Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ- ഓസ്‌ട്രേലിയ ടി20 ഇലവന്‍... രോഹിത് പുറത്ത്!! ധവാന്‍ അകത്ത്- തിരഞ്ഞെടുത്ത് കെയ്റി

സിഡ്‌നി: ഇന്ത്യയുടെയും ഓസ്‌ട്രേലിയയുടെയും മികച്ച താരങ്ങളെ ഉപ്പെടുത്തി സംയുക്ത ടി20 ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് ഓസീസ് വിക്കറ്റ് കീപ്പര്‍ അലെക്‌സ് കെയ്‌റി. നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ മിന്നും താരവും ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മ ഇലവനില്‍ നിന്നും തഴയപ്പെട്ടുവെന്നതാണ് ആരാധകരെ നിരാശരാക്കുന്നത്. പകരം ശിഖര്‍ ധവാനെയാണ് കെയ്‌റി തന്റെ ഇലവനിലുള്‍പ്പെടുത്തിയത്.

ROHIT

ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഡേവിഡ് വാര്‍ണറും ധവാനുമാണ് ടി20 ഇലവന്റെ ഓപ്പണര്‍മാര്‍. രോഹിത്തിനു പകരം ധവാനെ കെയ്‌റി സംയുക്ത ഇലവനില്‍ ഉള്‍പ്പെടുത്തിയത് ഏവരെയും അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യക്കു വേണ്ടി 108 ടി20കളില്‍ നിന്നും 138.78 സ്‌ട്രൈക്ക് റേറ്റോടെ 2773 റണ്‍സ് നേടിയ താരമാണ് ഹിറ്റ്മാന്‍.

ഓസ്‌ട്രേലിയയുടെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ സ്റ്റീവ് സ്മിത്താണ് സംയുക്ത ഇലവനില്‍ മൂന്നാമനായി കളിക്കുക. തൊട്ടുപിന്നാലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെത്തും. വിക്കറ്റ് കീപ്പറായി കെയ്‌റി സ്വയം തന്റെ പേരാണ് ഇലവനിലുള്‍പ്പെടുത്തിയത്. ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തും സംഘത്തിലുണ്ടെങ്കിലും ബാറ്റ്‌സ്മാനായാണ് കളിക്കുക.

സംയുക്ത ഇലവനിലെ ഏക ഓള്‍റൗണ്ടര്‍ ഇന്ത്യന്‍ സ്റ്റാര്‍ രവീന്ദ്ര ജഡേജയാണ്. ഓസീസ് ജോടികളായ മിച്ചെല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, ഇന്ത്യന്‍ സൂപ്പര്‍ താരം ജസ്പ്രീത് ബുംറ എന്നിവര്‍ ചേര്‍ന്നാണ് പേസ് ബൗളിങിനു ചുക്കാന്‍ പിടിക്കുക. ഇലവനിലെ ഏക സ്പിന്നര്‍ ഓസീസ് യുവതാരം ആദം സാംപയാണ്.

carey

കെയ്‌റിയുടെ ഇന്ത്യ- ഓസീസ് സംയുക്ത ടി20 ഇലവന്‍
ശിഖര്‍ ധവാന്‍, ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത്, വിരാട് കോലി, അലെക്‌സ് കെയ്‌റി (വിക്കറ്റ് കീപ്പര്‍), റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, മിച്ചെല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, ജസ്പ്രീത് ബുംറ, ആദം സാംപ.

Story first published: Saturday, May 9, 2020, 19:11 [IST]
Other articles published on May 9, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+