ടി20: കട്ടക്കലിപ്പില്‍ കോലി, സ്റ്റംപുകള്‍ തട്ടിത്തെറിപ്പിച്ചു... വീഡിയോ കാണാം
മൊഹാലി: കളിക്കളത്തില്‍ പലപ്പോഴും വൈകാരികമായി പെരുമാറുന്ന താരമാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. അമിതമായി ആഹ്ലാദപ്രകടനം നടത്തുന്നതിനൊപ്പം കളിക്കിടെ എളുപ്പത്തില്‍ പ്രകോപിക്കുകയും ചെയ്യുന്ന കോലിയെ പല തവണ കണ്ടു കഴിഞ്ഞു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ മൊഹാലിയില്‍ നടന്ന രണ്ടാം ടി20ക്കിടെ കോലി പ്രകോപിതനായി പെരുമാറിയതാണ് ഇപ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ക്കിടയിലെ സംസാര വിഷയം.

ദക്ഷിണാഫ്രിക്കയുടെ ബാറ്റിങിനിടെയാണ് കോലിയുടെ നിയന്ത്രണം വിട്ടത്. ഇന്ത്യന്‍ താരങ്ങള്‍ ഫീല്‍ഡിങിനിടെ വരുത്തിയ ചില പിഴവുകളും ക്വിന്റണ്‍ ഡികോക്ക്- ടെംബ ബവുമ സഖ്യത്തിന്റെ മികച്ച പ്രകടനവുമാണ് കോലിയുടെ നിയന്ത്രണം തെറ്റിക്കുകായിരുന്നു. കളിയുടെ 10ാം ഓവറിലാണ് സംഭവം നടന്നത്. സിംഗിള്‍ ലഭിക്കേണ്ടയിടത്ത് ശ്രേയസ് അയ്യരുടെ ഫീല്‍ഡിങ് പിഴവ് കാരണം ഡികോക്കും ബവുമയും ചേര്‍ന്ന് അധികം രണ്ടു റണ്‍സെടുത്തത് കോലിയെ കുപിതനാക്കി. തൊട്ടു പിന്നാലെയാണ് നോണ്‍ സ്‌ട്രൈക്കറുടെ എന്‍ഡില്‍ വച്ച് പന്ത് പിടിച്ചെടുത്ത കോലി ബാറ്റ്‌സ്മാന്‍ റണ്‍സ് പൂര്‍ത്തിയാക്കിട്ടും സ്റ്റംപുകള്‍ തട്ടിത്തെറിപ്പിച്ചത്.
ഇതിനു ശേഷം അപകടകാരിയായ ഡികോക്കിനെ തകര്‍പ്പനൊരു ഡൈവിങ് ക്യാച്ചിലൂടെ പുറത്താക്കി കോലി ടീമംഗങ്ങള്‍ക്കു ഫീല്‍ഡിങില്‍ പ്രചോദനം നല്‍കുകയും ചെയ്തിരുന്നു. ഈ ക്യാച്ച് മാത്രമല്ല ബാറ്റിങില്‍ അപരാജിത ഫിഫ്റ്റിയുമായി ഇന്ത്യന്‍ ജയത്തിനു ചുക്കാന്‍ പിടിക്കാനും കോലിക്കായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications