Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചഹലിനു പിന്നാലെ വിജയ് ശങ്കറും വിവാഹത്തിന്റെ ക്രീസിലേക്ക്, ജീവിത പങ്കാളിയാവുന്നത് വൈശാലി

ചെന്നൈ: ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ വിജയ് ശങ്കര്‍ വിവാഹിതനാവുന്നു. അടുത്തിടെ ടീം ഇന്ത്യയുടെ യുവ സ്പിന്നര്‍ യുസ്വേന്ദ്ര ചഹല്‍ തന്റെ വിവാഹനിശ്ചയം കഴിഞ്ഞതായി സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. പിന്നാലെയാണ് താനും ജീവിതത്തില്‍ പുതിയൊരു ഇന്നിങ്‌സിനു തുടക്കം കുറിക്കുന്ന വിവരം ഇന്‍സ്റ്റഗ്രാമിലൂടെ തമിഴ്‌നാട്ടുകാരനായ വിജയ് പങ്കുവച്ചത്. വൈശാലി വിശ്വേശരനുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞതിന്റെ ഫോട്ടോസാണ് താരം പുറത്തുവിട്ടത്.

1

യുഎഇയില്‍ നടക്കാനിരിക്കുന്ന ഐപിഎല്ലില്‍ മുന്‍ ചാംപ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു വേണ്ടി കളിക്കാന്‍ തയ്യാറെടുക്കവെയാണ് വിജയ് ഈ സന്തോഷം പങ്കുവച്ചത്. ദേശീയ ടീമിലെ സഹതാരങ്ങളായ കെഎല്‍ രാഹുല്‍, ചഹല്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ അദ്ദേഹത്തിന് ആശംസകളും നേര്‍ന്നിട്ടുണ്ട്. കൂടാതെ കരുണ്‍ നായര്‍, അഭിനവ് മുകുന്ദ്, ജയന്ത് യാദവ് എന്നിവരും വിജയിയെ അഭിനന്ദിച്ചു.

കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു വിജയ്. അമ്പാട്ടി റായുഡുവിന് പകരമാണ് തീര്‍ത്തും അപ്രതീക്ഷിതമായി അദ്ദേഹത്തിന് ലോകകപ്പ് ടീമിലേക്കു നറുക്കുവീണത്. എന്നാല്‍ പരിക്ക് വില്ലനായതോടെ ടൂര്‍ണമെന്റിന്റെ ഇടയില്‍ വച്ച് വിജയ്ക്ക് പിന്‍മാറേണ്ടി വരികയും പകരം റിഷഭ് പന്ത് ടീമിലെത്തുകയും ചെയ്തിരുന്നു. അതിനു ശേഷമാണ് വിജയ്ക്ക് ദേശീയ ടീമിനായി കളിക്കാന്‍ അവസരങ്ങള്‍ ലഭിച്ചത്.

2

2018ലായിരുന്നു വിജയ് ഇന്ത്യക്കു വേണ്ടി അരങ്ങേറിയത്. ബൗളറെന്ന നിലയിലായിരുന്നു ആദ്യം താരം ശ്രദ്ധിക്കപ്പെട്ടതെങ്കിലും പിന്നീട് ബാറ്റിങിലും മികച്ച പ്രകടനം നടത്തിയതോടെ ഏറെ പ്രശംസിക്കപ്പെട്ടു. ദേശീയ ടീമിനു വേണ്ടി 12 ഏകദിനങ്ങളില്‍ നിന്നും 223ഉം ഒമ്പത് ടി20കളില്‍ നിന്നും 101 റണ്‍സും വിജയ് നേടിയിട്ടുണ്ട്. ഹാര്‍ദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയും ഇപ്പോള്‍ ദേശീയ ടീമില്‍ സ്ഥാനമുറപ്പിച്ചതോടെ വിജയ്ക്ക് മടങ്ങിവരവ് ദുഷ്‌കരമായിട്ടുണ്ട്. എങ്കിലും വരാനിരിക്കുന്ന ഐപിഎല്ലില്‍ ഹൈദരാബാദിനു വേണ്ടി തിളങ്ങിയാല്‍ ദേശീയ ടീമിലേക്കു തനിക്കു വീണ്ടും വഴി തുറക്കുമെന്ന പ്രതീക്ഷയിലാണ് താരം.

ഈയാഴ്ച അവസാനത്തോടെ ഹൈദരാബാദ് ടീമംഗങ്ങള്‍ക്കൊപ്പം വിജയ് ഐപിഎല്ലിനായി യുഎഇയിലേക്കു പറക്കും. തുടര്‍ന്ന് ആറു ദിവസത്തെ ക്വാറന്റീനു ശേഷമാണ് പരിശീലനം ആരംഭിക്കുക. ഇന്ത്യയിലെ ആഭ്യന്തര ക്രിക്കറ്റും കൊവിഡ് മഹാമാരിയെ തുടര്‍ന്ന് തടസ്സപ്പെട്ടതിനാല്‍ അഞ്ചു മാസത്തിനു ശേഷം വിജയ് കളിക്കുന്ന ടൂര്‍ണമെന്റായിരിക്കും ഐപിഎല്‍. സപ്തംബര്‍ 19 മുതല്‍ നവംബര്‍ 10 വരെയായിരിക്കും ടൂര്‍ണമെന്റ്. അബുദാബി, ഷാര്‍ജ, ദുബായ് എന്നീ വേദികളിലായി 53 ദിവസം ദൈര്‍ഘ്യമുള്ള ഐപിഎല്ലില്‍ 60 മല്‍സരങ്ങളുണ്ടാവും.

Story first published: Friday, August 21, 2020, 13:52 [IST]
Other articles published on Aug 21, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+