'വെറൈറ്റി താടികള്‍', ക്രിക്കറ്റില്‍ ഏറ്റവും സുന്ദരമായ താടിയുള്ളവരുടെ പ്ലേയിങ് 11 ഇതാ

താടിയുള്ളവരെ കാണാന്‍ പ്രത്യേക ഭംഗിയുണ്ടെന്നാണ് പൊതുവേ പറയപ്പെടുന്നത്. കട്ടതാടി വരണമെന്ന് ആഗ്രഹിക്കാത്ത പുരുഷന്മാര്‍ ഇല്ലെന്ന് തന്നെ പറയാം. ക്രിക്കറ്റ് താരങ്ങള്‍ പൊതുവേ ഇത്തരം സ്റ്റെലുകളെ പിന്തുടരുന്നവരാണ്. ക്രിക്കറ്റ് താരങ്ങളെ അനുകരിക്കാന്‍ ആയിരങ്ങള്‍ പുറത്തുള്ളതിനാല്‍ത്തന്നെ ഇവര്‍ എപ്പോഴും ഭംഗിയായി നടക്കാനാന്‍ ആഗ്രഹിക്കുന്നു. ക്രിക്കറ്റ് താരങ്ങളിലെ സുന്ദരന്‍ താടിയുള്ളവരെ പരിഗണിച്ചുള്ള മികച്ച പ്ലേയിങ് 11 പരിഗണിച്ചാല്‍ ആരൊക്കെ അതില്‍ ഉള്‍പ്പെടുമെന്ന് നോക്കാം.

ബ്രണ്ടന്‍ മക്കല്ലം - ഡബ്ല്യുജി ഗ്രേസ്
മുന്‍ ന്യൂസീലന്‍ഡ് ഓപ്പണറും നായകനുമായിരുന്ന ബ്രണ്ടന്‍ മക്കല്ലവും ഇംഗ്ലണ്ട് താരമായിരുന്ന ഡബ്ല്യുജി ഗ്രേസുമാണ് ഓപ്പണര്‍മാര്‍. മക്കല്ലത്തിന്റെ താടി എപ്പോഴും സ്‌റ്റൈലിഷായതാണ്. കട്ടതാടിയുള്ള മക്കല്ലം ചില സമയങ്ങളില്‍ താടി ഇല്ലാത്ത സ്‌റ്റൈലും പരീക്ഷിക്കാറുണ്ട്. ഇംഗ്ലണ്ടിന്റെ ആദ്യ കാല താരങ്ങളിലൊരാളായ ഡബ്ല്യുജി ഗ്രേസിന്റെ താടി വളരെ നീളമുള്ളതായിരുന്നു. ഇത്രയും നീളമുള്ള താടി മറ്റൊരു ക്രിക്കറ്റ് താരത്തിനും ഇല്ലെന്ന് തന്നെ പറയാം.

വിരാട് കോലി, കെയ്ന്‍ വില്യംസണ്‍, വിവിയന്‍ റിച്ചാര്‍ഡ്‌സ്
മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയാണ് ഈ പ്ലേയിങ് 11ലെ മറ്റൊരു താരം. കോലിയുടെ താടി വളരെ സ്‌റ്റൈലിഷാണ്. ഇതിന് പ്രത്യേക ആരാധകരുണ്ടെന്ന് പറയാം. ഇപ്പോഴും കോലി തന്റെ സ്‌റ്റൈല്‍ ലുക്കില്‍ വിട്ടുവീഴ്ച ചെയ്തിട്ടില്ല. ലക്ഷക്കണക്കിന് ആരാധകരുള്ളതിനാല്‍ത്തന്നെ കോലി തന്റെ സൗന്ദര്യത്തിന്റെ കാര്യത്തില്‍ നന്നായി ശ്രദ്ധ നല്‍കാറുണ്ട്.
ന്യൂസീലന്‍ഡ് നായകനും സൂപ്പര്‍ ബാറ്റ്‌സ്മാനുമായ കെയ്ന്‍ വില്യംസണിന്റെ താടിയും മനോഹരമാണ്. അധികം നീളമില്ലാത്ത കട്ടി താടിയെന്ന് വിളിക്കാവുന്ന താടിയാണ് അദ്ദേഹത്തിന്റേത്. കാണാന്‍ നല്ല ഭംഗിയുള്ള താടിയാണ് വില്യംസണിന്റേത്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ താടിക്ക് പ്രത്യേക ആരാധകര്‍ തന്നെയുണ്ട്.
മുന്‍ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സിന്റെ താടിയും വളരെ ഭംഗിയുള്ളതായിരുന്നു. അധികം കട്ടതാടിയല്ലെങ്കിലും കാണാന്‍ ഭംഗിയുള്ള താടിയായിരുന്നു അദ്ദേഹത്തിന്റേത്. ക്രിക്കറ്റിലെ ധൈര്യശാലികളായ താരങ്ങളിലൊരാളാണ് അദ്ദേഹം.
ക്രിക്കറ്റ് താരങ്ങള്‍ ചൂയിങ് ഗം ചവക്കുന്നതെന്തിന്?, വെറുതെയല്ല, ഏഴ് കാരണങ്ങള്‍ ഇതാ

