Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജു ഇഫക്ട്!! ടി20യില്‍ സെഞ്ച്വറി കുറിച്ച് വീണ്ടുമൊരു മലയാളി, ആരാണ് പുതിയ ഹീറോ?

സൗത്താഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ ഇന്ത്യക്കു വേണ്ടി സഞ്ജു സാംസണിന്റെ രണ്ടു ടി20 സെഞ്ച്വറികളുടെ ഹാങോവര്‍ മാറും മുമ്പ് വീണ്ടുമൊരു മലയാളി സെഞ്ച്വറി പിറന്നിരിക്കുകയാണ്. ഇത്തവണ പക്ഷെ ഇന്ത്യന്‍ കുപ്പായത്തിലല്ല ഇതു സംഭവിച്ചിരിക്കുന്നത്. ആഫ്രിക്കന്‍ രാജ്യമായ ബോട്‌സ്വാനയ്ക്കു വേണ്ടിയാണ് മലയാളി താരമായ വിനു ബാലകൃഷ്ണന്‍ സെഞ്ച്വറിയുമായി ഹീറോയായി മാറിയത്.

ഐസിസിയുടെ അടുത്ത ടി20 ലോകകപ്പിനുള്ള ആഫ്രിക്കന്‍ യോഗ്യതാ റൗണ്ട് പോരാട്ടത്തില്‍ എസ്വാറ്റിനി ടീമിനെതിരേയാണ് വിനു ഇടിവെട്ട് സെഞ്ച്വറി കുറിച്ചത്. ബോട്‌സ്വാന 45 റ്ണ്‍സിന്റെ വിജയം കൊയ്ത മല്‍സരത്തില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തുകയും ചെയ്തു.

VINOO BALAKRISHNAN

വിനുവിന്റെ പ്രകടനം

എസ്വാറ്റിനിക്കെതിരായ മല്‍സരത്തില്‍ ബോട്‌സ്വാനയ്ക്കു വേണ്ടി ഓപ്പണറായി ഇറങ്ങിയാണ് വിനു ബാലകൃഷ്ണന്‍ സെഞ്ച്വറി കണ്ടെത്തിയത്. 66 ബോളില്‍ 12 ഫോറും രണ്ടു സിക്‌സറുമടക്കം 101 റണ്‍സ് നേടിയ അദ്ദേഹം റിട്ടയേര്‍ഡ് ഔട്ടാവുകയായിരുന്നു.

വിനുവിന്റെ മികവില്‍ ആദ്യം ബാറ്റ് ചെയ്ത ബോട്‌സ്വാന 20 ഓവറില്‍ നാലു വിക്കറ്റിവു 175 റണ്‍സെന്ന മികച്ച ടോട്ടലും പടുത്തുയര്‍ത്തി. മറുപടിയില്‍ 18.4 ഓവറില്‍ എതിരാളികള്‍ പുറത്താവുകയും ചെയ്തു. കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് വിനു ബാലകൃഷ്ണനാണ്.

VINOO BALAKRISHNAN

ആരാണ് വിനു ബാലകൃഷ്ണന്‍?

തൃശൂര്‍ സ്വദേശിയാണ് ബോട്‌സ്വാനയുടെ വിജയശില്‍പ്പിയായി മാറിയ വിനു ബാലകൃഷ്ണന്‍. വലം കൈയന്‍ ബാറ്ററും വലംകൈയന്‍ ഓഫ് ബ്രേക്ക് ബൗളറുമായ ഈ 35 കാരന്‍ ബോട്‌സ്വാനയ്ക്കു വേണ്ടി ഇതിനകം 33 ടി20 മല്‍സരങ്ങളില്‍ കളിച്ചു കഴിഞ്ഞു.

ഇവയില്‍ നിന്നും 678 റണ്‍സാണ് താരം നേടയിയത്. രണ്ടു വീതം സെഞ്ച്വറിയും ഫിഫ്റ്റികളും ഇതിലുള്‍പ്പെടും. ബൗളിങെടുത്താല്‍ എട്ടു ഇന്നിങ്‌സുകളിലാണ് വിനു ബൗള്‍ ചെയ്തത്. ഇവയില്‍ നിന്നും ആറു വിക്കറ്റുകളും വീഴ്ത്തി.

Story first published: Thursday, November 28, 2024, 12:02 [IST]
Other articles published on Nov 28, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+