ആവര്‍ത്തിച്ചാല്‍ ബോള്‍ വരുക തലയിലേക്കാവുമെന്ന് അക്തര്‍!, പിന്നെ ധൈര്യമുണ്ടായില്ലെന്ന് ഉത്തപ്പ
ലോക ക്രിക്കറ്റില്‍ ഒരുകാലത്ത് ബാറ്റ്‌സ്മാന്‍മാരുടെ ഉറക്കം കെടുത്തിയിരുന്ന ബൗളറായിരുന്നു പാകിസ്താന്റെ മുന്‍ ഇതിഹാസ പേസര്‍ ഷുഐബ് അക്തര്‍. റാവല്‍പിണ്ടി എക്‌സ്പ്രസെന്നു ക്രിക്കറ്റ് പ്രേമികള്‍ വിശേഷിപ്പിച്ചിരുന്ന അദ്ദേഹത്തെ നേരിടുമ്പോള്‍ സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കു പോലും മുട്ടുവിറച്ചിരുന്നതായാണ് പറയപ്പെടുന്നത്. കണ്ണടച്ചു തുറക്കുന്ന വേഗത്തിലെത്തുന്ന അക്തറിന്റെ ബോളുകള്‍ നേരിടണമെങ്കില്‍ അസാമാന്യ ധൈര്യവും ടൈമിങും വേണമായിരുന്നു. ചെറിയൊരു പിഴവ് പോലും സ്റ്റംപുകള്‍ തെറിപ്പിക്കുമെന്നതിനാല്‍ ചുരുക്കം ചില ബാറ്റ്‌സ്മാന്‍മാര്‍ മാത്രമേ അദ്ദേഹത്തിനേതിരേ ആത്മവിശ്വാസത്തോടെ കളിച്ചിട്ടുള്ളൂ.
2007ല്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ ഇന്ത്യയില്‍ വച്ച് അഞ്ചു മല്‍സരങ്ങളുടെ ഏകദിന പരമ്പര കളിച്ചിരുന്നു. പരമ്പര ഇന്ത്യ 3-2ന് സ്വന്തമാക്കുകയും ചെയ്തിരുന്നു. അന്നു അക്തറിനെതിരായ തന്റെ പ്രകടനത്തെക്കുറിച്ചും പിന്നീട് അദ്ദേഹത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് ധൈര്യം നഷ്ടപ്പെട്ടതിനെക്കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് മുന്‍ താരം റോബിന്‍ ഉത്തപ്പ. പരമ്പരയില്‍ ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരങ്ങളിലൊരാളായിരുന്നു അദ്ദേഹം.

ഗുവാഹത്തിയിലെ മല്‍സരം
ഗുവാഹത്തിയില്‍ നടന്ന ഇന്ത്യ- പാക് പോരാട്ടത്തെക്കുറിച്ചുള്ള ഓര്‍മകളാണ് ഉത്തപ്പ പങ്കുവച്ചത്. ഇന്ത്യയിലെ മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് അവിടെ വേഗത്തില്‍ ഇരുട്ടാവുമായിരുന്നു. ഞാനും ഇര്‍ഫാന്‍ പഠാനുമാണ് ബാറ്റ് ചെയ്യുന്നത്. ഞങ്ങള്‍ ജയിക്കാന്‍ 25 ബോളില്‍ 12 റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നതെന്നാണ് ഓര്‍മ. പാകിസ്താന് വേണ്ടി ബൗള്‍ ചെയ്തത് അക്തറായിരുന്നു.
അദ്ദേഹം ഒരു യോര്‍ക്കര്‍ എറിഞ്ഞു. ഒരു വിധത്തിലായിരുന്നു ഞാന്‍ അതു ബ്ലോക്ക് ചെയ്തത്. 154 കിമിയോളം വേഗമുള്ള ബോളായിരുന്നു അത്. അടുത്തത് താഴ്ന്ന ഫുള്‍ ടോസിയിരുന്നു. അതു ഞാന്‍ ബൗണ്ടറിയിലേക്കു പായിച്ചു. അപ്പോള്‍ ഇന്ത്യക്കു ജയിക്കാന്‍ വേണ്ടിയിരുന്നത് മൂന്നോ, നാലോ റണ്‍സായിരുന്നുവെന്ന് ഉത്തപ്പ വ്യക്തമാക്കി.

