ബൈ ബൈ ദുബായ്, ഓസ്‌ട്രേലിയ വിളിക്കുന്നു- ടീം ഇന്ത്യ പറന്നു, ഹിറ്റ്മാനില്ലാതെ

ഓസ്‌ട്രേലിയന്‍ പര്യടനത്തിനായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം യാത്ര തിരിച്ചു. ഐപിഎല്ലിന്റെ 13ാം സീസണിന് തിരശീല വീണതോടെയാണ് ഇന്നു രാത്രി വിരാട് കോലിയും സംഘവും ദുബായില്‍ നിന്നും ഓസ്‌ട്രേലിയയിലേക്കു പറന്നതെന്നു ബിസിസിഐ അറിയിച്ചു. ദൈര്‍ഘ്യമേറിയ ഓസീസ് പര്യടനമാണ് ഇനി ഇന്ത്യക്കു മുന്നിലുള്ളത്. മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യ അവര്‍ക്കെതിരേ പരമ്പര കളിക്കും. മൂന്നു വീതം ഏകദിനങ്ങളും, ടി20കളുമടങ്ങുന്ന പരമ്പരയാണ് ആദ്യം നടക്കാനിരിക്കുന്നത്. ശേഷം നാലു ടെസ്റ്റുകളുടെ പരമ്പരയിലും ഇന്ത്യയും ഓസീസും കൊമ്പുകോര്‍ക്കും. ഇവയിലൊരു ടെസ്റ്റ് പകലും രാത്രിയുമായിട്ടാണ്.
കൊവിഡിനെ തുടര്‍ന്നുണ്ടായ നീണ്ട ബ്രേക്കിനു ശേഷം ഇന്ത്യന്‍ ടീം കളിക്കുന്ന പരമ്പരയെന്ന നിലയില്‍ ഓസീസ് പര്യടനം ഇതിനകം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. ന്യൂസിലാന്‍ഡിനെതിരേ ഈ വര്‍ഷമാദ്യം അവരുടെ നാട്ടിലായിരുന്നു ഇന്ത്യയുടെ അവസാന പരമ്പര. പിന്നീട് ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നാട്ടില്‍ മാര്‍ച്ച് മാസത്തില്‍ ഇന്ത്യ ഏകദിന പരമ്പര കളിക്കേണ്ടതായിരുന്നു. എന്നാല്‍ കൊവിഡ് കാരണം പരമ്പര മാറ്റി വയ്ക്കപ്പെട്ടു.

ഏകദിന പരമ്പരയോടെയാണ് ഇന്ത്യയുടെ ഓസീസ് പര്യടനം ആരംഭിക്കുന്നത്. നവംബര്‍ 27നാണ് ഏകദിന പരമ്പരയുടെ തുടക്കം. തുടര്‍ന്നു ടി20 പരമ്പരയും ടെസ്റ്റ് പരമ്പരയുമുണ്ടാവും. ടെസ്റ്റ് പരമ്പരയില്‍ ആദ്യ ടെസ്റ്റില്‍ മാത്രമേ കോലി ഇന്ത്യക്കൊപ്പമുണ്ടാവുകയുള്ളൂ. ഭാര്യയുടെ പ്രസവത്തെ തുടര്‍ന്ന് ആദ്യ ടെസ്റ്റിനു ശേഷം അദ്ദേഹം നാട്ടിലേക്കു മടങ്ങും.
പ്രത്യേക ഹസ്മത്ത് സ്യൂട്ടുകള്‍ ധരിച്ചാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ദുബായില്‍ നിന്നും ഓസ്‌ട്രേലിയയിലേക്കു വിമാനം കയറിയത്. യാത്ര പുറപ്പെടുന്നതിനു മുമ്പ് കോച്ച് രവി ശാസ്ത്രിക്കൊപ്പമുള്ള ടീമിന്റെ ഗ്രൂപ്പ് ഫോട്ടോ ബിസിസിഐ പങ്കുവച്ചിട്ടുണ്ട്. പ്രതീക്ഷിച്ചതു പോലെ തന്നെ രോഹിത് ശര്‍മ ഇന്ത്യന്‍ സംഘത്തില്‍ ഇല്ല. ഐപിഎല്‍ ഫൈനലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ മാച്ച് വിന്നിങ് ഫിഫ്റ്റിയുമായി രോഹിത് തിളങ്ങിയിരുന്നെങ്കിലും അദ്ദേഹം പൂര്‍ണ ഫിറ്റല്ലെന്നാണ് ബിസിസിഐയുടെ വിലയിരുത്തല്‍. ഇതേ തുടര്‍ന്ന് ഏകദിന, ടി20 പരമ്പരകളില്‍ രോഹിത്തിനു വിശ്രമം നല്‍കിയിരിക്കുകയാണ്.

ടെസ്റ്റ് പരമ്പരയില്‍ രോഹിത് ഓസ്‌ട്രേലിയയിലുള്ള ഇന്ത്യന്‍ ടീമിനൊപ്പം ചേരും. പരിക്കു കാരണം ഓസീസ് പര്യടനത്തിലേക്കു പരിഗണിക്കാതിരുന്ന പേസര്‍ ഇഷാന്ത് ശര്‍മയും പിന്നീട് ടെസ്റ്റ് ടീമിനൊപ്പം ചേരുമെന്നാണ് വിവരം. മുംബൈയിലേക്കു മടങ്ങുന്ന രോഹിത് കുടുംബത്തോടൊപ്പം ദീപാവലി ആഘോഷിച്ച ശേഷം ഫിറ്റ്‌നസ് വീണ്ടെടുക്കാനുള്ള തയ്യാറെടുപ്പുകള്‍ക്കായി ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്കു പോവും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications