Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

2011 ലോകകപ്പിലെ വൈസ് ക്യാപ്റ്റന്മാരെ ഓര്‍മയുണ്ടോ? ഇന്നവര്‍ എവിടെയാണ്? അറിയാം

1

2011ലെ ഏകദിന ലോകകപ്പ് ഇന്ത്യന്‍ ആരാധകര്‍ക്ക് ഒരിക്കലും മറക്കാനാവാത്തതാണ്. ഇന്ത്യ വേദിയായ ലോകകപ്പില്‍ ശ്രീലങ്കയെ തോല്‍പ്പിച്ച് ഇന്ത്യ കപ്പില്‍ മുത്തമിടുകയായിരുന്നു. എംഎസ് ധോണിയുടെ ക്യാപ്റ്റന്‍സിക്ക് കീഴിലായിരുന്നു ഇന്ത്യയുടെ കിരീട നേട്ടം.

സച്ചിന്‍ ടെണ്ടുല്‍ക്കറെ ഏകദിന ലോകകപ്പ് കിരീടമെന്ന സ്വപ്‌നത്തിലേക്കെത്തിച്ച ലോകകപ്പെന്ന നിലയിലും 2011ലെ ഏകദിന ലോകകപ്പ് ഇന്നും ആരാധക മനസിലുണ്ട്. ഈ വര്‍ഷം വീണ്ടും ഏകദിന ലോകകപ്പ് ഇന്ത്യയുടെ മണ്ണിലേക്കെത്തുകയാണ്.

ഇത്തവണയും ഇന്ത്യ സജീവ കിരീട പ്രതീക്ഷയിലാണ്. 2013ന് ശേഷം ഐസിസി കിരീടം നേടാനാവാത്ത ഇന്ത്യക്ക് ഇത്തവണ തട്ടകത്തില്‍ ലോകകപ്പ് നേടേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്ന് പറയാം. അതിനുള്ള ടീം കരുത്ത് നിലവില്‍ ഇന്ത്യക്കുണ്ട്.

2011ലെ ഏകദിന ലോകകപ്പ് നേട്ടം ഇന്ത്യ ഈ വര്‍ഷം തട്ടകത്തില്‍ ആവര്‍ത്തിക്കുമോയെന്നത് കണ്ടറിയാം. 2011ലെ ഏകദിന ലോകകപ്പിലെ ക്യാപ്റ്റന്മാരെ പലര്‍ക്കും ഓര്‍മയുണ്ടാവും. എന്നാല്‍ അന്നത്തെ വൈസ് ക്യാപ്റ്റന്മാരെ ഓര്‍മയുണ്ടോ?. ഇന്നവര്‍ എവിടെയാണെന്ന് അറിയാമോ?. പരിശോധിക്കാം.

മൈക്കല്‍ ക്ലാര്‍ക്ക്

മൈക്കല്‍ ക്ലാര്‍ക്ക്

ഓസ്‌ട്രേലിയയെ ക്വാര്‍ട്ടില്‍ തോല്‍പ്പിച്ചാണ് ഇന്ത്യ 2011ലെ ലോകകപ്പ് സെമി ഫൈനലിലേക്ക് ഇന്ത്യ ടിക്കറ്റെടുത്തത്. 2003ലെ ഏകദിന ലോകകപ്പ് തോല്‍വിക്കടക്കം കണക്കുവീട്ടാന്‍ ഇന്ത്യക്ക് 2011ല്‍ സാധിച്ചു. ഈ ലോകകപ്പില്‍ ഓസ്‌ട്രേലിയയെ നയിച്ചത് റിക്കി പോണ്ടിങ്ങായിരുന്നു.

ഓസീസ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തുണ്ടായിരുന്നത് മൈക്കല്‍ ക്ലാര്‍ക്കായിരുന്നു. 2015ലെ ലോകകപ്പില്‍ ഓസ്‌ട്രേലിയയെ ചാമ്പ്യന്മാരാക്കാന്‍ ക്ലാര്‍ക്കിന് സാധിച്ചിരുന്നു. ഇപ്പോള്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ക്ലാര്‍ക്ക് അവതാരകനായും ക്രിക്കറ്റ് നിരൂപകനായും കമന്റേറ്ററായുമെല്ലാം പ്രവര്‍ത്തിക്കുന്നുണ്ട്.

Also Read: പന്തെറിയുക കടുപ്പം, മൂന്ന് ബാറ്റ്‌സ്മാന്‍മാരെക്കുറിച്ച് ട്രന്റ് ബോള്‍ട്ട്! ഒരു ഇന്ത്യക്കാരനും

മിസ്ബാഹ് ഉല്‍ ഹഖ്

മിസ്ബാഹ് ഉല്‍ ഹഖ്

2011ലെ ഏകദിന ലോകകപ്പില്‍ പാകിസ്താനെ നയിച്ചത് ഷാഹിദ് അഫ്രീദിയാണ്. ക്വാര്‍ട്ടറും കടന്ന് സെമിയിലേക്കെത്താന്‍ പാകിസ്താനായെങ്കിലും സെമിയില്‍ ഇന്ത്യയോട് തോറ്റാണ് പുറത്തായത്. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ അര്‍ധ സെഞ്ച്വറി പ്രകടനവും ബൗളര്‍മാരുടെ ഒത്തിണക്കവും ചേര്‍ന്നപ്പോള്‍ പാകിസ്താന്‍ തകരുകയായിരുന്നു.