ക്രീസിന് പുറത്തേക്കിറങ്ങി ഷോട്ട്
അടുത്ത ബോളില്‍ അക്തറിനെതികേ ക്രീസിനു പുറത്തേക്കിറങ്ങി ഷോട്ട് കളിക്കമെന്ന് മനസ്സ് എന്നോടു പറഞ്ഞുകൊണ്ടിരുന്നു. ഇതുപോലെയുള്ള അവസരം എത്ര തവണ ലഭിക്കുമെന്നും മനസ്സ് ചോദിച്ചു. ലെങ്ത് ബോളായിരുന്നു അക്തര്‍ പരീക്ഷിച്ചത്. ഞാന്‍ ക്രീസിന് പുറത്തേക്ക് ഇറങ്ങി ഷോട്ട് കളിക്കുകയും ചെയ്തു. ബാറ്റില്‍ എഡ്ജ് ചെയ്ത ബോള്‍ ബൗണ്ടറിയില്‍ കലാശിക്കുകയും ഇന്ത്യ വിജയിക്കുകയും ചെയ്തതായി ഉത്തപ്പ പറഞ്ഞു.

തലയ്ക്കു നേരെയെറിയും
നാലാം ഏകദിനത്തിനു വേണ്ടി ഞങ്ങള്‍ ഗ്വാളിയോറിലെത്തി. ആരുടെയോ മുറിയിലിരുന്ന് ഞങ്ങളെല്ലാം ഒരുമിച്ചായിരുന്നു അന്നു ഡിന്നര്‍ കഴിച്ചത്. അവിടെ ഷുഐബ് ഭായിയുമുണ്ടായിരുന്നു. എന്റെയടുത്തേക്ക് വന്ന അദ്ദേഹം റോബിന്‍, നീ നന്നായി കളിച്ചു. നല്ല ഗെയിമായിരുന്നുവെന്ന് അഭിനന്ദിച്ചു.
ഒരു കാര്യം കൂടി, നീ ഇന്ന് എനിക്കെതിരേ ക്രീസിനു പുറത്തേക്കു വന്ന് ഷോട്ട് കളിച്ചു. ഇനി നീ ഇതാവര്‍ത്തിച്ചാല്‍ എന്തു സംഭവിക്കുമെന്ന് എനിക്കു പറയാന്‍ കഴിയില്ല. നിന്റെ തലയ്ക്കു നേരെ ഞാന്‍ ബീമര്‍ പരീക്ഷിച്ചേക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അതിനു ശേഷം അക്തറിനെതിരേ ക്രീസിന് പുറത്തേക്ക് ഇറങ്ങി ഷോട്ട് കളിക്കാന്‍ തനിക്കു ധൈര്യമുണ്ടായിട്ടില്ലെന്നും ഉത്തപ്പ വെളിപ്പെടുത്തി.

സിഎസ്‌കെയില്‍ പുറത്തിരുന്നു
ഈ സീസണിലെ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിനൊപ്പമായിരുന്നു ഉത്തപ്പ. പക്ഷെ ഒരു മല്‍സരത്തില്‍പ്പോലും അദ്ദേഹത്തിനു പ്ലെയിങ് ഇലവനില്‍ അവസരം ലഭിച്ചില്ല. സിഎസ്‌കെയ്ക്കു വേണ്ടി ഓപ്പണിങ് ജോടികളായ ഫഫ് ഡുപ്ലെസിയും റുതുരാജ് ഗെയ്ക്ക്വാദും സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയതോടെയാണ് 35 കാരനായ ഉത്തപ്പയ്ക്കു അവസരത്തിനായി കാത്തിരിക്കേണ്ടി വന്നത്.
കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു വേണ്ടി കളിക്കവെ 2014ലെ ഐപിഎല്ലില്‍ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയ താരമാണ് അദ്ദേഹം. ടീമിനെ രണ്ടാം കിരീടത്തിലേക്കു നയിക്കുന്നതിലും ഉത്തപ്പ നിര്‍ണായക പങ്കുവഹിച്ചിരുന്നു. രാജസ്ഥാന്‍ റോയല്‍സില്‍ നിന്നാണ് ഈ സസീണില്‍ താരം സിഎസ്‌കെയുടെ ഭാഗമായത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications