Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആറു വര്‍ഷത്തിനു ശേഷം ആ ദുരന്തം കോലിയെ തേടിയെത്തി! ആദ്യ പത്തില്‍ പോലുമില്ല

ഇന്ത്യയുടെ മുന്‍ റണ്‍മെഷീന്‍ വിരാട് കോലി ബാറ്റിങിലെ പഴയ മാജിക്ക് ആവര്‍ത്തിക്കാന്‍ കഴിയാതെ തുടരെ ഫ്‌ളോപ്പായിക്കൊണ്ടിരിക്കുന്നത് ക്രിക്കറ്റ് പ്രേമികളെ സംബന്ധിച്ച് വലിയ നിരാശയുണ്ടാക്കുന്ന കാര്യമാണ്. ഇംഗ്ലണ്ടുമായുള്ള അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ അദ്ദേഹം താളം വീണ്ടെടുക്കുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചെങ്കിലും അതുമുണ്ടായില്ല.

11, 20 എന്നിങ്ങനെയായിരുന്നു കോലിയുടെ സ്‌കോറുകള്‍. മാറ്റി പോട്‌സ്, ബെന്‍ സ്‌റ്റോക്‌സ് എന്നിവര്‍ക്കായിരുന്നു വിക്കറ്റ്. ഈ ടെസ്റ്റിലെ ദയനീയ പ്രകടനത്തോടെ ഐസിസിയുടെ പുതിയ ടെസ്റ്റ് റാങ്കിങിലും അദ്ദേഹത്തിനു വലിയ തിരിച്ചട നേരിട്ടിരിക്കുകയാണ്.

1

ടെസ്റ്റ് ബാറ്റര്‍മാരില്‍ നേരത്തേ ഒന്നാം റാങ്കിലുണ്ടായിരുന്ന വിരാട് കോലി പുതിയ റാങ്കിങില്‍ ആദ്യത്തെ പത്തില്‍ നിന്നു പോലും പുറത്തായിരിക്കുകയാണ്. നീണ്ട ആറു വര്‍ഷങ്ങള്‍ക്കു ശേഷമാണ് അദ്ദേഹം ആദ്യപത്തില്‍ നിന്നും ഔട്ടായിരിക്കുന്നത്. നാലു സ്ഥാനങ്ങള്‍ നഷ്ടമായ കോലി പുതിയ റാങ്കിങില്‍ 13ാം സ്ഥാനത്താണ്.

എന്താണ് ബാസ്‌ബോള്‍? ഇംഗ്ലീഷ് തന്ത്രം- ആദ്യം കിവികള്‍ വീണു, ഇപ്പോള്‍ ഇന്ത്യയും!

2

അതിനിടെ എഡ്ബാസ്റ്റണ്‍ ടെസ്റ്റില്‍ രണ്ടിന്നിങ്‌സിലും ബാറ്റിങില്‍ കസറിയ റിഷഭ് പന്ത് റാങ്കിങില്‍ നേട്ടമുണ്ടാക്കി. കരിയറിലാദ്യമായി അദ്ദേഹം ആദ്യത്തെ അഞ്ചിനുള്ളില്‍ ഇടം നേടിയിരിക്കുകയാണ്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറിയും രണ്ടാമിന്നിങ്‌സില്‍ ഫിഫ്റ്റിയും റിഷഭ് നേടിയിരുന്നു. പുതിയ റാങ്കിങില്‍ 801 റേറ്റിങ് പോയിന്റോടെ അദ്ദേഹം അഞ്ചാംസ്ഥാനത്തുണ്ട്. ടോപ്പ് ഫൈവിലെ ഏക ഇന്ത്യന്‍ സാന്നിധ്യവും റിഷഭാണ്.

3

നേരത്ത ഏഴാം റാങ്കിലെത്തിയതായിരുന്നു താരത്തിന്റെ ഏറ്റവും വലിയ നേട്ടം. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിനും ആഗസ്റ്റിനും ഇടയിലായിരുന്നു ഇത്. പുതിയ റാങ്കിങില്‍ ആദ്യ പത്തിലെ രണ്ടാമത്തെ ഇന്ത്യന്‍ താരം നായകന്‍ രോഹിത് ശര്‍മയാണ്. 746 റേറ്റിങ് പോയിന്റുള്ള അദ്ദേഹം ഒമ്പതാംസ്ഥാനത്താണ്.

IND vs ENG: ടി20 പരമ്പരയില്‍ ഇന്ത്യയെ കാത്ത് ലോക റെക്കോര്‍ഡ്! പാകിസ്താന്‍ പിന്നിലാവും

4

എഡ്ബാസ്റ്റണ്‍ ടെസ്റ്റിലെ രണ്ടാമിന്നിങ്‌സിലെ തകര്‍പ്പന്‍ അപരാജിത സെഞ്ച്വറിയോടെ ഇംഗ്ലണ്ടിന്റെ ജോ റൂട്ട് തന്റെ ഒന്നാംസ്ഥാനം ഭദ്രമാക്കയിരിക്കുകയാണ്. 923 റേറ്റിങ് പോയിന്റുമായി അദ്ദേഹം തനിക്കു പിന്നിലുള്ളവരേക്കാള്‍ ഏറെ മുന്നിലാണ്. റൂട്ടിന്റെ കരിയര്‍ ബെസ്റ്റ് റേറ്റിങ് പോയിന്റ് കൂടിയാണിത്.
ഓസ്‌ട്രേലിയയുടെ മാര്‍നസ് ലബ്യുഷെയ്‌നാണ് 879 റേറ്റിങ് പോയിന്റോടെ രണ്ടാംസ്ഥാനത്ത്. ഓസ്‌ട്രേലിയയുടെ തന്നെ സ്റ്റീവ് സ്മിത്ത് 826 റേറ്റിങ്് പോയിന്റോടെ മൂന്നാമതും പാകിസ്താന്‍ ക്യാപ്റ്റന്‍ ബാബര്‍ ആസം 815 റേറ്റിങോടെ നാലാമതുമുണ്ട്.

Story first published: Wednesday, July 6, 2022, 15:09 [IST]
Other articles published on Jul 6, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+