Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

90കളിലെ ഹീറോസ്, ടി20യില്‍ ഇവര്‍ കസറിയേനെ!- ഇതാ അഞ്ച് പേര്‍

ഇന്ത്യന്‍ ക്രിക്കറ്റിനു പ്രതിഭകളുടെ കാര്യത്തില്‍ ഒരിക്കലും പഞ്ഞമുണ്ടായിട്ടില്ല. ഓരോ കാലഘട്ടത്തിലും പുതിയ താരോദയങ്ങള്‍ ഉയര്‍ന്നുവരികയും ചിലര്‍ ഇതിഹാസങ്ങളെന്ന നിലയിലേക്കു വളരുകയും ചെയ്തിട്ടുണ്ട്. 1980കളില്‍ സുനില്‍ ഗവാസ്‌കര്‍, കപില്‍ ദേവ് എന്നിവര്‍ വന്നപ്പോള്‍ 90 കളില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ് തുടങ്ങിയ ഇതിഹാസങ്ങളും ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖമായി മാറി.

2000ത്തിന്റെ തുടക്കത്തിലാണ് ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ ഫോര്‍മാറ്റായ ടി20 അവതരിപ്പിക്കപ്പെടുന്നത്. ക്രിക്കറ്റിന്റെ അതുവരെയുള്ള മുഖച്ഛായ തന്നെ മാറിയത് ടി20യുടെ വരവോടെയാണ്. സച്ചിടക്കമുള്ള ആ കാലഘട്ടത്തിലെ ഇതിഹാസങ്ങളുടെ കരിയറിന്റെ അവസാന ഘട്ടത്തിലാണ് ടി20യുടെ വരവ്. അതുകൊണ്ടു തന്നെ അവര്‍ക്കൊന്നും ഈ ഫോര്‍മാറ്റില്‍ വലിയൊരു ഇംപാക്ടും സൃഷ്ടിക്കാനായില്ല. 1990കളില്‍ വിലസിയ ഇന്ത്യയുടെ ചില സൂപ്പര്‍ താരങ്ങള്‍ക്കു ടി20യില്‍ കളിക്കാന്‍ അവസരം ലഭിച്ചിരുന്നെങ്കില്‍ കസറുമായിരുന്നു. ഇവര്‍ ആരൊക്കെയാണെന്നു നോക്കാം.

അജയ് ജഡേജ

അജയ് ജഡേജ

1990കളിലെ ഏറ്റവും മികച്ച ബാറ്റര്‍മാരിലൊരാളും തകര്‍പ്പന്‍ ഫീല്‍ഡറുമായിരുന്നു അജയ് ജഡേജ. ആ കാലഘട്ടത്തിലെ യുവതലമുറയുടെ ഹരം തന്നെയായിരുന്നു അദ്ദേഹം. ഇന്ത്യക്കു വേണ്ടി 196 ഏകദിനങ്ങളില്‍ നിന്നും 37.47 ശരാശരിയില്‍ 5359 റണ്‍സ് ജഡേജ നേടിയിട്ടുണ്ട്. 1996ലെ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ അദ്ദേഹത്തിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സ് ഇന്ത്യന്‍ ആരാധകരെ ആവേശം കൊള്ളിച്ചിരുന്നു. ആറിന് 236ല്‍ നിന്നും ഇന്ത്യയെ എട്ടിന് 279ലെത്തിച്ചത് ജഡേജയായിരുന്നു. 25 ബോളില്‍ നാലു ബൗണ്ടറിയും രണ്ടു സിക്്‌സുമടക്കം 45 റണ്‍സ് താരം അടിച്ചെടുത്തിരുന്നു.

2

1999ലെ ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരേ ജഡേജയുടെ കൗണ്ടര്‍ അറ്റാക്കിങ് ഗെയിമും ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. 283 റണ്‍സ് ചേസ് ചെയ്യവെ ഇന്ത്യ നാലിന് 17 റണ്‍സിലേക്കു വീണു. എന്നാല്‍ ആക്രമിച്ചു കളിച്ച ജഡേജ ഓസീസ് ബൗളര്‍മാരെ സമ്മര്‍ദ്ദത്തിലാക്കി. കരിയറിലെ ആറാം സെഞ്ച്വറിയും താരം നേടി. പക്ഷെ മല്‍സരത്തില്‍ ഇന്ത്യ തോറ്റു. 205 റണ്‍സിനു ടീം ഓള്‍ഔട്ടാവുകയായിരുന്നു.

വെങ്കടേഷ് പ്രസാദ്

വെങ്കടേഷ് പ്രസാദ്

ഡെത്ത് ഓവറുകളില്‍ ഇന്ത്യന്‍ ടീമിനു മികച്ച ബൗളര്‍മാരില്ലാത്ത സമയത്തായിരുന്നു ഫാസ്റ്റ് ബൗളര്‍ വെങ്കടേഷ് പ്രസാദ് ടീമിലെത്തുന്നത്. വളരെ അഗ്രസീവായി ബൗള്‍ ചെയ്തിരുന്ന അദ്ദേഹം പിന്നീട് ടീമിലെ നിര്‍ണായക താരമായി മാറി. ജവഗല്‍ ശ്രീനാഥും പ്രസാദും ചേര്‍ന്ന ഇന്ത്യയുടെ പേസ് ബൗളിങ് നിര 90കളില്‍ ടീമിന്റെ ഏറ്റവും മികച്ച ബൗളിങ് ആക്രമണമായിരുന്നു.

