൊന്നും അര്‍ജുനെ വാങ്ങാന്‍ ആരും തയ്യാറായില്ല. ഈ സാഹചര്യത്തില്‍ അവസാന സമയത്ത് മുംബൈ അടിസ്ഥാന വിലയായ 30 ലക്ഷത്തിനാണ് അര്‍ജുനെ വാങ്ങിയത്.

മുംബൈ അര്‍ജുനെ വാങ്ങിയത് പ്രകടന മികവുകൊണ്ടല്ലെന്നും സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ മകനായതിനാല്‍ ആണെന്നും പകല്‍ പോലെ വ്യക്തമാണ്. ഇതിന്റെ നാണക്കേടിന് പിന്നാലെ മറ്റൊരു നാണക്കേടുകൂടി അര്‍ജുനെ തേടിയെത്തിയിരിക്കുകയാണ്.

ഗോവ അര്‍ജുനെ പുറത്താക്കി

ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈ താരമായിരുന്നു അര്‍ജുന്‍. എന്നാല്‍ കളിക്കാന്‍ അവസരം ലഭിക്കാതെ വന്നതോടെ ഗോവയിലേക്ക് അര്‍ജുന്‍ കൂടുമാറുകയായിരുന്നു. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഗോവക്കൊപ്പം ആദ്യ മത്സരങ്ങള്‍ കളിച്ച അര്‍ജുനെ ഇപ്പോള്‍ ടീമില്‍ നിന്ന് പുറത്താക്കിയിരിക്കുകയാണ്. മുംബൈക്കെതിരായ മത്സരത്തില്‍ നാല് ഓവറില്‍ 48 റണ്‍സ് വഴങ്ങിയ അര്‍ജുന്‍ 9 റണ്‍സ് മാത്രമാണ് നേടിയത്. സര്‍വ്വീസസിനെതിരേ ഭേദപ്പെട്ട പ്രകടനമാണ് അര്‍ജുന്‍ നടത്തിയത്.

മൂന്ന് ഓവറില്‍ 19 റണ്‍സ് മാത്രമാണ് അദ്ദേഹം വിട്ടുകൊടുത്തത്. ഈ മത്സരത്തില്‍ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചില്ല. ആന്ധ്രാ പ്രദേശിനെതിരേ 3.4 ഓവറില്‍ അര്‍ജുന്‍ 36 റണ്‍സ് വിട്ടുകൊടുത്തു. കേരളത്തിനെതിരായ ഗോവയുടെ മത്സരത്തില്‍ അര്‍ജുനെ ഗോവ ടീമിലേക്ക് പരിഗണിച്ചിരുന്നില്ല. ഇപ്പോഴിതാ ഗോവ ടീമില്‍ നിന്ന് തന്നെ അര്‍ജുന്‍ ടെണ്ടുല്‍ക്കറെ ഒഴിവാക്കിയിരിക്കുകയാണ്. ഇതിന്റെ കാരണം എന്താണെന്ന് വ്യക്തമല്ലെങ്കിലും അര്‍ജുന്റെ സീറ്റ് തെറിച്ചിരിക്കുകയാണ്.

arjun tendulkar

അര്‍ജുന്റെ ഫസ്റ്റ്ക്ലാസിലെ പ്രകടനം

അര്‍ജുന്‍ ടെണ്ടുല്‍ക്കറുടെ ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിലെ പ്രകടനം അതി ഗംഭീരമാണെന്ന് പറയാനാവില്ല. 2022-23 സീസണിന് മുന്നോടിയായാണ് അര്‍ജുന്‍ ഗോവയിലേക്കെത്തിയത്. രാജസ്ഥാനെതിരേ സെഞ്ച്വറി നേടാന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ക്കായിരുന്നു. 17 ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 532 റണ്‍സും 37 വിക്കറ്റുമാണ് അര്‍ജുന്‍ നേടിയത്. 15 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് 21 വിക്കറ്റും 62 റണ്‍സുമാണ് അര്‍ജുന്‍ നേടിയത്. 2021ല്‍ മുംബൈക്കൊപ്പമായിരുന്നു അര്‍ജുന്റെ ഫസ്റ്റ്ക്ലാസ് അരങ്ങേറ്റം.

24 ടി20യില്‍ നിന്ന് 27 വിക്കറ്റും 119 റണ്‍സുമാണ് അദ്ദേഹം നേടിയത്. ഇത്തവണ മുംബൈ അര്‍ജുനെ ടീമിലെടുത്തത് അണ്‍സോള്‍ഡാവാതിരിക്കാന്‍ വേണ്ടി മാത്രമാണ്. ഒരു മത്സരം പോലും അര്‍ജുനെ കളിപ്പിക്കാന്‍ സാധ്യതയില്ലെന്ന് പറയാം. ഈ സാഹചര്യത്തില്‍ അര്‍ജുന്റെ ഭാവി വലിയ ചോദ്യമാണ്. അഞ്ച് മത്സരങ്ങള്‍ ഇതിനോടകം മുംബൈക്കായി കളിക്കാന്‍ അര്‍ജുന് സാധിച്ചിട്ടുണ്ട്. എന്നാല്‍ പ്രതീക്ഷക്കൊത്ത പ്രകടനം നടത്താന്‍ അര്‍ജുന് സാധിച്ചിട്ടില്ല. മികച്ച വേഗം കണ്ടെത്താന്‍ അര്‍ജുന് സാധിക്കുന്നില്ലെന്ന് തന്നെ പറയാം.

അര്‍ജുന്‍ വിരമിക്കുന്നതാണ് നല്ലത്

അര്‍ജുന്‍ ടെണ്ടുല്‍ക്കറിന്റെ ഭാവി വലിയ പ്രതീക്ഷ നല്‍കുന്നതല്ല. ഈ സാഹചര്യത്തില്‍ അദ്ദേഹം വിരമിക്കുന്നതാണ് നല്ലതെന്ന് പറയാം. മുംബൈ ഇന്ത്യന്‍സില്‍ അര്‍ജുന്‍ അവസരം പ്രതീക്ഷിക്കേണ്ട. ഇപ്പോള്‍ ഗോവയും അര്‍ജുനെ കൈവിട്ടതിനാല്‍ ഇനിയൊരു തിരിച്ചുവരവ് എളുപ്പമാവില്ലെന്ന് തന്നെ പറയാം. അതുകൊണ്ടുതന്നെ കൂടുതല്‍ നാണക്കേട് നേരിടുന്നതിന് മുമ്പ് അര്‍ജുന്‍ വിരമിക്കുന്നതാണ് നല്ലത്. അര്‍ജുന്‍ നിരാശപ്പെടുത്തുന്നത് സച്ചിന്‍ ടെണ്ടുല്‍ക്കറിന് കൂടി ചീത്തപ്പേര് കേള്‍പ്പിക്കുന്നു. അര്‍ജുന് വലിയ കരിയര്‍ സൃഷ്ടിക്കുന്ന പ്രയാസമാണെന്ന് ഇതുവരെയുള്ള പ്രകടനം വിലയിരുത്തുമ്പോള്‍ നിസംശയം പറയാം.

Story first published: Tuesday, December 3, 2024, 22:00 [IST]
Other articles published on Dec 3, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+