വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോകകപ്പ്: എട്ടു പോയിന്റ്, പട്ടികയില്‍ മഴ ഒന്നാമത്!! 10 ടീമുകളും പതറുന്നു... ഐസിസിക്ക് ട്രോള്‍ മഴ

നാലു മല്‍സരങ്ങളാണ് മഴ കാരണം ഉപേക്ഷിക്കപ്പെട്ടത്

By Manu
Fans protest against 'Worst World Cup'

ലണ്ടന്‍: ഐസിസിയുടെ ഏകദിന ലോകകപ്പിലെ നാലാമത്തെ മല്‍സരവും മഴയെടുത്തതോടെ ലോകമെമ്പാടമുള്ള ക്രിക്കറ്റ് പ്രേമികളുടെ നിയന്ത്രണം വിട്ടിരിക്കുകയാണ്. ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മില്‍ വ്യാഴാഴ്ച നോട്ടിങ്ഹാമില്‍ നടക്കാനിരുന്ന മല്‍സരം കനത്ത മഴ മൂലം ടോസ് പോലും നടക്കാതെ ഉപേക്ഷിക്കപ്പെട്ടിരുന്നു. ഇതോടെയാണ് ക്രിക്കറ്റ് ആരാധകര്‍ ഐസിസിക്കെതിരേ തിരിഞ്ഞത്.

പാകിസ്താനെതിരേ ഇന്ത്യയുടെ പ്രധാന ആയുധം... വെളിപ്പെടുത്തി കോച്ച്, അവരുടെ വീക്ക്‌നെസും അത് തന്നെ!! പാകിസ്താനെതിരേ ഇന്ത്യയുടെ പ്രധാന ആയുധം... വെളിപ്പെടുത്തി കോച്ച്, അവരുടെ വീക്ക്‌നെസും അത് തന്നെ!!

ലോകകപ്പിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് മഴയെ തുടര്‍ന്നു നാലു മല്‍സരങ്ങള്‍ ഉപേക്ഷിക്കപ്പെടുന്നത്. ഇനിയുള്ള കളികളിലും മഴ ഭീഷണി നിലനില്‍ക്കുന്നുണ്ട്. ഇത്തരമൊരു കാലാവസ്ഥയുള്ള ഇംഗ്ലണ്ടില്‍ ലോകകപ്പ് നടത്തിയ ഐസിസിക്കെതിരേ സമൂഹമാധ്യങ്ങള്‍ നിരവധി ട്രോളുകളാണ് വന്നു കൊണ്ടിരിക്കുന്നത്.

കപ്പ് മഴ കൊണ്ടു പോവും!!

കപ്പ് മഴ കൊണ്ടു പോവും!!

ഈ ലോകകപ്പ് 10 ടീമുകള്‍ക്കും ലഭിക്കില്ലെന്നും മഴ തന്നെ കിരീടം കൊണ്ടു പോവുമെന്നായിരുന്നു ഒരു ക്രിക്കറ്റ് പ്രേമിയുടെ ട്വീറ്റ്. ഇത്രയും മോശം ലോകകപ്പ് തങ്ങള്‍ക്കു നല്‍കിയതില്‍ ഐസിസിക്കു നന്ദിയെന്നും അദ്ദേഹം പരിഹസിക്കുന്നു.
ചരിത്രത്തിലെ തന്നെ ഏറ്റവും മോശം ലോകകപ്പെന്നായിരുന്നു മറ്റൊരാള്‍ ട്വീറ്റ് ചെയ്തത്.

ഐസിസി നിരാശപ്പെടുത്തി

ഐസിസി നിരാശപ്പെടുത്തി

ഇത്തരമൊരു ലോകകപ്പല്ല തങ്ങള്‍ ആഗ്രഹിച്ചിരുന്നതെന്നും ഐസിസി തികച്ചും നിരാശപ്പെടുത്തിയെന്നും മറ്റൊരു ക്രിക്കറ്റ് ആരാധകന്‍ ട്വീറ്റ് ചെയ്തു.
കൂടുതല്‍ മല്‍സരങ്ങള്‍ നടക്കണമെന്നാണ് ആഗ്രഹിച്ചത്. എന്നാല്‍ ഇവിടെ മഴയാണ് ഭരിക്കുന്നത്. ഭാവിയില്‍ ഒരിക്കലും ഇംഗ്ലണ്ടില്‍ വച്ചു ലോകകപ്പ് നടത്തരുത്. മഴയുണ്ടെങ്കില്‍ മല്‍സരം ഉപേക്ഷിക്കാതെ തൊട്ടടുത്ത ദിവസത്തേക്കു മാറ്റി വയ്ക്കണമെന്നും മറ്റൊരാള്‍ ട്വീറ്റിലൂടെ ആവശ്യപ്പെട്ടു.

മഴയും അപരാജിതര്‍

മഴയും അപരാജിതര്‍

ഇന്ത്യ, ന്യൂസിലാന്‍ഡ് എന്നിവരെപ്പോലെ തന്നെ മഴയും ഈ ലോകകകപ്പില്‍ അപരാജിതരായി തുടരുകയാണെന്നായിരുന്നു ഒരു ട്വീറ്റ്. നിലവില്‍ ഏഴു പോയിന്റുമായി ന്യൂസിലാന്‍ഡാണ് പോയിന്റ് പട്ടികയില്‍ തലപ്പത്തുള്ളതെങ്കിലും മഴയാണ് ഒന്നാംസ്ഥാനത്തു വരേണ്ടിയിരുന്നതെന്ന് മറ്റൊരാള്‍ ട്വീറ്റിലൂടെ പരിഹസിച്ചു.
മറ്റൊരു ട്വീറ്റ് ഇങ്ങനെയായിരുന്നു. നാലു വര്‍ഷം കാത്തിരുന്നത് ഇതിനായിരുന്നു. എട്ടു പോയിന്റുമായി മഴ പോയിന്റ് പട്ടികയില്‍ തലപ്പത്തു നില്‍ക്കുന്നു. മറ്റു 10 ടീമുകളും പതറുന്നു.

Story first published: Friday, June 14, 2019, 10:53 [IST]
Other articles published on Jun 14, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X