4

1996ലെ ലോകകപ്പില്‍ പാകിസ്താനെതിരായ പ്രസാദിന്റെ സ്‌പെല്‍ പലരും മറന്നുകാണില്ല. പ്രസാദിനെതിരേ ക്രീസിനു പുറത്തേക്കിറങ്ങി സിക്‌സറടിച്ച ആമിര്‍ സൊഹൈല്‍ ബൗണ്ടറി ലൈനിലേക്കു ബാറ്റ് ചൂണ്ടി അതു എടുത്തു കൊണ്ടുവരാന്‍ പരിഹസിക്കുകയും ചെയ്തു. എന്നാല്‍ തൊട്ടടുത്ത ബോളില്‍ സൊഹൈലിന്റെ കുറ്റി തെറിപ്പിച്ചായിരുന്നു ഇതിനു പ്രസാദിന്റെ ക്ലാസിക്ക് മറുപടി. മാത്രമല്ല പവലിയനിലേക്കു മടങ്ങാന്‍ വിരല്‍ ചൂണ്ടുകയും ചെയ്തിരുന്നു. ഇന്ത്യ 39 റണ്‍സിനു ജയിച്ച കളിയില്‍ അദ്ദേഹം 45 റണ്‍സിനു മൂന്നു വിക്കറ്റുകളും വീഴ്ത്തി.

റോബിന്‍ സിങ്

റോബിന്‍ സിങ്

ടി20 ഫോര്‍മാറ്റിനു ഏറെ അനുയോജ്യനായ ബാറ്ററായിരുന്നു മധ്യനിര താരമായ റോബിന്‍ സിങ്. നിരവധി മല്‍സരങ്ങളില്‍ അദ്ദേഹം ഫിനിഷറുടെ റോളില്‍ ഇന്ത്യക്കായി തിളങ്ങിയിട്ടുണ്ട്. വിക്കറ്റുകളില്‍ക്കിടയിലൂടെയുള്ള ഓട്ടത്തിലും ഫീല്‍ഡിങിലുമെല്ലാം കസറിയ താരം കൂടിയാണ് റോബിന്‍.
ഇന്ത്യക്കു വേണ്ടി 136 ഏകദിനങ്ങളില്‍ നിന്നും 2336 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. 4.79 ഇക്കോണമി റേറ്റില്‍ 69 വിക്കറ്റുകളും താരം നേടിയിട്ടുണ്ട്. മികച്ച ഓള്‍റൗണ്ടര്‍മാരില്ലാതെ ഇന്ത്യ വലഞ്ഞിരുന്ന സമയത്താണ് റോബിന്‍ വിലസിയത്.

മുഹമ്മദ് അസ്ഹറുദ്ദീന്‍

മുഹമ്മദ് അസ്ഹറുദ്ദീന്‍

ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീനും ടി20 ഫോര്‍മാറ്റില്‍ തിളങ്ങാന്‍ സാധിക്കുമായിരുന്നു. ആദ്യത്തെ മൂന്നു ടെസ്റ്റുകളിലും തുടര്‍ച്ചയായി മൂന്നു സെഞ്ച്വറികളടിച്ചതോടെയാണ് അസ്ഹര്‍ ശ്രദ്ധിക്കപ്പെടുന്നത്. പേസും ബൗണ്‍സുമുള്ള പിച്ചുകളില്‍ ബാറ്റ് ചെയ്യാന്‍ വിഷമിച്ചിരുന്നെങ്കിലും സ്പിന്‍ പിച്ചുകളില്‍ ഗംഭീര പ്രകടനമായിരുന്നു അസ്ഹര്‍ നടത്തിയത്. ബാറ്റിങിലെ അദ്ഭുതപ്പെടുന്ന ടൈമിങായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ കഴിവ്. ടെസ്റ്റിലെ അതിവേഗ സെഞ്ച്വറികളിലൊന്നിന്റെ അവകാശിയുമാണ് അദ്ദേഹം. 74 ബോളുകളിലായിരുന്നു അസ്ഹറിന്റെ സെഞ്ച്വറി.

ജവഗല്‍ ശ്രീനാഥ്

ജവഗല്‍ ശ്രീനാഥ്

1990കളിലെ ഇന്ത്യന്‍ പേസക്രമണത്തിന്റെ കുന്തമുനയായിരുന്നു ജവഗല്‍ ശ്രീനാഥ്. പക്ഷെ അര്‍ഹിച്ച അംഗീകാരം അദ്ദേഹത്തിനു ലഭിച്ചിച്ചിട്ടില്ലെന്നു കാണാം. മികച്ച ഫാസ്റ്റ് ബൗളര്‍മാരില്ലാതെ ഇന്ത്യന്‍ ക്രിക്കറ്റ് വലഞ്ഞ സമയത്താണ് ശ്രീനാഥ് രക്ഷകനായെത്തിയത്. 1991ല്‍ ഓസ്‌ട്രേലിയക്കെതിരേയാണ് അദ്ദേഹം ഇന്ത്യക്കായി അരങ്ങേറിയത്. ഈ മല്‍സരത്തില്‍ ശ്രീനാഥ് മൂന്നു വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തു.
229 ഏകദിനങ്ങളില്‍ നിന്നും 315 വിക്കറ്റുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്. 4.44 എന്ന അതിശയിപ്പിക്കുന്ന ഇക്കോണമി റേറ്റിലായിരുന്നു ഇത്. ടി20 ഫോര്‍മാറ്റില്‍ കളിക്കാന്‍ ശ്രീനാഥിനു അവസരം ലഭിച്ചിരുന്നെങ്കില്‍ തകര്‍പ്പന്‍ പ്രകടനം തന്നെ കാഴ്ചവയ്ക്കാന്‍ സാധിക്കുമായിരുന്നു.

Story first published: Monday, June 6, 2022, 21:19 [IST]
Other articles published on Jun 6, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+