എംഎസ് ധോണി, കോറി ആന്‍ഡേഴ്‌സന്‍
ടീമിന്റെ നായകനും വിക്കറ്റ് കീപ്പറും മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയാണ്. ധോണി ക്രിക്കറ്റിലേക്ക് വന്നത് നീളന്‍ മുടിയുടെ സ്‌റ്റൈലുമായാണ്. ഇത് തരംഗമാവുകയും ചെയ്തു. പിന്നാലെ വി കട്ട് ഹെയര്‍സ്റ്റെലിലും ധോണി തിളങ്ങി. മനോഹരമായ താടിയുള്ള ധോണി ഇതില്‍ വ്യത്യസ്തമായ സ്റ്റൈല്‍ പരീക്ഷണങ്ങള്‍ നടത്താറുണ്ട്. ഇത് വൈറലാവുകയും ചെയ്യാറുണ്ട്. ന്യൂസീലന്‍ഡ് പേസ് ഓള്‍റൗണ്ടര്‍ കോറിന്‍ ആന്‍ഡേഴ്‌സനും ഭംഗിയുള്ള താടിയാണുള്ളത്. അദ്ദേഹത്തിന് വളരെ കട്ടിയുള്ള താടിയല്ലെങ്കിലും കാണാന്‍ രസമുള്ള താടിയാണ് അദ്ദേഹത്തിന്റേത്.
ഗാംഗുലി നായകന്‍ മാത്രമല്ല വില്ലനും!, പ്രണയിച്ച് വഞ്ചിച്ചു?, ദാദയുടെ വിവാദ സംഭവങ്ങള്‍ ഇതാ

മിച്ചല്‍ ജോണ്‍സന്‍, കെയ്ന്‍ റിച്ചാര്‍ഡ്‌സന്‍, മുരളീധരന്‍, മെര്‍വ് ഹ്യൂസ്
ഓസ്‌ട്രേലിയക്കാരായ മിച്ചല്‍ ജോണ്‍സും കെയ്ന്‍ റിച്ചാര്‍ഡ്‌സനും മനോഹരമായ താടിയാണുള്ളത്. ജോണ്‍സണ്‍ താടിയിലും മീശയിലും വ്യത്യസ്തത കൊണ്ടുവരാന്‍ ശ്രമിക്കുന്ന താരങ്ങളിലൊരാളാണ്. മുന്‍ ശ്രീലങ്കന്‍ താരവും സ്പിന്‍ ഇതിഹാസവുമായ മുത്തയ്യ മുരളീധരനെ കൂടുതലും താടിയില്ലാതെയാണ് നമ്മള്‍ കണ്ടിട്ടുള്ളത്. എന്നാല്‍ നല്ല താടിയുമായി അദ്ദേഹം കളിച്ചിട്ടുണ്ട്. ബുള്‍ഗാന്‍ സ്‌റ്റൈലാണ് അദ്ദേഹം കൂടുതല്‍ ഉപയോഗിച്ചിരുന്നത്. മെര്‍വ് ഹ്യൂസിന്റെ താടിയും കാണാന്‍ തീരെ മോശമില്ല. മുന്‍ ഓസീസ് താരമായ ഹ്യൂസിന്റെ താടിയേക്കാളാറെ അദ്ദേഹത്തിന്റെ കട്ട മീശക്കാണ് ആരാധകര്‍. ഇപ്പോഴും നല്ല മനോഹരമായ മീശയും താടിയുമാണ് അദ്ദേഹത്തിന്റേത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications