ബുംറയെ വെല്ലും സ്റ്റാര്‍ക്ക്, റസ്സലിന് മൂക്കുകയറിട്ടു!- കൈയടിക്കണം ഈ അവസാന ഓവറിന്
വെസ്റ്റ് ഇന്‍ഡീസിനെതിരായ നാലാം ടി20 മല്‍സരത്തില്‍ ഓസ്‌ട്രേലിയ നാലു റണ്‍സിന്റെ ത്രസിപ്പിക്കുന്ന വിജയം നേടിയപ്പോള്‍ നിര്‍ണായകമായത് പേസര്‍ മിച്ചെല്‍ സ്റ്റാര്‍ക്കെറിഞ്ഞ അവസാനത്തെ ഓവറായിരുന്നു. അപകടകാരിയായ ആന്ദ്രെ റസ്സലിന് മൂക്കുകയറിട്ട സ്റ്റാര്‍ക്കായിരുന്നു ഓസീസിന് നാലു റണ്‍സിന്റെ ത്രസിപ്പിക്കുന്ന വിജയം സമ്മാനിച്ചത്. ലോകത്തിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളര്‍ താന്‍ തന്നെയാണെന്നു തെളിയിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ മാജിക്ക് സ്‌പെല്‍.
പരമ്പര നേരത്തേ നഷ്ടമായെങ്കിലും ഈ വിജയം ഓസീസിനെ തൂത്തുവാരലെന്ന നാണക്കേടില്‍ നിന്നും രക്ഷിക്കുകയും ചെയ്തിരുന്നു. ആദ്യത്തെ മൂന്നു കളികളിലും ജയിച്ച് വിന്‍ഡീസ് നേരത്തേ തന്നെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ അപരാജിത ലീഡ് സ്വന്തമാക്കിയിരുന്നു.

രണ്ടോവറില്‍ 36 റണ്‍സ്
അവസാനത്തെ രണ്ടോവറില്‍ അഞ്ചു വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ 36 റണ്‍സ് വിന്‍ഡീസിനു ജയിക്കാന്‍ വേണ്ടിയിരുന്നു. റസ്സലിനൊപ്പം ഫാബിയന്‍ അലെനായിരുന്നു ക്രീസില്‍. ബൗളര്‍ റിലെ മെറെഡിത്തായിരുന്നു.
മെറെഡിത്തിനെ അലെന്‍ തല്ലിച്ചതയ്ക്കുന്നതാണ് കണ്ടത്. നാലു സിക്‌സറുകളാണ് താരം വാരിക്കൂട്ടിയത്. അവസാന ബോൡ പുറത്തായെങ്കിലും 14 ബോളില്‍ 29 റണ്‍സോടെ തന്റെ റോള്‍ പൂര്‍ത്തിയാക്കിയാണ് അലെന്‍ ക്രീസ് വിട്ടത്. ഈ ഓവറില്‍ 25 റണ്‍സ് വിന്‍ഡീസിനു ലഭിച്ചു.

അവസാന ഓവറില്‍ വേണ്ടത് 11 റണ്‍സ്
സ്റ്റാര്‍ക്ക് അവസാനത്തെ ഓവര്‍ ബൗള്‍ ചെയ്യാനെത്തുമ്പോള്‍ വിന്‍ഡീസിന് ജയിക്കാന്‍ വെറും 11 റണ്‍സ് മാത്രം മതിയായിരുന്നു. വെടിക്കെട്ട് താരം റസ്സലായിരുന്നു സ്ട്രൈക്ക് നേരിട്ടത്. രണ്ടു സിക്‌റുകള്‍ കൊണ്ടുതന്നെ കളി തീര്‍ക്കാന്‍ കെല്‍പ്പുള്ള താരം. പക്ഷെ സ്റ്റാര്‍ക്കിന്റെ അദ്ഭുത ബൗളിങില്‍ റസ്സല്‍ പതറിപ്പോയി. വെറും ആറു റണ്‍സ് മാത്രമേ റസ്സലിനു ഓസീസ് പേസര്‍ വിട്ടുനല്‍കിയുള്ളൂ.

സ്റ്റാര്‍ക്കിന്റെ സൂപ്പര്‍ ഓവര്‍
അവസാന ഓവറിലെ ആദ്യ ബോള്‍ ബൂട്ടുകള്‍ ലക്ഷ്യമാക്കി ഒരു ഫുള്‍ടോസ്, റണ്ണൊന്നുമില്ല. രണ്ടാമത്തേത് ഫുള്‍ ലെങ്ത് ബോളായിരുന്നു. ഡീപ് മിഡ് വിക്കറ്റിലേക്കു ഷോട്ട് കളിച്ച റസ്സല്‍ പക്ഷെ സിംഗിളെടുക്കാതെ സ്‌ട്രൈക്ക് നേരിടുകയായിരുന്നു. 148 കിമി വേഗതയില്‍ അടുത്ത ഫുള്‍ ടോസ് ബോള്‍ കാല്‍ത്തുടയ്ക്കു നേരെയാണ് വന്നത്. ഇതിലും റണ്ണൊന്നുമില്ല.
നാലാമത്തെ ബോള്‍ ഓണ്‍സൈഡിലേക്ക് കളിക്കാന്‍ ശ്രമിച്ചെങ്കിലും ടൈമിങ് പാളിയതോടെ പാഡില്‍ തട്ടി ഷോര്‍ട്ട് തേര്‍ഡ് മാനിലേക്ക്, റണ്ണില്ല.
ഇതോടെ അവസാന രണ്ടു ബോളില്‍ ജയിക്കാന്‍ രണ്ടു സിക്‌സറുകള്‍ വേണമന്നായി. സ്റ്റാര്‍ക്കെറിഞ്ഞ ഫുള്‍ ടോസിലും റസ്സലിന്റെ ഷോട്ടിനുള്ള ശ്രമം പാളി. എങ്കിലും ഡബിള്‍ നേടി. ഇതോടെ ഓസീസ് വിജമുറപ്പാക്കിയിരുന്നു. അവസാനത്തെ ബോളില്‍ റസ്സല്‍ ബൗണ്ടറി പായിച്ചെങ്കിലും അതുകൊണ്ട് യാതൊരു ഗുണവുണ്ടായില്ല. ഫലം നാലു റണ്ണിന് ഓസീസ് ജയിക്കുകയും ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications