For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: ഇന്ത്യക്കു വന്‍ ഷോക്ക്, നാലാം ടെസ്റ്റിന് ബുംറയുമില്ല!

പരിക്കു കാരണമാണ് സ്റ്റാര്‍ പേസറുടെ പിന്‍മാറ്റം

ബ്രിസ്ബണ്‍: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ നിര്‍ണായകമായ നാലാമത്തെയും അവസാനത്തെയും മല്‍സരത്തിനു മുമ്പ് ഇന്ത്യക്കു മറ്റൊരു ഷോക്ക് കൂടി. ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ പരിക്കു കാരണം നാലാം ടെസ്റ്റില്‍ നിന്നും പിന്‍മാറി. വയറിനേറ്റ പരിക്കാണ് അദ്ദേഹത്തിനു അവസാന ടെസ്റ്റ് നഷ്ടമാക്കിയത്. സ്‌കാനിങിലാണ് ബുംറയുടെ വയറിന്റെ ഭാഗത്തായി ചെറിയ പരിക്കുള്ളതായി കണ്ടെത്തിയത്. ഇതേ തുടര്‍ന്നു പരിക്ക് വര്‍ധിപ്പിക്കാതിരിക്കുന്നതിനു വേണ്ടി ടീം മാനേജ്‌മെന്റ് അദ്ദേഹത്തിനു നാലാം ടെസ്റ്റില്‍ വിശ്രമം അനുവദിക്കുകയായിരുന്നു. സിഡ്‌നി ടെസ്റ്റില്‍ ഫീല്‍ഡിങിനിടെയാണ് ബുംറയ്ക്കു പരിക്കേറ്റതെന്നും ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ നടക്കാനിരിക്കുന്ന അടുത്ത ടെസ്റ്റ് പരമ്പരയില്‍ അദ്ദേഹം കളിക്കുമെന്നാണ് പ്രതീക്ഷയെന്നും ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു.

1

ബ്രിസ്ബണിലെ ഗാബയില്‍ നടക്കാനിരിക്കുന്ന നാലാം ടെസ്റ്റിനു മുമ്പ് പിന്‍മാറുന്ന മൂന്നാമത്തെ താരമാണ് ബുംറ. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ, മധ്യനിര ബാറ്റ്‌സ്മാന്‍ ഹനുമാ വിഹാരി എന്നിവരും അവസാന ടെസ്റ്റില്‍ കളിക്കാനാവില്ല. മൂന്നു പേര്‍ക്കും സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മൂന്നാം ടെസ്റ്റിനിടെയാണ് പരിക്കേറ്റത്. ബുംറ, ജഡേജ എന്നിവരുടെ അഭാവം ഇന്ത്യക്കു കനത്ത ആഘാതമായിട്ടുണ്ട്. കാരണം ടീമിലെ മാച്ച് വിന്നര്‍മാരായ ഇവര്‍ക്കു പകരം വയ്ക്കാന്‍ മറ്റു താരങ്ങള്‍ ടീമില്‍ ഇല്ല. പരിചയസമ്പന്നരായ മുഹമ്മദ് ഷമി, ഉമേഷ് യാദവ് എന്നിവരെ ഇതിനകം പരിക്കു കാരണം ഇന്ത്യക്കു പരമ്പരയില്‍ നഷ്ടമായിക്കഴിഞ്ഞു.

അതേസമയം, 50 ശതമാനമെങ്കിലും ഫിറ്റാണമെങ്കില്‍ ബുംറ നാലാം ടെസ്റ്റില്‍ കളിച്ചേക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. മൂന്നു ദിവസത്തെ വിശ്രമം കൊണ്ട് ബുംറയ്ക്കു പരിക്കില്‍ നിന്നും മോചിതനാവാന്‍ കഴിയുമെന്നും നാലാം ടെസ്റ്റില്‍ കളിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നു ടീം വൃത്തങ്ങളെ ഉദ്ദരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബുംറ കൂടി മടങ്ങുന്നതോടെ പുതിയൊരു പേസ് ലൈനപ്പിനെ തന്നെ ഇന്ത്യക്കു നാലാം ടെസ്റ്റില്‍ പരീക്ഷിക്കേണ്ടി വരും. ഷമിക്കു പകരം മുഹമ്മദ് സിറാജും ഉമേഷിനു പകരം നവദീപ് സെയ്‌നിയും ഇതിനകം ടെസ്റ്റ് പരമ്പരയില്‍ അരങ്ങേറിക്കഴിഞ്ഞു. ഇനി ബുംറയുടെ ഒഴിവില്‍ മറ്റൊരു പുതുമുഖമായ ടി നടരാജന് നറുക്കുവീഴുമോയെന്നാണ് അറിയാനുള്ളത്. ശര്‍ദ്ദുല്‍ താക്കൂറും പരിഗണിക്കപ്പെടാനിടയുള്ള പേസറാണ്.

Story first published: Tuesday, January 12, 2021, 10:06 [IST]
Other articles published on Jan 12, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+