വിന്‍ഡീസിനെ തൊട്ടാല്‍ ഇനി 'പൊള്ളും'... പൊള്ളാര്‍ഡ് പുതിയ ഏകദിന, ടി20 നായകന്‍
കിങ്സ്റ്റണ്‍: സ്റ്റാര്‍ ഓള്‍റൗണ്ടര്‍ കിരോണ്‍ പൊള്ളാര്‍ഡിനെ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീമിന്റെ പുതിയ നായകനായി നിയമിച്ചു. ഏകദിന, ടി20 ടീമുകളെയാണ് ഇനി അദ്ദേഹം നയിക്കുക. അഫ്ഗാനിസ്താനെതിരേ ഡെറാഡൂണില്‍ നടക്കാനിരിക്കുന്ന ഏകദിന, ടി20 പരമ്പരകള്‍ക്കുള്ള വിന്‍ഡീസ് ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യക്കെതിരേ നാട്ടില്‍ നടന്ന കഴിഞ്ഞ ഏകദിന, ടി20 പരമ്പരകളില്‍ ഒന്നില്‍പ്പോലും ജയിക്കാന്‍ വിന്‍ഡീസിന് കഴിഞ്ഞിരുന്നില്ല. ഇതേ തുടര്‍ന്നാണ് ഏകദിന ക്യാപ്റ്റന്‍ ജാസണ്‍ ഹോള്‍ഡറിനെയും ടി20 നായകന്‍ കാര്‍ലോസ് ബ്രാത്വെയ്റ്റിനെയും നീക്കിയത്. ടെസ്റ്റ് ക്യാപ്റ്റനായി ഹോള്‍ഡര്‍ തുടരും.

നായകസ്ഥാനം മാത്രമല്ല ഏകദിന, ടി20 ടീമുകളിലെ സ്ഥാനവും ഓള്‍റൗണ്ടര്‍ കൂടിയായ ബ്രാത്വെയ്റ്റിനു നഷ്ടമായി. എന്നാല്‍ ഹോള്‍ഡറിനെ മൂന്നു ഫോര്‍മാറ്റുകളിലും ടീമില്‍ നിലനിര്‍ത്തിയിട്ടുണ്ട്. അഫ്ഗാനെതിരേ മൂന്നു വീതം ടി20കളും ഏകദിനങ്ങളും ഒരു ടെസ്റ്റുമാണ് വിന്‍ഡീസ് കളിക്കുക. എല്ലാ മല്‍സരങ്ങള്‍ക്കു വേദിയാവുക ഡെറാഡൂണ്‍ തന്നെയാണ്.
അഫ്ഗാനെതിരായ പരമ്പരയില്‍ ചില പുതുമുഖങ്ങള്‍ക്കു കൂടി വിന്‍ഡീസ് അവസരം നല്‍കിയിട്ടുണ്ട്. ലെഗ് സ്പിന്നര്‍ ഹെയ്ഡന്‍ വാല്‍ഷ് ജൂനിയര്‍, ബാറ്റ്‌സ്മാന്‍ ബ്രെന്‍ഡന്‍ കിങ് എന്നിവരെ ഏകദിന, ടി20 ടീമുകളിലാണ് ഉള്‍പ്പെടുത്തിയത്. അടുത്തിടെ നടന്ന കരീബിയന്‍ പ്രീമിയര്‍ ലീഗിലെ പ്രകടനമാണ് ഇരുവര്‍ക്കും ആദ്യമായി ദേശീയ ടീമിലേക്കു വഴി തുറന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications