പോണ്ടിങ്, ഹെയ്ഡന്‍, ഗില്ലി, യുവി, ലാറ... ഒന്നൊന്നര ക്ലാസിക്ക്, ബുഷ്ഫയര്‍ ക്രിക്കറ്റ് ബാഷിനെ അറിയാം
മെല്‍ബണ്‍: ഇതിഹാസ താരങ്ങള്‍ അണിനിരക്കുന്ന ബുഷ്ഫയര്‍ ക്രിക്കറ്റ് ബാഷിനെക്കുറിച്ചാണ് ഇപ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ക്കിടയിലെ ചര്‍ച്ചാവിഷയം. ഓസ്‌ട്രേലിയയില്‍ നടക്കുന്ന ഈ ചാരിറ്റി മല്‍സരത്തില്‍ ഓസീസിന്റെ മാത്രമല്ല ലോക ക്രിക്കറ്റിലെ പല ഇതിഹാസ താരങ്ങളും മാറ്റുരയ്ക്കുന്നുണ്ട്. കാട്ടുതീയെ തുടര്‍ന്ന് കനത്ത നാശനഷ്ടങ്ങള്‍ നേരിട്ട ഓസീസിന് കൈത്താങ്ങാവുകയെന്ന ലക്ഷ്യത്തോടെയാണ് ധനശേഖരണാര്‍ഥം മല്‍സരം സംഘടിപ്പിക്കുന്നത്. കാട്ടുതീയില്‍ ഏക്കറു കണക്കിന് വനപ്രദേശമാണ് കത്തിനശിച്ചത്. മനുഷ്യരടക്കം നിരവധി ജീവജാലങ്ങള്‍ക്കു ജീവന്‍ നഷ്ടമാവുകയും ചെയ്തിരുന്നു.
ഞായറാഴ്ച നടക്കാനിരിക്കുന്ന ക്ലാസിക് പോരാട്ടത്തില്‍ അണിനിരക്കുന്ന ടീമുകളുടെ പ്ലെയിങ് ഇലവനെ ഇതിനകം പ്രഖ്യാപിച്ചുകഴിഞ്ഞു. ഇപ്പോള്‍ മല്‍സര രംഗത്തില്ലാത്ത തങ്ങളുടെ മുന്‍ ഹീറോസിനെ ഒരിക്കല്‍ക്കൂടി കളിക്കളത്തില്‍ കാണാന്‍ അവസരം ലഭിച്ചതിന്റെ ത്രില്ലിലാണ് ക്രിക്കറ്റ് ആസ്വാദകര്‍. ബുഷ്ഫയര്‍ ക്രിക്കറ്റ് ബാഷിനെക്കുറിച്ച് എല്ലാമറിയാം.

ക്യാപ്റ്റന്‍മാര്‍ ആരൊക്കെ? എവിടെ നടക്കും?
ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ നായകന്‍ റിക്കി പോണ്ടിങാണ് ഒരു ഇലവെ നയിക്കുന്നതെങ്കില്‍ മറ്റൊരു ഇലവന്റെ ക്യാപ്റ്റന്‍ ഓസീസിന്റെ മറ്റൊരു ഇതിഹാസം ആദം ഗില്‍ക്രിസ്റ്റാണ്. പോണ്ടിങ് ഇലവന്‍, ഗില്‍ക്രിസ്റ്റ് ഇലവന്‍ എന്നിങ്ങനെയാണ് ടീമുകള്‍ക്കു പേരിട്ടിരിക്കുന്നത്. പോണ്ടിങിന്റെ ഇലവനില്‍ ഓസീസിന്റെ വനിതാ കൗമാര താരം ഫോബ് ലിക്ഫീല്‍ഡും കളിക്കുന്നുവെന്നത് മറ്റൊരു പ്രത്യേകതയാണ്.
മെല്‍ബണില്‍ ഫെബ്രുവരി ഒമ്പതിന് ഞായറാഴ്ചയാണ് പോണ്ടിങിന്റെയും ഗില്ലിയുടെയും ടീമുകള്‍ ശക്തി പരീക്ഷിക്കുന്നത്.
ഓസ്‌ട്രേലിയയുടെ വനിതാ ടീമും ഇംഗ്ലണ്ടിന്റെ വനിതാ ടീമും തമ്മില്‍ ടി20 മല്‍സരം നടക്കുന്നുണ്ട്. അതിനു ശേഷമായിരിക്കും ബുഷ്ഫയര്‍ ക്രിക്കറ്റ് ബാഷ് പോരാട്ടം അരങ്ങേറുക.

