Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: കാലിസ് പോലും അശ്വിന് പിന്നില്‍! മുന്നില്‍ സാക്ഷാല്‍ ബോത്തം മാത്രം

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലെ ഉജ്ജ്വല സെഞ്ച്വറിയോടെ പല നാഴികക്കല്ലുകളും പിന്നിട്ടിരിക്കുകയാണ് ഇന്ത്യന്‍ താരം ആര്‍ അശ്വിന്‍. രണ്ടാമിന്നിങ്‌സില്‍ 106 റണ്‍സാണ് താരം അടിച്ചെടുത്തത്. 148 ബോളില്‍ 14 ബൗണ്ടറികളും ഒരു സിക്‌സറും അശ്വിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. നേരത്തേ ബൗളിങിലും അദ്ദേഹം കസറിയിരുന്നു. അഞ്ചു വിക്കറ്റുകളാണ് ആദ്യ ഇന്നിങ്‌സില്‍ അശ്വിന്‍ പിഴുതത്. ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സ് വെറും 134 റണ്‍സിലൊതുക്കാന്‍ ഇന്ത്യയെ സഹായിച്ചതും അദ്ദേഹത്തിന്റെ സൂപ്പര്‍ സ്‌പെല്ലായിരുന്നു.

1

ഇതോടെ നാട്ടില്‍ കൂടുതല്‍ തവണ ഒരു ടെസ്റ്റില്‍ സെഞ്ച്വറിയും അഞ്ചു വിക്കറ്റ് നേട്ടവും കൈവരിച്ച താരങ്ങളുടെ എലൈറ്റ് ലിസ്റ്റില്‍ അശ്വിന്‍ രണ്ടാംസ്ഥാനത്തേക്കു കയറി. സ്വന്തം നാട്ടില്‍ ഇതു മൂന്നാം തവണയാണ് അശ്വിന്‍ ഈ നേട്ടത്തിന് അവകാശിയാവുന്നത്.

നേരത്തേ വെസ്റ്റ് ഇന്‍ഡീസിന്റെ ഗാരി സോബേഴ്‌സ്, പാകിസ്താന്റെ മുഷ്താഖ് അഹമ്മദ്, ദക്ഷിണാഫ്രിക്കയുടെ ജാക്വിസ് കാലിസ്, ബംഗ്ലാദേശിന്റെ ഷാക്വിബുല്‍ ഹസന്‍ എന്നിവര്‍ക്കൊപ്പം രണ്ടാംസ്ഥാനം പങ്കിടുകയായിരുന്നു അശ്വിന്‍. ഇനി ഇംഗ്ലണ്ടിന്റെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ ഇയാന്‍ ബോത്തം മാത്രമേ അശ്വിനു മുന്നിലുള്ളൂ. അദ്ദേഹം നാട്ടില്‍ അഞ്ചു തവണയാണ് ഒരേ ടെസ്റ്റില്‍ സെഞ്ച്വറിയും അഞ്ചു വിക്കറ്റ് നേട്ടവും കൊയ്തിട്ടുള്ളത്.

ടെസ്റ്റില്‍ എട്ടാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തിയ ശേഷം കൂടുതല്‍ സെഞ്ച്വറികള്‍ നേടിയ എലൈറ്റ് താരങ്ങളുടെ ലിസ്റ്റിലും അശ്വിന്‍ രണ്ടാമതെത്തിയിട്ടുണ്ട്. എട്ടാമനായെത്തിയ ശേഷം അദ്ദേഹം നേടിയ മൂന്നാമത്തെ സെഞ്ച്വറിയായിരുന്നു ചെന്നൈയിലേത്. നാലു സെഞ്ച്വറികളുമായി ന്യൂസിലാന്‍ഡിന്റെ മുന്‍ നായകനും ഇതിഹാസ സ്പിന്നറുമായ ഡാനിയേല്‍ വെറ്റോറിയാണ് ഇനി അശ്വിനു മുന്നില്‍ തലപ്പത്ത്.

ഇതു കൊണ്ടും തീരുന്നില്ല. ടെസ്റ്റില്‍ ഇന്ത്യക്കായി ഒരേ മല്‍സരത്തില്‍ കൂടുതല്‍ തവണ സെഞ്ച്വറിയും അഞ്ചു വിക്കറ്റും കൊയ്തിട്ടുള്ള താരമെന്ന തന്റെ റെക്കോര്‍ഡ് ഒന്നു കൂടി ഭദ്രമാക്കിയിരിക്കുകയാണ് അശ്വിന്‍. മറ്റൊരു താരത്തിനും ഒന്നിലേറെ തവണ പോലും ഇതിനായിട്ടില്ല. അവിടെയാണ് അശ്വിന്‍ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനായി മാറുന്നത്. നേരത്തേ രണ്ടു തവണയും വെസ്റ്റ് ഇന്‍ഡീസിനെതിരേയായിരുന്നു അദ്ദേഹം ഈ മാജിക്ക് ആവര്‍ത്തിച്ചത്. 2011-12ല്‍ 103 റണ്‍സും 156 റണ്‍സിന് അഞ്ചും വിക്കറ്റെടുത്ത അശ്വിന്‍ 2016ല്‍ 113 റണ്‍സും 83 റണ്‍സിന് ഏഴു വിക്കറ്റും വീഴ്ത്തിയിരുന്നു.

Story first published: Monday, February 15, 2021, 17:08 [IST]
Other articles published on Feb 15, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+