Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യുഎഇയിലെ വിവാദ മല്‍സരം... ഇതും ക്രിക്കറ്റോ? വീഡിയോ വൈറല്‍, ഐസിസി ഇടപെട്ടു!!

ദുബായ്: യുഇഎയില്‍ നടന്ന ഒരു ക്രിക്കറ്റ് മല്‍സരത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ബാറ്റ് ചെയ്യുന്ന ടീം അവിശ്വസനീയമാം വിധം റണ്ണൗട്ടാവുന്നതും സ്റ്റംപ് ചെയ്ത് പുറത്താക്കപ്പെടുന്നതുമെല്ലാം വീഡിയോയില്‍ കാണാം. വീഡിയോ കാണുന്ന ഏതൊരാള്‍ക്കും സംശയം തോന്നുന്ന മല്‍സരത്തിനെതിരേ ഒടുവില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലും ഇടപെട്ടു. ഐസിസിയുടെ ആന്റി കറപ്ക്ഷന്‍ വിഭാഗം മല്‍സരത്തെക്കുറിച്ച് വിശദമായി അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.

1

അജ്മാന്‍ ഓള്‍ സ്റ്റാര്‍സ് ലീഗില്‍ ദുബായ് സ്റ്റാര്‍സും ഷാര്‍ജ വാരിയേഴ്‌സും തമ്മിലുള്ള ടി20 മല്‍സരമാണ് വിവാദത്തില്‍ അകപ്പെട്ടിരിക്കുന്നത്. 136 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ വാരിയേഴ്‌സ് വിക്കറ്റ് തുരുതുരെ വലിച്ചെറിഞ്ഞ് വെറും 46 റണ്‍സിനു പുറത്താവുകയായിരുന്നു. അജ്മാന്‍ ഓവലാണ് മല്‍സരത്തിനു വേദിയായത്.

സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്ന മല്‍സരത്തിന്റെ വീഡിയോ കണ്ട ക്രിക്കറ്റ് ലോകം ഒന്നടങ്കം ആശ്ചര്യം പ്രകടിപ്പിച്ചു കഴിഞ്ഞു. നിരവധി സ്‌മൈലികള്‍ ഇട്ടാണ് ഇംഗ്ലണ്ടിന്റെ മുന്‍ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ കെവിന്‍ പീറ്റേഴ്‌സന്‍ വീഡിയോയോട് പ്രതികരിച്ചത്. അവിശ്വസനീയമെന്നായിരുന്നു മുന്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍ മൈക്കല്‍ വോനിന്റെ ട്വീറ്റ്.

Story first published: Wednesday, January 31, 2018, 15:08 [IST]
Other articles published on Jan 31, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+