വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: സിഎസ്‌കെ ടീമിന്റെ കൊവിഡ് പരിശോധനാ ഫലം പുറത്ത്; ടീമിനൊപ്പം ഹര്‍ഭജന്‍ യാത്ര തിരിക്കില്ല

വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നാണ് ഭാജി വിട്ടുനില്‍ക്കുന്നത്

ചെന്നൈ: ഐപിഎല്ലിന്റെ 13ാം സീസണിനു മുന്നോടിയായി നടത്തിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിന്റെ കൊവിഡ്-19 പരിശോധനാ ഫലം പുറത്തു വന്നു. മുഴുവന്‍ പേരുടെയും ഫലം നെഗറ്റീവാണെന്ന് കണ്ടെത്തിയത് ഫ്രാഞ്ചൈസിക്കും ആരാധകര്‍ക്കും ആശ്വാസമാവും. അതേസമയം, വെറ്ററന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ് തന്റെ ടീമംഗങ്ങള്‍ക്കൊപ്പം ടൂര്‍ണമെന്റിനായി യുഎഇയിലേക്കു യാത്ര തിരിക്കില്ല. രണ്ടാഴ്ച കൂടി കഴിഞ്ഞ് മാത്രമേ ഭാജി യുഎഇയിലേക്കു തിരിക്കൂ. അമ്മയുടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്നാണ് അദ്ദേഹം ഈ തീരുമാനമെടുത്തത്. ചെന്നൈയില്‍ നടന്ന സിഎസ്‌കെയുടെ പരിശീലന ക്യാംപില്‍ നിന്നും ഭാജി വിട്ടുനിന്നിരുന്നു.

1

ആഗസ്റ്റ് 15 മുതല്‍ 20 വരെയാണ് ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ക്കു വേണ്ടി മാത്രമായി സിഎസ്‌കെ ടീം പരിശീലന ക്യാംപ് നടത്തിയത്. നായകന്‍ എംഎസ് ധോണിയടക്കം പ്രമുഖരെല്ലാം ക്യാംപിലുണ്ടായിരുന്നു. ഹര്‍ഭജനെ കൂടാതെ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ, പേസര്‍ ശര്‍ദ്ദുല്‍ താക്കൂര്‍ എന്നിവരും ക്യാംപില്‍ നിന്നു വിട്ടുനിന്നിരുന്നു. ബുധനാഴ്ച താക്കൂര്‍ ടീമിനൊപ്പം ചേര്‍ന്നപ്പോള്‍ ജഡേജ ഇന്നു ക്യാംപിനൊപ്പം ചേരുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ക്യാംപില്‍ താരങ്ങളുടെ പ്രകടനത്തില്‍ സിഎസ്‌കെ ക്യാപ്റ്റന്‍ ധോണി സംതൃപ്തനാണെന്നാണ് ലഭിക്കുന്ന വിവരം. തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍ സിഎസ്‌കെ ടീമിന്റെ പരിശീലനത്തിനു വേണ്ടി രണ്ടു പിച്ചുതളാണ് തയ്യാറാക്കിയിരിക്കുന്നത്. ഒന്ന് ചുവന്ന മണ്ണില്‍ തീര്‍ത്തതായിരുന്നെങ്കില്‍ മറ്റൊന്ന് കളിമണ്ണ് കൊണ്ട് ഒരുക്കിയതായിരുന്നു. ഈ രണ്ടു വിക്കറ്റുകളിലും ധോണി സംതൃത്പി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

2

ചുവന്ന മണ്ണ് കൊണ്ടുള്ള പിച്ച് കുറച്ച് ടേണ്‍ ലഭിക്കുന്ന ചെപ്പോക്കിലെ പരമ്പരാഗത വിക്കറ്റിന് തുല്യമായിരുന്നു. എന്നാല്‍ രണ്ടാമത്തെ വിക്കറ്റ് അല്‍പ്പം പച്ചപ്പുള്ളതായിരുന്നതിനാല്‍ പേസര്‍മാര്‍ക്ക് കൂടുതല്‍ യോജിച്ചതായിരുന്നു. ധോണിയെ ഈ വിക്കറ്റുകള്‍ ഏറെ ആകര്‍ഷിച്ചതായും സിഎസ്‌കെയുമായി ബന്ധപ്പെട്ട ചില വൃത്തങ്ങള്‍ അറിയിച്ചു. വെള്ളിയാഴ്ചയാണ് ഐപിഎല്ലില്‍ പങ്കെടുക്കുന്നതിനായി സിഎസ്‌കെ ടീം യാത്ര തിരിക്കുന്നത്. സിഎസ്‌കെയെക്കൂടാതെ മറ്റു ചില ഫ്രാഞ്ചൈസികളും വെള്ളിയാഴ്ച യുഎഇയിലേക്കു പറക്കും.

Story first published: Thursday, August 20, 2020, 9:56 [IST]
Other articles published on Aug 20, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X