IPL 2020: ഹൈദരാബാദിന്റെ കന്നി ജയം, നാണംകെട്ടത് സിഎസ്‌കെ! അവസാനസ്ഥാനത്ത്, ട്രോള്‍

ഐപിഎല്ലില്‍ ചൊവ്വാഴ്ച രാത്രി നടന്ന മല്‍സരത്തില്‍ ഡേവിഡ് വാര്‍ണറുടെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സീസണിലെ ആദ്യ വിജയം നേടിയതോടെ നാണംകെട്ടത് മുന്‍ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സാണ്. 15 റണ്‍സിനായിരുന്നു ഡല്‍ഹിയെ ഹൈദരാബാദ് മറികടന്നത്. ഈ സീസണില്‍ ഡല്‍ഹിയുടെ ആദ്യ പരാജമായിരുന്നു ഇത്. ഹൈദരാബാദിന്റെ വിജയം ഐപിഎല്‍ പോയിന്റ് പട്ടികയില്‍ നന്നായി പ്രതിഫലിക്കുകയും ചെയ്തു.
തോല്‍വിയോടെ ഡല്‍ഹി ഒന്നാംസ്ഥാനത്തു നിന്നും രണ്ടാംസ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. രാജസ്ഥാന്‍ റോയല്‍സാണ് പുതിയ ഒന്നാംസ്ഥാനക്കാര്‍. എന്നാല്‍ സിഎസ്‌കെയ്ക്കാണ് ഏറ്റവും വലിയ ആഘാതമുണ്ടായത്. ഹൈദരാബാദിന്റെ വിജയം അവരെ അവസാന സ്ഥാനത്തേക്കു പിന്തള്ളി. ഐപിഎല്‍ ചരിത്രത്തില്‍ ഇതാദ്യമായാണ് സിഎസ്‌കെയ്ക്കു ഇത്തരമൊരു നാണക്കേട് നേരിടേണ്ടി വന്നത്. ഇതേ തുടര്‍ന്നു സമൂഹമാധ്യമങ്ങളിലൂടെ നിരവധി ട്രോളുകളാണ് സിഎസ്‌കെയ്‌ക്കെതിരേ വന്നു കൊണ്ടിരിക്കുന്നത്.

സിഎസ്‌കെ ആരാധകരുടെ അവസ്ഥ
പോയിന്റ് പട്ടിക കാണുന്ന സിഎസ്‌കെ ടീമിന്റെ ആരാധകരുടെ അവസ്ഥ

സിഎസ്‌കെ ഫാന്‍സ്
പോയിന്റ് പട്ടികയിലെ അവസാന സ്ഥാനത്ത് സിഎസ്‌കെയാണെന്നു തിരിച്ചറിഞ്ഞ സിഎസ്‌കെയുടെ ആരാധകര്‍ ഇപ്പോള്‍ ഇങ്ങനെയായിരിക്കും

2020 വളരെ മോശമാണ്
സിഎസ്‌കെ അവസാനസ്ഥാനത്ത്.
സിഎസ്‌കെ ഫാന്‍സ്- 2020 വളരെ മോശമാണ്
2020ന്റെ പ്രതികരണം- കേട്ടില്ലേ, ഇതും എന്റെ തെറ്റാണോ?

നല്ല ചോദ്യം, പക്ഷെ വേദനിപ്പിക്കുന്നു
സിഎസ്‌കെ പോയിന്റ് പട്ടികയില്‍ ഏതു സ്ഥാനത്താണ്?
സിഎസ്‌കെ ആരാധകര്‍- നല്ല ചോദ്യമാണിത്. പക്ഷെ ഈ ചോദ്യം ഏറെ വേദനിപ്പിക്കുന്നു.

ആരാധകരുടെ അവസ്ഥ
സിഎസ്‌കെ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്ത്.
സിഎസ്‌കെ ആരാധകരുടെ ഇപ്പോഴത്തെ അവസ്ഥ

കരയിപ്പിച്ച് കളഞ്ഞല്ലോടാ...
ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായി സിഎസ്‌കെ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്ത്
സിഎസ്‌കെ ആരാധകര്‍- കരയിപ്പിച്ച് കളഞ്ഞല്ലോടാ..

ഫെയര്‍പ്ലേയില്‍ ഒന്നാമത്
സിഎസ്‌കെ ഒന്നാംസ്ഥാനത്ത്, പക്ഷെ പേടിഎം ഫെയര്‍പ്ലേ അവാര്‍ഡ് പട്ടികയില്‍ ആണെന്നു മാത്രം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications