വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രോ കബഡി ലീഗ്; പൂണേരി പള്‍ട്ടാനും ഹരിയാണ സ്റ്റീലേഴ്‌സിനും ജയം, തലൈവാസിന് തോല്‍വി

പൂണെ: പ്രോ കബഡി ലീഗ് ഏഴാം സീസണ്‍ പൂണെ ലെഗില്‍ നടന്ന ആദ്യ മത്സരത്തില്‍ ആതിഥേയരായ പൂണേരി പള്‍ട്ടാന് ജയം. ഗുജറാത്ത് ഫോര്‍ച്യൂണ്‍ ജയന്റ്‌സിനെതിരെ 43-33 എന്ന സ്‌കോറിനാണ് പൂണെ ജയിച്ചത്. മറ്റൊരു മത്സരത്തില്‍ ഹരിയാണ സ്റ്റീലേഴ്‌സ് തമിഴ് തലൈവാസിനേയും തോല്‍പ്പിച്ചു. സ്‌കോര്‍ 43-35. തുടര്‍ച്ചയായ തോല്‍വികള്‍ വഴങ്ങുന്ന തലൈവാസിന് ഇനി പ്ലേ ഓഫില്‍ കടക്കുക ബുദ്ധിമുട്ടാകും.

സ്വന്തം കാണികള്‍ക്കു മുന്നില്‍ ആധികാരിക ജയമാണ് പൂണേരി സ്വന്തമാക്കിയത്. വിജയികള്‍ക്കായി നിതിന്‍ തൊമാര്‍ 11 പോയന്റ് നേടി. മന്‍ജീത്(7), സുര്‍ജീത് സിങ്(5), ജാഥവ് ബാലാസാഹേബ് ഷഹാജി(5) എന്നിവരും തിളങ്ങി. ഗുജറാത്തിനായി സച്ചിന്‍ 10 പോയന്റുകള്‍ നേടി. രോഹിത് ഗുലിയ 7 പോയന്റുമായി പിന്തുണ നല്‍കിയെങ്കിലും കാര്യമുണ്ടായില്ല. മറ്റു കളിക്കാര്‍ നിറംമങ്ങിയതാണ് ടീമിന്റെ തോല്‍വിക്കിടയാക്കിയത്.

ആഷസ്: കളി വരുതിയിലാക്കി ഇംഗ്ലണ്ട്; ഓസീസിന് കടുപ്പംആഷസ്: കളി വരുതിയിലാക്കി ഇംഗ്ലണ്ട്; ഓസീസിന് കടുപ്പം

pkl2019

ഹരിയാണ സ്റ്റീലേഴ്‌സിനായി വികാസ് ഖണ്ടോല 13 പോയന്റ് നേടി. വിനയ് 10 പോയന്റും സ്വന്തമാക്കി. തമിഴ് തലൈവാസിനായി രാഹുല്‍ ചൗധരി(10), അജിത് കുമാര്‍(9)), വിക്ടര്‍ ഒബൈറോ(5) എന്നിവരാണ് കാര്യമായി സ്‌കോര്‍ ചെയ്തവര്‍. റെയ്ഡ് പോയന്റുകളില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്നെങ്കിലും ടാക്കിളുകളില്‍ മികവു കാട്ടിയതാണ് ഹരിയാണയ്ക്ക് തുണയായത്.

Story first published: Sunday, September 15, 2019, 10:07 [IST]
Other articles published on Sep 15, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X