Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയില്‍ ഉടനൊന്നും ക്രിക്കറ്റില്ല! ആഭ്യന്തര സീസണ്‍ പൂര്‍ണമായി ഉപേക്ഷിച്ചേക്കും

മുംബൈ: ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ ദിനംപ്രതി കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ക്രിക്കറ്റ് മല്‍സരങ്ങള്‍ ഉടനെയൊന്നും ഉണ്ടാവില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു. ഈ സീസണിലെ ആഭ്യന്തര ക്രിക്കറ്റ് സീസണ്‍ പൂര്‍ണമായും ഉപേക്ഷിച്ചേക്കുമെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇതോടെ രഞ്ജി ട്രോഫിയടക്കമുള്ള പ്രധാനപ്പെട്ട ടൂര്‍ണമെന്റുകളെല്ലാം റദ്ദാക്കപ്പെടും. രഞ്ജി കൂടാതെ ദുലീപ് ട്രോഫി, അണ്ടര്‍ 23 സികെ നായുഡു ട്രോഫി, വിജയ് ഹസാരെ, ദിയോധര്‍ ട്രോഫി, സയ്ദ് മുഷ്താഖ് അലി ട്രോഫി എന്നിവയെല്ലാം ഉപക്ഷിക്കപ്പെടുമെന്നാണ് വിവരം.

1

ഈ സീസണില്‍ ആഭ്യന്തര ടൂര്‍ണമെന്റുകള്‍ നടക്കുമോയെന്ന കാര്യത്തില്‍ ബിസിസിഐ ഇനിയും തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ഈ സീസണ്‍ മുഴുവനായി റദ്ദാക്കുന്നതിനെക്കുറിച്ചാണ് ബിസിസിഐ ഇപ്പോള്‍ ആലോചിക്കുന്നതെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍്ട്ട് ചെയ്യുന്നു. രാജ്യത്തു കൊവിഡ് വ്യാപനം ക്രമാതീതമായി ഉയര്‍ന്നു കൊണ്ടിരിക്കുന്നതാണ് ഇതിനു കാരണം.

ആഭ്യന്തര ക്രിക്കറ്റിന്റെ ഈ സീസണ്‍ മുന്‍ വര്‍ഷങ്ങളിലേതു പോലെ മുഴുവനായി ഉണ്ടാവില്ലെന്നും എന്നാല്‍ ദൈര്‍ഘ്യം കുറഞ്ഞ സീസണ്‍ നടന്നേക്കുമെന്നും കഴിഞ്ഞ മാസം ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി എല്ലാ സംസ്ഥാന അസോസിയേഷനുകളെയും കത്ത് മൂലം അറിയിച്ചിരുന്നു. രാജ്യത്തു സാഹചര്യം അല്‍പ്പം മെച്ചപ്പെടുകയാണെങ്കില്‍ ആഭ്യന്തര സീസണ്‍ തുടങ്ങാന്‍ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

ഈ സീസണിലെ ആഭ്യന്തര മല്‍സരങ്ങള്‍ നടത്തണമെന്ന ഉദ്ദ്യേശം എല്ലായ്‌പ്പോഴുമുണ്ട്. പക്ഷെ സാഹചര്യങ്ങളില്‍ ഇപ്പോഴും മാറ്റമൊന്നുമുണ്ടായിട്ടില്ല. ഗാംഗുലിയുടെ കത്ത് വളരെ നേരത്തേ ആയിപ്പോയിയെന്നുമാണ് ചില ബന്ധപ്പെട്ട വൃത്തങ്ങള്‍ പ്രതികരിച്ചത്. ആഭ്യന്തര സീസണ്‍ ആരംഭിക്കാന്‍ ബിസിസിഐയ്ക്കു മുന്നിലുള്ള മറ്റൊരു തടസം സംസ്ഥാന, നഗര അധികാരികളില്‍ നിന്നും അനുമതി ലഭിക്കുകയെന്നതാണ്. എന്നാല്‍ ഈ മോശം സമയത്ത് അതിനുള്ള സാധ്യതയും തീരെയില്ല.

Story first published: Sunday, September 6, 2020, 12:17 [IST]
Other articles published on Sep 6, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+