2011ലെ ലോകകപ്പില്‍ പാകിസ്താനെ അഫ്രീദി നയിച്ചപ്പോള്‍ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് മിസ്ബാഹ് ഉല്‍ ഹഖായിരുന്നു ഉണ്ടായിരുന്നത്. ക്ലാസിക് ബാറ്റ്‌സ്മാനായിരുന്ന മിസ്ബാഹ് വിരമിക്കലിന് ശേഷം പരിശീലകനായും പിന്നീട് നിരൂപകനായുമെല്ലാം പ്രവര്‍ത്തിക്കുന്നുണ്ട്. പാകിസ്താന്റെ പരിശീലകനെന്ന നിലയില്‍ പ്രവര്‍ത്തിച്ചെങ്കിലും അദ്ദേഹത്തെ പുറത്താക്കുകയായിരുന്നു.

തിലകരത്‌ന ദില്‍ഷന്‍

തിലകരത്‌ന ദില്‍ഷന്‍

2011ലെ ഏകദിന ലോകകപ്പില്‍ ശ്രീലങ്കയെ നയിച്ചത് കുമാര്‍ സംഗക്കാരയാണ്. ശ്രീലങ്കയെ ഫൈനലിലേക്കെത്തിക്കാന്‍ സംഗക്കാരക്കായി. ഇടം കൈയന്‍ ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പറുമായ സംഗക്കാര താരമെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്.

എന്നാല്‍ ഈ ലോകകപ്പില്‍ ശ്രീലങ്കയുടെ വൈസ് ക്യാപ്റ്റനായിരുന്നത് വെടിക്കെട്ട് ഓപ്പണര്‍ തിലകരത്‌ന ദില്‍ഷനാണ്. വിരമിക്കലിന് ശേഷം ദില്‍ഷന്‍ ഓസ്‌ട്രേലിയയിലാണ് താമസിക്കുന്നത്. ലെജന്റ്‌സ് ക്രിക്കറ്റ് ലീഗിലും റോഡ് സേഫ്റ്റി സീരിസിലുമെല്ലാം ദില്‍ഷന്‍ കളിക്കുന്നുണ്ട്.

തമിം ഇക്ബാല്‍

തമിം ഇക്ബാല്‍

2011ലെ ഏകദിന ലോകകപ്പില്‍ കാര്യമായൊന്നും ചെയ്യാന്‍ സാധിക്കാതെ പോയ ടീമാണ് ബംഗ്ലാദേശ്. ലോകകപ്പില്‍ ബംഗ്ലാദേശിനെ നയിച്ചത് ഷക്കീബ് അല്‍ ഹസനായിരുന്നു. സ്പിന്‍ ഓള്‍റൗണ്ടര്‍ക്ക് പക്ഷെ കാര്യമായ നേട്ടത്തിലേക്ക് ബംഗ്ലാദേശിനെ എത്തിക്കാനായില്ല. പൂള്‍ ബിയില്‍ അഞ്ചാം സ്ഥാനത്തായിരുന്നു അവര്‍.

ലോകകപ്പിലെ ബംഗ്ലാദേശിന്റെ വൈസ് ക്യാപ്റ്റന്‍ ഇടം കൈയന്‍ ഓപ്പണര്‍ തമിം ഇക്ബാലായിരുന്നു. ഇപ്പോഴും ബംഗ്ലാദേശ് ടീമിനൊപ്പം തമിം ഇക്ബാല്‍ കളിക്കുന്നുണ്ട്. ടീമിന്റെ ഏകദിനത്തിലെ നായകനായും തമിം ഇക്ബാലിനെ പരിഗണിക്കുന്നുണ്ട്.

Also Read: IND vs AUS: സൂപ്പര്‍ താരങ്ങള്‍! പക്ഷെ ഇന്ത്യക്കായി 100 ടെസ്റ്റ് കളിക്കാനാകില്ല- മൂന്ന് പേരിതാ

വീരേന്ദര്‍ സെവാഗ്

വീരേന്ദര്‍ സെവാഗ്

ഇന്ത്യയെ 2011ലെ ലോകകപ്പില്‍ നയിച്ചത് എംഎസ് ധോണിയായിരുന്നു. ഫൈനലില്‍ തകര്‍പ്പന്‍ ഇന്നിങ്‌സോടെ ഇന്ത്യയെ വിജയത്തിലേക്കെത്തിക്കാനും ധോണിക്ക് സാധിച്ചു. എന്നാല്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തുണ്ടായിരുന്നത് വീരേന്ദര്‍ സെവാഗായിരുന്നു.

ഫൈനലില്‍ തിളങ്ങാനായില്ലെങ്കിലും ലോകകപ്പില്‍ ഭേദപ്പെട്ട പ്രകടനം തന്നെ സെവാഗ് കാഴ്ചവെച്ചു. ഇപ്പോള്‍ വിരമിക്കലിന് ശേഷം കമന്റേറ്ററെന്ന നിലയില്‍ സെവാഗ് പ്രവര്‍ത്തിക്കുന്നുണ്ട്. അവതാരക റോളിലും അദ്ദേഹം എത്താറുണ്ട്.

Story first published: Friday, February 17, 2023, 9:27 [IST]
Other articles published on Feb 17, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+