തിയ്യതി മാറ്റി
ഫെബ്രുവരി എട്ടിനു ശനിയാഴ്ച സിഡ്‌നിയിലാണ് നേരത്തേ ബുഷ്ഫയര്‍ ക്രിക്കറ്റ് ബാഷ് മല്‍സരം ഷെഡ്യൂള്‍ ചെയ്തിരുന്നത്. എന്നാല്‍ ശനിയാഴ്ച ഇവിടെ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നു കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കിയതിനാല്‍ മല്‍സരം ഞായറാഴ്ചത്തേക്കു മാറ്റുകയായിരുന്നു.
ബിഗ് ബാഷ് ലീഗില്‍ സിഡ്‌നി സിക്‌സേഴ്‌സും മെല്‍ബണ്‍ സ്റ്റാര്‍സും തമ്മിലുള്ള ഫൈനലും ശനിയാഴ്ചയാണ്. ഈ മല്‍സരത്തിനു മുമ്പായിരുന്നു ബുഷ്ഫയര്‍ ബാഷ് മല്‍സരം നടക്കേണ്ടിയിരുന്നത്.
ബുഷ്ഫയര്‍ ബാഷ് മല്‍സരം ഞായറാഴ്ചത്തേക്കു മാറ്റിയതിനെ തുടര്‍ന്നു ഷെയ്ന്‍ വോണ്‍, മൈക്കല്‍ ക്ലാര്‍ക്ക്, സ്റ്റീവ് വോ, മൈക്കല്‍ ഹസ്സി എന്നിവര്‍ പിന്‍മാറുന്നതായി അറിയിച്ചിരുന്നു.

ടീമുകളെ അറിയാം
പോണ്ടിങ് ഇലവന്‍- റിക്കി പോണ്ടിങ്, ജസ്റ്റിന്‍ ലാങര്‍, മാത്യു ഹെയ്ഡന്‍, ബ്രയാന്‍ ലാറ, ബ്രാഡ് ഹാഡിന്‍, ബ്രെറ്റ് ലീ, വസീം അക്രം, ഡാന്‍ ക്രിസ്റ്റ്യന്‍, ലൂക്ക് ഹോഡ്ജ്, എലിസ് വില്ലാനി, ഫോബ് ലിക്ഫീല്‍ഡ്.
കോച്ച് സച്ചിന്‍ ടെണ്ടുല്‍ക്കര്‍.
ഗില്‍ക്രിസ്റ്റ് ഇലവന്‍- ആദം ഗില്‍ക്രിസ്റ്റ്, ഷെയ്ന്‍ വാട്‌സന്‍, ബ്രാഡ് ഹോഡ്ജ്, യുവരാജ് സിങ്, അലെക്‌സ് ബ്ലാക്ക്വെല്‍, ആന്‍ഡ്രു സൈമണ്ട്‌സ്, കോട്‌നി വാല്‍ഷ്, നിക്ക് റിവോള്‍ട്ട്, പീറ്റര്‍ സിഡ്ല്‍, ഫവാദ് അഹമ്മദ്, (ഒരു താരത്തിന്റെ പേര് ഇനിയും പ്രഖ്യാപിച്ചിട്ടില്ല).
കോച്ച്: ടിം പെയ്ന്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications