ഏഴു പന്തില്‍ 7 സിക്‌സറുകള്‍ പറത്തി അഫ്ഗാന്‍ വിസ്മയം; നബിയും സദ്രാനും തകര്‍ത്തു
ധാക്ക: ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ ഇപ്പോള്‍ ആഷസിലാണ്. ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്ത് ഓരോ മത്സരത്തിലും ഗംഭീര പ്രകടനം നടത്തിക്കൊണ്ടിരിക്കെ പൊടുന്നനെ ക്രിക്കറ്റ് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് അഫ്ഗാനിസ്ഥാന്‍. ഓരോ മത്സരം കഴിയുമ്പോള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന അഫ്ഗാനിസ്ഥാന്‍ ലോകത്തിലെ ഏതു ടീമിനേയും അട്ടിമറിക്കാനുള്ള കഴിവുള്ളവരാണെന്ന് ഇതിനകംതന്നെ തെളിയിച്ചിട്ടുണ്ട്.

ത്രിരാഷ്ട്ര ക്രിക്കറ്റില്‍ അഫ്ഗാനിസ്ഥാന്‍
ബംഗ്ലാദേശ്, സിംബാബ്‌വേ എന്നിവരടങ്ങുന്ന ത്രിരാഷ്ട്ര പരമ്പരയില്‍ അഫ്ഗാന്‍ ബാറ്റ്‌സ്മാന്മാരുടെ മിന്നുന്ന പ്രകടനം ആരാധകരെ ആവേശത്തിലാഴ്ത്തി. കഴിഞ്ഞദിസവം സിംബാബ്‌വേയ്‌ക്കെതിരെ ജയിച്ച മത്സരത്തിലായിരുന്നു അഫ്ഗാന്‍ താരങ്ങളുടെ വേറിട്ട വെടിക്കെട്ട്. ഓള്‍റൗണ്ടര്‍ മുഹമ്മദ് നബിയും നജീബുള്ള സദ്രാനും ഏഴു പന്തുകളില്‍ ഏഴ് സിക്‌സറുകളാണ് പറത്തിയത്.

നബി സദ്രാന്‍ കൂട്ടുകെട്ട്
16 ഓവര്‍ കഴിയുമ്പോള്‍ 123 റണ്‍സിന് നാല് വിക്കറ്റ് നഷ്ടമായ അവസ്ഥയിലായിരുന്നു അഫ്ഗാന്‍. ഇവിടെവെച്ച് 7 പന്തുകളില്‍ 42 റണ്‍സാണ് നബിയും സദ്രാനും കൂട്ടിച്ചേര്‍ത്തത്. ഇരുവരും ചേര്‍ന്ന് ആകെ 107 റണ്‍സിന്റെ കൂട്ടുകെട്ടും പടുത്തുയര്‍ത്തി. ടി20 ക്രിക്കറ്റിലെ അഞ്ചാമത്തെ വിക്കറ്റില്‍ മികച്ച രണ്ടാമത്തെ കൂട്ടുകെട്ടുകൂടിയാണ് ഇത്. പതിനേഴാം ഓവറിലെ മൂന്നാം പന്തുമുതലാണ് സിക്‌സറുകളെത്തിയത്.
പ്രീമിയര്‍ ലീഗില്‍ സിറ്റിക്ക് ഞെട്ടിക്കുന്ന തോല്‍വി; അഞ്ചടിച്ച് ബാഴ്‌സ, സമനിലയില്‍ കുരുങ്ങി യുവന്റസ്

ഏഴു പന്തില്‍ ഏഴു സിക്‌സറുകള്‍
സിംബാബ്‌വേ ബൗളര്‍ തെന്‍ഡായ് ചതാരയുടെ ഓവറിലായിരുന്നു നബിയുടെ പ്രകടനം. മൂന്നാം പന്തു മുതല്‍ തുടര്‍ച്ചയായ നാല് സിക്‌സറുകള്‍ കൂടി പറത്തിയ നബി സ്‌ട്രൈക്ക് സദ്രാന് കൈമാറി. അടുത്ത ഓവറില്‍ നെവില്ലെ മദ്‌സിവയുടെ ആദ്യ മൂന്ന് പന്തുകളും അതിര്‍ത്തിവരയ്ക്കപ്പുറത്തെത്തിച്ച് സദ്രാനും ശക്തി തെളിയിച്ചു. ഇതോടെ 150 റണ്‍സിനുള്ളില്‍ ഒതുങ്ങുമെന്ന് തോന്നിച്ച അഫ്ഗാനിസ്ഥാന്‍ ഇന്നിങ്‌സ് 197 ലെത്തുകയും ചെയ്തു.
പ്രോ കബഡി ലീഗ്; പൂണേരി പള്‍ട്ടാനും ഹരിയാണ സ്റ്റീലേഴ്‌സിനും ജയം, തലൈവാസിന് തോല്‍വി

അഫ്ഗാന് ജയം
മത്സരത്തില്‍ 28 റണ്‍സിന് അഫ്ഗാന്‍ ജയിച്ചു. 69 റണ്‍സെടുത്ത സദ്രാനാണ് മാന്‍ ഓഫ് ദി മാച്ച്. 30 പന്തില്‍ അഞ്ച് ഫോറും ആറ് സിക്സും ഉള്‍പ്പെടെയായിരുന്നു സദ്രാന്റെ പ്രകടനം. മുഹമ്മദ് നബി 38 റണ്‍സെടുത്തു. 18 പന്തില്‍ നാല് സിക്സറുകള്‍ ഉള്‍പ്പെടെയാണ് നബിയുടെ വെടിക്കെട്ട്. ഓപ്പണര്‍ റഹ്മാനുല്ല ഗുര്‍ബാസി(43)ന്റെ പ്രകടനവും അഫ്ഗാന് കരുത്തായി. ഗുര്‍ബാസ് 24 പന്തില്‍ അഞ്ച് ഫോറും രണ്ട് സിക്സും പറത്തി. മറുപടി ബാറ്റിങ്ങില്‍ സിംബാബ്വെയ്ക്ക് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. സിംബാബ്വെയ്ക്ക് വേണ്ടി ചക്കാബ്വ (22 പന്തില്‍ 42*) പൊരുതി നോക്കിയെങ്കിലും പിന്തുണ ലഭിച്ചില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications