Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ഹര്‍ഭജന്‍ സിങ് ഐപിഎല്ലില്‍ തിരിച്ചെത്തുന്നു! സിഎസ്‌കെയ്‌ക്കൊപ്പമല്ല, ഇത്തവണ പുതിയ റോള്‍

ഐപിഎല്ലിന്റെ വരാനിരിക്കുന്ന സീസണില്‍ നിന്നും പിന്‍മാറിയ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ വെറ്ററന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങിനെ ഇനി പുതിയ റോളില്‍ കാണാം. സ്റ്റാര്‍ സ്‌പോര്‍ട്‌സുമായി കരാര്‍ ഒപ്പുവച്ച ഭാജി ഇനി അവരുടെ ഹിന്ദി കമന്ററി സംഘത്തിനൊപ്പം ചേരും. ഓഫ് സ്പിന്നറുമായി കരാറിലെത്തിയ കാര്യം സ്റ്റാര്‍ സ്‌പോര്‍ട്‌സ് വൈകാതെ പ്രഖ്യാപിക്കുമെന്നാണ് വിവരം.

1

വ്യക്തിപരമായ കാരണങ്ങള്‍ അറിയിച്ചായിരുന്നു ഭാജി ഈ സീസണിലെ ഐപിഎല്ലില്‍ നിന്നും പിന്മാറിയത്. ടൂര്‍ണമെന്റിനായി സിഎസ്‌കെ സംഘം യുഎഇയിലേക്കു പറന്നപ്പോള്‍ അദ്ദേഹം അവര്‍ക്കൊപ്പം ചേര്‍ന്നിരുന്നില്ല. അമ്മയുടെ അസുഖം കാരണം ഭാജി വിട്ടുനില്‍ക്കുകയായിരുന്നു. പിന്നീട് താന്‍ ദുബായില്‍ സിഎസ്‌കെ ടീമിനൊപ്പം ചേരുമെന്ന് അദ്ദേഹം അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീടാണ് തികച്ചും അപ്രതീക്ഷിതമായി ഈ സീസണില്‍ താന്‍ കളിക്കുന്നില്ലെന്നു ഹര്‍ഭജന്‍ ഫ്രാഞ്ചൈസിയെ അറിയിച്ചത്. വൈസ് ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ സുരേഷ് റെയ്‌നയുടെ പിന്‍മാറ്റത്തിന്റെ ആഘാതം മാറും മുമ്പാണ് സിഎസ്‌കെയ്ക്കു അടുത്ത പ്രഹരമേകി ഭാജിയുടെയും തീരുമാനം വന്നത്.

ഐപിഎല്ലിന്റെ ഭാഗമായി ഹര്‍ഭജനോടൊപ്പം ഒരു സ്‌പെഷ്യല്‍ ഷോയും സ്റ്റാര്‍ സ്‌പോര്‍ട്‌സ് പ്ലാന്‍ ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതേക്കുറിച്ചുള്ള വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ട്വിറ്ററിലൂടെ ഇതേക്കുറിച്ച് ചില കാര്യങ്ങല്‍ ഭാജി സൂചിപ്പിച്ചിട്ടുണ്ട്. ക്രിക്കറ്റ് അടുത്തിടെയായി വാര്‍ത്തകളില്‍ ഏറെ ഇടം പിടിക്കുന്നുണ്ട്. ഇപ്പോള്‍ താന്‍ അറിഞ്ഞ കാര്യം ക്രിക്കറ്റിനെക്കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാട് തന്നെ എന്നെന്നേക്കുമായി മാറ്റുമെന്നായിരുന്നു ഭാജി ട്വീറ്റ് ചെയ്തത്.

മുംബൈ കേന്ദ്രീകരിച്ചായിരിക്കും ഹര്‍ഭജന്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഹിന്ദി കമന്ററി സംഘത്തിനൊപ്പം പ്രവര്‍ത്തിക്കുക. ഐപിഎല്‍ സംപ്രേക്ഷണവുമായി ബന്ധപ്പെട്ട് 700 പേരുള്‍പ്പെടുന്ന വമ്പന്‍ ടീമിനെയാണ് സ്റ്റാര്‍ സ്‌പോര്‍ട്‌സ് സജ്ജമാക്കിയിരിക്കുന്നത്. ഇവരെല്ലലാം മുബൈ കേന്ദ്രീകരിച്ചു തന്നെ പ്രവര്‍ത്തിക്കും. യുഎഇയിലേതു പോലെ മുംബൈയിലും സ്റ്റാര്‍ ഇന്ത്യ ഗ്രൂപ്പ് അവരുടെ സംഘത്തിനു വേണ്ടി ബയോ ബബ്ള്‍ ഒരുക്കിയിട്ടുണ്ട്. ഹര്‍ഭജനും ഈ ബയോ ബബ്‌ളിന്റെ ഭാഗമായിരിക്കും. വിദഗ്ധ ഡോക്ടര്‍മാരും സ്റ്റാര്‍ ഇന്ത്യ വാള്‍ട്ട് ഡിസ്‌നി സംഘവും ചേര്‍ന്നാണ് ബയോ ബബ്‌ളെന്ന ആശയം യാഥാര്‍ഥ്യമാക്കുന്നത്.

Story first published: Sunday, September 13, 2020, 10:42 [IST]
Other articles published on Sep 13, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+