For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

2011ലെ ലോകകപ്പ് വിന്നിങ് ടീമിനെ എങ്ങനെ മറക്കും? അശ്വിനും പോയി, ഇനി ആ താരം കൂടി!!

ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ സുവര്‍ണ വര്‍ഷങ്ങളിലൊന്നായാണ് 2011 ചൂണ്ടിക്കാണിക്കപ്പെടുന്നത്. കാരണം ഈ വര്‍ഷമായിരുന്നു മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിക്കു കീഴില്‍ ടീം ഇന്ത്യ ഐസിസിയുടെ ഏകദിന ലോകകപ്പില്‍ ചാംപ്യന്‍മാരായത്. 1983ലെ കന്നി ലോക കിരീട വിജയത്തിനു ശേഷം മറ്റൊരു വിശ്വകിരീടത്തിനായുള്ള ഇന്ത്യയുടെ കാത്തിരിപ്പ് കൂടിയാണ് അന്നു മുംബൈയിലെ വാംഘഡെയില്‍ അവസാനിച്ചത്.

ആവേശകരമായ ഫൈനലില്‍ കുമാര്‍ സങ്കക്കാര നയിച്ച ശ്രീലങ്കയെ വീഴ്ത്തിയായിരുന്നു ഇന്ത്യ വീണ്ടുമൊരു ലോക കിരീടത്തില്‍ മുത്തമിട്ടത്. ഇതിഹാസ താങ്ങളാല്‍ സമ്പന്നമായിരുന്നു അന്നത്തെ ഇന്ത്യന്‍ ടീം, ആ സംഘത്തില്‍ ശേഷിച്ച രണ്ടു പേരില്‍ ഒരാളെയാണ് ഇതിഹാസ ഓഫ്‌സ്പിന്നര്‍ ആര്‍ അശ്വിന്റെ വിരമിക്കലോടെ ഇന്ത്യക്കു നഷ്ടമായിരിക്കുന്നത്. ഇനി ബാക്കിയുള്ളത് ഒരാള്‍ മാത്രമാണ്.

VIRAT KOHLI

അവസാനത്തെയാള്‍

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റര്‍മാരിലൊരാളും മുന്‍ ക്യാപ്റ്റനുമായ വിരാട് കോലിയാണ് 2011ലെ ലോകകപ്പ് വിന്നിങ് ടീമില്‍ ഇപ്പോള്‍ മല്‍സരംഗത്തു ശേഷിക്കുന്ന ഇന്ത്യയുട ഏകതാരം. രണ്ട്- മൂന്ന് വര്‍ഷങ്ങള്‍ കൂടിയെങ്കിലും അദ്ദേഹം തീര്‍ച്ചയായും മല്‍സരംഗത്തു തുടരുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

തികച്ചും അപ്രതീക്ഷിതമായിട്ടാണ് ഓസ്‌ട്രേലിയക്കെതിരേ സമനിലയില്‍ കലാശിച്ച മൂന്നാ ടെസ്റ്റിനു ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും അശ്വിന്‍ വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. ഈ പരമ്പരയിലെ മൂന്നു ടെസ്റ്റുകളില്‍ ഒന്നില്‍ മാത്രമേ അദ്ദേഹത്തെ ഇന്ത്യ കളിപ്പിച്ചിരുന്നുള്ളൂ.

ഇതിലാവട്ടെ ബാറ്റിങിലോ, ബൗളിങിലോ കാര്യമായ ഇംപാക്ടും സൃഷ്ടിക്കാനായില്ല. ഇനി ശേഷിച്ച ടെസ്റ്റുകളില്‍ അശ്വിനു അവസരം ലഭിക്കാനും സാധ്യത കുറവായിരുന്നു. ഇതാവാം 38കാരനായ അശ്വിന്റെ പെട്ടെന്നുള്ള വിരമിക്കലിനു കാരണമെന്നാണ് സൂചനകള്‍.

2011ലെ ലോകകപ്പ് സ്‌ക്വാഡ്

സൂപ്പര്‍ താരങ്ങളാല്‍ സമ്പന്നമായിരുന്നു ഇന്ത്യയുടെ 2011ലെ ലോകകപ്പ് വിന്നിങ് ടീം. ബാറ്റിങ്, ബൗളിങ് തുടങ്ങി എല്ലാ മേഖലയിലും മികച്ച മാച്ച് വിന്നര്‍മാരൂടെ സാന്നിധ്യം ഇന്ത്യക്കുണ്ടായിരുന്നു. കെട്ടുറപ്പുള്ള ടീമിനോടൊപ്പം എംഎസ് ധോണിയുടെ മികച്ച ക്യാപ്റ്റന്‍സി കൂടി ചേര്‍ന്നതോടെ ഇന്ത്യയുടെ കിരീടമോഹം യാഥാര്‍ഥ്യമാവുകയും ചെയ്തു.

INDIA WORLD CUP TEAM

ധോണി നയിച്ച അന്നത്തെ ഇന്ത്യന്‍ സ്‌ക്വാഡിലെ താരങ്ങള്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍, വിരാട് കോലി, സുരേഷ് റെയ്‌ന, യുവരാജ് സിങ്, ആര്‍ അശ്വിന്‍, പിയൂഷ് ചൗള, യൂസുഫ് പഠാന്‍, ഹര്‍ഭജന്‍ സിങ്, സഹീര്‍ ഖാന്‍, ആശിഷ് നെഹ്‌റ, മുനാഫ് പട്ടേല്‍, ശ്രീശാന്ത് എന്നിവരായിരുന്നു. ആദ്യ പ്രഖ്യാപിച്ച ടീമില്‍ പ്രവീണ്‍ കുമാറുണ്ടായിരുന്നെങ്കിലും അദ്ദേഹം പരിക്കേറ്റ് പിന്‍മാറിയതോടെ ശ്രീശാന്തിനു ടീമിലേക്കു വിളിയെത്തുകയായിരുന്നു.

അശ്വിന്റെ പ്രകടനം

2011ലെ ഐസിസി ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ ഇടം നേടിയെങ്കിലും വെറും രണ്ടു മല്‍സരങ്ങളില്‍ മാത്രമേ ആര്‍ അശ്വിനു പ്ലെയിങ് ഇലവനില്‍ അവസരം ലഭിച്ചുള്ളൂ. കാരണം മറ്റൊരു ഓഫ് സ്പിന്നറും കൂടുതല്‍ അനുഭവസമ്പത്തുള്ള താരവുമായ ഹര്‍ഭജന്‍ സിങായിരുന്നു ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് സ്പിന്നര്‍ ഇതോടെ അശ്വിനു ഭൂരിഭാഗം കളിയിലും ബെഞ്ചില്‍ ഇരിക്കേണ്ടി വരികയും ചെയ്തു.

ടൂര്‍ണമെന്റിലെ രണ്ടു മല്‍സരങ്ങളില്‍ ഒന്നിലാണ് അശ്വിനു ബാറ്റ് ചെയ്യാനായത്. ഇതില്‍ 10 റണ്‍സ് നേടി പുറത്തായി. എന്നാല്‍ രണ്ടു കളിയിലും അദ്ദേഹത്തെക്കൊണ്ടു നായകന്‍ എംഎസ് ധോണി ബൗള്‍ ചെയ്യിച്ചു. 4.65 ഇക്കോണമി റേറ്റില്‍ നാലു വിക്കറ്റുകളും അശ്വിന്‍ സ്വന്തമാക്കിയിരുന്നു.

Story first published: Wednesday, December 18, 2024, 17:03 [IST]
Other articles published on Dec 18, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+