Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL: സിഎസ്‌കെയെ വരിഞ്ഞുമുറുക്കി കൊവിഡ്, മറ്റൊരു താരത്തിനു കൂടി രോഗം സ്ഥിരീകരിച്ചു!

1

ദുബായ്: ഐപിഎല്ലിന്റെ പുതിയ സീസണ്‍ കൂടുതല്‍ പ്രതിസന്ധിയിലാക്കിക്കൈാണ്ട് ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ കൊവിഡ് മഹാമാരി പടര്‍ന്നു പിടിക്കുന്നു. പുതിയൊരു താരത്തിനു കൂടി കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുകയാണ്. റുതുരാജ് ഗെയ്ക്വാദിന്റെ പരിശോധനാ ഫലമാണ് പോസിറ്റീവായിരിക്കുന്നത്.

കഴിഞ്ഞ ദിവസം ഇന്ത്യന്‍ പേസര്‍ ദീപക് ചഹറിനും 10 സപ്പോര്‍ട്ട് സ്റ്റാഫുമാര്‍ക്കും കൊവിഡ് പിടിപെട്ടതായി കണ്ടെത്തിയിരുന്നു. ഇപ്പോള്‍ യുവ ബാറ്റ്‌സ്മാന്‍ ഗെയ്ക്വാദിന്റെ പരിശോധനാ ഫലവും പോസിറ്റീവായതോടെ ടൂര്‍ണമെന്റ് ആശങ്കയിലായിരിക്കുകയാണ്. ബിസിസിഐ ഐപിഎല്‍ ഇനിയും നീട്ടി വയ്ക്കുമോയെന്ന ഭീതിയിലാണ് ക്രിക്കറ്റ് പ്രേമികള്‍. കൊവിഡ് സ്ഥിരീകരിക്കപ്പെട്ട ഗെയ്ക്ക്വാദിന് ഇനി 14 ദിവസത്തേക്കു ക്വാറന്റീനില്‍ കഴിയേണ്ടി വരും. ശേഷം 24 മണിക്കൂറിനിടെ താരത്തെ രണ്ടു കൊവിഡ് ടെസ്റ്റുകള്‍ക്കു വിധേയനാക്കും. അവയുടെ ഫലം നെഗറ്റീവായാല്‍ മാത്രമേ ഗെയ്ക്വാദിന് ടീമിനൊപ്പം ചേരാന്‍ കഴിയുകയുള്ളൂ.

ടീമില്‍ നിരവധി പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌ന ഐപിഎല്ലില്‍ നിന്നും പിന്‍മാറുന്നതായി അറിയിച്ചിരുന്നു. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയായ റെയ്‌ന പിന്‍മാറിയത്. ഇതിനു പിന്നാലെയാണ് ഗെയ്ക്വാദിന്റെ കൊവിഡ് പരിശോധനാ ഫലവും പോസിറ്റീവായിരിക്കുന്നത്.

ഇന്ത്യന്‍ ക്രിക്കറ്റിലെ മികച്ച ഭാവി താരങ്ങളിലൊരാളായാണ് 23 കാരനായ ഗെയ്ക്വാദ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച റെക്കോര്‍ഡുള്ള താരമാണ് അദ്ദേഹം. 21 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളും 54 ലിസ്റ്റ് എ മല്‍സരങ്ങളും 28 ടി20കളും ഗെയ്ക്വാദ് ഇതിനകം കളിച്ചു കഴിഞ്ഞു. മൂന്നിലും 30നു മുകളിലാണ് താരത്തിന്റെ ബാറ്റിങ് ശരാശരി. 135.31 സ്‌ട്രൈക്ക് റേറ്റും ഗെയ്ക്ക്വാദിനുണ്ട്.

Story first published: Saturday, August 29, 2020, 12:53 [IST]
Other articles published on Aug 29, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+